❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

സത്യത്തിൽ സിദ്ധുവിന്റെ ആ അറ്റാക്കിങ് മൂവ്മെന്റ് കണ്ട് അവിടെയുള്ള എല്ലാവരും അത്ഭുതപ്പെട്ടു പോയിരുന്നു. അതത്രയ്ക്ക് വേഗമേറിയതും, അമാനുഷികവുമായിരുന്നു. ഒരു സാധാരണക്കാരനായ ആയോധന കലാ അഭ്യാസിക്ക് പോലും ചെയ്യുവാൻ സാധിക്കാത്ത തരത്തിലുള്ള വിസ്‌ഫോടനാത്മക രീതിയിൽ സിദ്ധാർഥ് അവരെ ആക്രമിച്ചുകൊണ്ടിരുന്നു.

അത് കണ്ട് കൊണ്ടാണ് ജാസ്സിം ബാക്കിയുള്ളവന്മാരെയും കൂട്ടി സിദ്ധാർഥിനെതിരെ തിരിഞ്ഞത്..

അതിൽ ഓരോത്തരെയും അവൻ തന്റെ കയ്യിലുള്ള ആയുധമുപയോഗിക്കാതെ വെറും കൈകൊണ്ട് എതിരിട്ടു.

തന്റെ നേർക്ക് വന്ന നാലുപേരിൽ രണ്ടുപേരെ ഒരേസമയം അവൻ ഇരുകൈകളുമുപയോഗിച്ചു കൊണ്ട് അവരുടെ കണ്ഠഭാഗത്തെ മർമ്മത്തിൽ, ശക്തമായൊരു കൈവെട്ട് കൊടുത്തുകൊണ്ട് മറ്റു രണ്ടുപേരുടെ അടി ഇടിയും തടുത്തിട്ട് ആ രണ്ടുപേർക്കും കഴുത്തിലെ മർമത്തിൽ കൈവെട്ട് കൊടുത്തു…

ഒരു ഇരുമ്പ് കമ്പി വെച്ച് അടിച്ചാൽ എങ്ങനെയിരിക്കുമോ അത് പോലെയായിരുന്നു അതിന്റെ ഫലം.

ചുരുക്കത്തിൽ ആ നാലുപേരിലെ രണ്ടുപേരുടെ കഴുത്തൊടിയുകയും, ബാക്കി രണ്ടു പേരുടെ കണ്ഠഭാഗത്ത് മുറിവുണ്ടാകുകയും, നീരുകൊണ്ട് വിങ്ങുകയും ചെയ്തു. അവന്മാർ ശ്വാസമെടുക്കാൻ വളരെയധികം ബുദ്ധിമുട്ടി. അത് കണ്ട് സിദ്ധാർഥിന്റെ ആ രൂപം കാലനെ പോലെ ചിരിച്ചു…!

അത് കണ്ട് ഭയന്ന് വിറച്ച് പോയെങ്കിലും മറ്റ് വഴികളില്ലാതെ ജാസ്സിം സിദ്ധാർഥിന് നേരെ കുതിച്ചു. അപ്പോഴേക്കും മനസ്സ് കൊണ്ട് പൂർണമായും മറ്റൊരു വ്യക്തിയായി മാറിയിരുന്ന സിദ്ധാർഥ്, അവനെ തന്റെയൊരു കൈ കൊണ്ട് കൊങ്ങയ്ക്ക് പിടിച്ച് അന്തരീക്ഷത്തിലേക്ക് ഉയർത്തി…!

‘സിദ്ധാർഥിന് എന്താണ് സംഭവിക്കുന്നതെന്നു എനിക്ക് മനസ്സിലാകുന്നില്ല. അവൻ പണ്ട് ചില ആയോധനകലകൾ അഭ്യസിച്ചിട്ടുണ്ട്,

 പക്ഷേ ഇത്രത്തോളം തീവ്രവും ചടുലവുമായിരുന്നില്ല അത്.. എന്നാൽ ഇത്…??? ഇത് വല്ലാത്ത പൈശാചികവും, അതിക്രൂരവുമാണ്…’

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.