❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

“ഇനി ആരുണ്ടടി നിന്റെ അനിയനെ രക്ഷിക്കാൻ.. നിങ്ങളെയൊക്കെ സദാ സംരക്ഷിച്ചു കൊണ്ടിരുന്ന ആ ധനുഷും ഇവിടെയില്ല, നിന്റെയൊക്കെ പുന്നാര പ്രിൻസിപ്പാളും ഇവിടെയില്ല… ഇവന്റെ അന്ത്യം ഇന്ന്… നിന്റെ മുന്നിൽ വെച്ച് തന്നെ ഞാൻ നടത്തും…”

സിതാരയെ നോക്കി ചെകുത്താനെ പോലെ അലറിചിരിച്ചു കൊണ്ട് ആൽബി ഒരിക്കൽ കൂടി, തറയിൽ വീണു കിടക്കുകയായിരുന്ന സിദ്ധാർഥിന്റെ തലയിൽ അടിക്കാനാഞ്ഞതും…

അതേ സമയമാണ് അവിടേക്കു പെട്ടന്നൊരു വൈറ്റ് കളർ സ്കോർപിയോ കാർ കോളേജിന്റെ ബാക്ക് ഗേറ്റ് വഴി അകത്തേക്ക് ഇരച്ചു കേറി വന്നത്. ഫ്രണ്ട് ഗേറ്റ് വഴി ആയിരുന്നെങ്കിൽ ആരുംതന്നെയത് കാണുകയുമില്ലായിരുന്നു.

ആ കാർ പാഞ്ഞു വന്ന്, തറയിൽ വീണു കിടക്കുകയായിരുന്ന സിദ്ധാർഥിനെ ഹോക്കിസ്റ്റിക്ക് കൊണ്ട് വീണ്ടും അടിക്കാനാഞ്ഞ ആൽബിയെ, അവന് മറ്റെന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപേ തന്നെ ഇടിച്ചു വീഴ്ത്തികൊണ്ട് അവിടെ നിന്നു. അതാരാണ് അങ്ങനെ ചെയ്തതെന്നറിയാൻ വേണ്ടി എല്ലാവരും അവിടേക്കു നോക്കി…

“ആദം…!” കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങിവന്നയാളെ കണ്ട് പെട്ടന്ന് സിദ്ധാർഥിന്റെ സഹപാഠികൾക്കിടയിൽ നിന്ന് ആശ്ചര്യത്തിന്റെതായ ഒരു ആരവം ഉയർന്നു. ആദമിന്റെ കൂടെ കോ ഡ്രൈവർ സീറ്റിൽ നിന്ന് ജയസൂര്യയും ഇറങ്ങി വന്നു.

കൂടാതെ കാറിന്റെ ബാക്ക് സീറ്റിൽ നിന്ന് അബ്ദാലും, അവന്റെ രണ്ടു സുഹൃത്തുകളും ഇറങ്ങി.

“എടാ ആദം, നമ്മുടെ സിദ്ധു…” സിദ്ധാർഥ് ആൽബിയുടെ അടിയേറ്റ് ബോധമറ്റ് വീണു കിടക്കുന്ന കാഴ്ചയാണ് കാറിൽ നിന്നിറങ്ങിയ ജയന്റെ കണ്ണുകളിൽ പെട്ടത്.. അവൻ വേഗം തന്നെ സിദ്ധാർഥിന്റെ അടുത്തേക്കോടി…

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.