❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

“ചേച്ചി, നോക്കി നിൽക്കാതെ വേഗം വാ. നമ്മൾക്ക് എങ്ങനെയെങ്കിലും പ്രിൻസിപ്പളിനെയോ, അല്ലെങ്കിൽ ധനുഷേട്ടനെയോ വിളിക്കണം…”

സിദ്ധാർഥ്, അന്യന്റെ ബാധ കേറിയവനെ പോലെ ഭയങ്കരനായി പ്രവർത്തിക്കുന്നത് കണ്ട് സിതാര ഒരു നിമിഷം അവനെ നോക്കി ചിന്തിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അവൾ ശാലിനിയുടെ വിളികേട്ട് സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.

 സിതാര : “അയ്യോ മോളെ ശാലിനി, ധനുഷ് മിസ്സിംഗ്‌ ആണെന്ന് പറയുന്നു.. അവനെ ആരോ തട്ടികൊണ്ട് പോയെന്നു സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്… അവനില്ലാതെ നമ്മളിപ്പോൾ എന്താണ് ചെയ്യുക. “

“എന്ത് ധനുഷേട്ടൻ മിസ്സിംഗ്‌ ആണെന്നോ…” ശാലിനിയും വല്ലാത്ത ധർമസങ്കടത്തിലായി.

പെട്ടന്നാണ് ആരും കാണാതെ എവിടെ നിന്നോ പാഞ്ഞു വന്ന ആൽബി, തന്റെ ഒറ്റ കൈകൊണ്ട് ജാസിമിനെ കൊങ്ങയ്ക്ക് പിടിച്ച് തറയിൽ നിന്ന് ഉയർത്തിയിരിക്കുകയായിരുന്ന സിദ്ധാർഥിന്റെ തലയിൽ ഹോക്കി സ്റ്റിക്ക് കൊണ്ട് ആഞ്ഞടിച്ചു…

“ആാാഹ്…” തലയ്ക്കടിയേറ്റ സിദ്ധാർഥ്, അലറികൊണ്ട് തന്റെ കൈമുഷ്‌ടിയുടെ ബലത്തിനെതിരെ, പ്രാണവായുവിനായി പൊരുതാൻ ശ്രമിച്ചുകൊണ്ടിരുന്ന ജാസിമിനെ തൂക്കിയെറിഞ്ഞിട്ട് തറയിൽ മുട്ടുകുത്തി വീണു.

ദൂരെ മണ്ണിലേക്ക് വീണ ജാസിമിന്റെ രണ്ടു കാലും ഒടിയുന്ന സ്വരം എല്ലാവരും കേട്ടു..

“ഓഹോ നീയെന്റെ കൂട്ടുകാരന്റെ കാല് ഒടിക്കും അല്ലേടാ…” അത് കണ്ട് ആൽബിയുടെ കണ്ണുകൾ രക്‌തവർണ്ണമായി.. അവൻ ഒരിക്കൽ കൂടി സിദ്ധാർഥിന്റെ തലയിൽ അടിക്കാൻ ഒരുങ്ങിയതും സിതാര, ശാലിനിയുടെ പിടിവീടിയിച്ചിട്ട് ഓടി വന്ന് അവനെ ഒരിക്കൽ കൂടി തടയാൻ ശ്രമിച്ചു..

ഇത്തവണ തന്റെ കൂട്ടുകാരന്റെ അനിയത്തിയെയല്ല… തന്റെ സ്വന്തം ചോരയെ രക്ഷിക്കാനായിരുന്നു അവളുടെ ശ്രമം. പക്ഷേ അപ്പോഴേക്കും വളരെയധികം ദുർബലയായ അവളെ, പകയും ക്രോധവും കൊണ്ട് ഉന്മത്തനായ ആൽബി, ഒരു പാറകല്ലിലേക്ക് പിടിച്ചു തള്ളുകയാണ് ചെയ്തത്.. ആ കല്ലിൽ തലയിടിച്ചു വീണ് അവളുടെ നെറ്റിപൊട്ടി…!

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.