❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

ആ കാറിന്റെ വരവ് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.. അതിന്റെ വരവുണ്ടാക്കിയ അത്ഭുതം മാറുന്നതിനു മുൻപേ തന്നെ ശാലിനിയും സിതാരയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയിരുന്നു.

” സിദ്ധു, ടാ കണ്ണുതുറക്കടാ…” പക്ഷെ സിദ്ധാർഥ് ജയൻ മുഖത്ത് തട്ടി വിളിച്ചിട്ടും കണ്ണുകൾ തുറന്നില്ല. അവൻ സിദ്ധാർഥിന്റെ കൈത്തണ്ടയിൽ പൾസ് നോക്കി. അത് അനുനിമിഷം കുറഞ്ഞു വരുന്നതായി അവൻ അറിഞ്ഞു… ജയന് അവന്റെ ആ അവസ്ഥ കണ്ട് സഹിച്ചില്ല…

” ആദം, കൊന്ന് കളയടാ.. ഈ ചെറ്റയെ… നമ്മുടെ സിദ്ധാർഥിനെ മൃതപ്രായമാക്കിയ ഈ ചെകുത്താനെ വെറുതെ വിടരുത്…”

ജയസൂര്യ, ക്രോധവും വേദനയും നിറഞ്ഞ സ്വരത്തിൽ ആൽബിയെ കൊല്ലുവാൻ ആദമിനോട് ആവശ്യപ്പെട്ടു..!

അത് കേൾക്കാൻ കാത്തിരുന്നിട്ടെന്ന പോലെ ആദം അതോടെ തന്റെ മനസ്സിൽ ആൽബിയോടുണ്ടായിരുന്ന ദേഷ്യം തീർക്കാനായി അവൻ അവിടെ കിടന്ന ഒരു കമ്പിവടിയുമായി അവന്റെ മേൽ ഒരു സിംഹത്തെ പോലെ ചാടിവീണു.

തന്റെ ഇരയെ കിട്ടിയാൽ സിംഹത്തിന്റെ ഭാവമെന്താണോ അതായിരുന്നു ആദമിന് ആൽബിയെ കിട്ടിയപ്പോഴുണ്ടായിരുന്ന ഭാവം. ഒരു മുൻ ബോക്സിങ് ചാമ്പ്യൻ കൂടിയായ ആദമിന്റെ കൈയിൽ, ശക്തനാണെങ്കിലും അപ്പോഴത്തെ അവസ്ഥയിൽ ദുർബലനായ ആൽബി; പെട്ടുപോയതോടെ അവന്റെ കാര്യത്തിൽ ഒരു തീരുമാനമായി കഴിഞ്ഞിരുന്നു.

കുറച്ച് നേരത്തെക്ക് അവിടെ ആൽബിയുടെ, ഹൃദയഭേദകവും, ദയനീയവുമായ നിലവിളികൾ മുഴങ്ങി കേട്ടു.

ആൽബിയുടെ മേലുള്ള തന്റെ ക്രോധം മുഴുവനും തീർത്തിട്ട് എഴുന്നേറ്റ അവന്റെ കയ്യിലിരുന്ന കമ്പിവടിയിലാകെ രക്തം പുരണ്ടിരുന്നു…!

ആദമിന്റെ കണ്ണുകൾ, ഇത്രയൊക്കെ സംഭവിച്ചിട്ടും ആൾകൂട്ടത്തിൽ കയ്യും കെട്ടി നോക്കിനിൽക്കുന്ന കൊച്ചു നേതാക്കന്മാരുടെ മേൽ പതിഞ്ഞു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.