❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

അവന്റെ കൈയിൽ അവൾ പിടിച്ചുവലിച്ചുവെങ്കിലും പകരം സംഭവിച്ചത് മറ്റൊന്നായിരുന്നു..

സിദ്ധാർഥ് യാന്ത്രികമായി, തന്റെയൊരു കൈകൊണ്ട് അവളുടെ അരക്കെട്ടിൽ ചുറ്റിപിടിച്ചിട്ട് അവളെ തന്റെയരികിലേക്ക് വലിച്ചടുപ്പിച്ചു …!

: “നീയെന്തിനാ പെണ്ണേ പേടിക്കുന്നത്.. എന്റെ ആമിയുടെ കൂടെ ഞാനില്ലേ…” അവന്റെ സ്വരം കേട്ട് അവൾ ഞെട്ടി.. മുൻപുള്ളതിൽ നിന്ന് പരുക്കനും മുഴക്കമുള്ളതുമായിരുന്നു അപ്പോഴവന്റെ സ്വരം. പക്ഷേ അവനിപ്പോഴും കണ്ണുകൾ തുറക്കാതെ ശാന്തമായിതന്നെ നിൽക്കുകയാണ്.

“ഞാൻ ആമിയല്ല സിദ്ധാർഥ്… ശാലിനിയാണ്..” അവൾ പേടിച്ചു പേടിച്ച് പറഞ്ഞു..

“അയ്യോ ആ വിടടാ…” അപ്പോഴേക്കും ആൽബി അവിടെയെത്തിയിട്ട് ശാലിനിയുടെ ചുരിദാറിന്റെ ഷാളിൽ പിടിച്ചു വലിച്ചു..! അവളാകട്ടെ ആ പിടി വിടീക്കാൻ കുതറിക്കൊണ്ടിരുന്നു അതിനനുസരിച്ചു .

“ഇങ്ങോട്ട് വാടി.. മൈ&%*.. “

“അയ്യോ ആമീ…” സിദ്ധാർഥ് അലറിക്കൊണ്ട് പതിയെ കണ്ണുകൾ തുറന്നു. അപ്പോഴവന്റെ ശബ്ദം ഗർജ്ജനത്തിന് സമമായിരുന്നു.

മനോഹരമായ അവന്റെ ഇളം തവിട്ട് മിഴികൾക്ക് പകരം അഗ്നി സമാനമായ, പിംഗലവർണ്ണം കലർന്ന സ്വർണനിറത്തോട് കൂടിയ കണ്ണുകൾ അവിടെ പ്രത്യക്ഷപ്പെട്ടു.

നീയെന്റെ പെണ്ണിനെ തൊടും അല്ലേടാ… ആൽബിയുടെ നേർക്ക് ക്രോധം ജ്വലിക്കുന്ന കണ്ണുകളുമായി സിദ്ധാർഥ് അലറി. അല്ല… ഗർജിച്ചു എന്ന് പറയുന്നതാവും ശെരി…!

അത് കേട്ട് ആൽബി ഭയന്ന് പോയി… ശാലിനിയുടെ മേലുള്ള ആൽബിയുടെ പിടി പതുക്കെ അയഞ്ഞു…

പെട്ടന്നാണ് അപ്രതീക്ഷിതമായി ഒരു ചവിട്ട് ആൽബിയുടെ നെഞ്ചിൻകൂട് കലക്കിക്കൊണ്ട് സിദ്ധാർഥ് കൊടുത്തതത്.. ചവിട്ട് കൊണ്ട ആൽബി ഏതാനും മീറ്ററകലെ തന്റെ തന്റെ കൂട്ടുകാരുടെ അടുത്തായി വീണു.

 ആ വണ്ടിയിലുള്ള ടൂൾസ് എടുത്തോണ്ട് വന്ന് ,തല്ലികൊല്ലടാ ആ നായിന്റെ മോനെ.. നെഞ്ചുകലങ്ങുന്ന വേദനയിലും സിദ്ധാർഥിനെ നോക്കി ആക്രോശിച്ചു.

അതോടെ ആൽബിയുടെ കൂട്ടുകാർ തങ്ങളുടെ പക്കലുണ്ടായിരുന്ന ടൂൾസ്, പുറത്ത് കിടക്കുന്ന ജീപ്പിൽ നിന്ന് എടുക്കാനായി കുതിച്ചു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.