❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 359

“സിദ്ധാർഥ്… നീ…???” ശാലിനി അത് കണ്ട് ഭയത്തോടെ വിക്കിക്കൊണ്ട് അവനോട് ചോദിച്ചു. ശാലിനി സിദ്ധാർഥിനെ ഭയപ്പാടോടെ മൊത്തത്തിലൊന്നു നോക്കി.

“അമൃതേ…. ഇത് ഞാനാണ് സിദ്ധാർഥൻ… നിന്റെ മാത്രം അച്ചുവേട്ടൻ.. നിന്റെ സിദ്ധ്..

ഞാനിവിടെ ജീവനോടെയിരിക്കുമ്പോൾ

ഒരാളും നിന്നെ ഉപദ്രവിക്കില്ല…” അവൻ അവളെ അവളുടെ ഷാൾ കൊണ്ട് പുതപ്പിച്ചിട്ട്, അവളെ ആർദ്രമായി നോക്കി.

“അയ്യോ സിദ്ധാർഥ്… എടാ വേഗം രക്ഷപെടാൻ നോക്കടാ…”

തങ്ങളുടെ നേർക്ക് ഏതാനും ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി എടുത്ത് ആക്രമിക്കാനായി ഒരുങ്ങി നിൽക്കുന്ന ആൽബിയുടെ കൂട്ടുകാരെ കണ്ട് ശാലിനി നിലവിളിച്ചു.

“ഓഹോ… കൊള്ളാല്ലോ.. ആമീ നീ മാറിനിൽക്ക്. ഇവന്മാർക്ക് സൂക്കേടൽപ്പം കൂടുതലാണ്..” അത് കണ്ടിട്ട് സിദ്ധാർഥിന്റെ ചുണ്ടിലൊരു പുച്ഛം നിറഞ്ഞ പുഞ്ചിരിവിരിഞ്ഞു.

“പക്ഷേ സിദ്ധു… ” സിദ്ധാർഥിനെ ആ അപകടം പിടിച്ച ഘട്ടത്തിൽ വിട്ടുപോകാൻ ശാലിനിക്ക് തോന്നിയതേയില്ല…

എന്നാൽ സിദ്ധാർഥ്, “ശ്… മിണ്ടരുത്… അടങ്ങിയൊതുങ്ങി ചേച്ചിയുടെ അടുത്ത് പോയി നിൽക്ക് അമൃതേ…”

അവൻ തന്റെയൊരു കൈയെടുത്ത് അവളുടെ ചുണ്ടിന്റെ മേൽ വെച്ച് മിണ്ടെരുതെന്നു ആംഗ്യം കാണിച്ചിട്ട് അവളെ വിട്ട് തന്റെ നേർക്ക് വന്നു കൊണ്ടിരുന്നവന്മാരെ സിദ്ധാർഥ് എതിരിടാനായി തയ്യാറായി നിന്നു.

“മോനെ സി.. ദ്ധു.. എടാ അവൾ പറയുന്നത് കേൾക്കടാ സിദ്ധാർഥ്… അവന്മാരെ എതിരിടാൻ നിൽക്കരുത് അച്ചൂ… അത് ആകെ പ്രശ്നമാകും. കൂടാതെ ധനുഷും ഇവിടെയില്ല… ചേച്ചി പറയുന്നത് കേൾക്കടാ മോനേ…”

സിദ്ധാർഥിന്റെ പ്രവർത്തികൾ കണ്ട് തരിച്ചുപോയ സിതാര, ശാലിനിയുടെ അടുത്തെത്തിയിട്ട് സിദ്ധുവിനോടായി അപേക്ഷിച്ചു.

“ചേച്ചി മിണ്ടരുത്… മിണ്ടാതെ അമൃതയെയും കൂട്ടി എവിടേലും സുരക്ഷിതമായി പോയിനിൽക്ക്…” സിദ്ധാർഥിന്റെ കണ്ണുകൾ, തന്റെ നേർക്ക് ഓടിവരുന്നവരിലായിരുന്നു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.