❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

എന്നാൽ, “ശെരി… ആദ്യം ഞാൻ തന്നെ വരാടാ…” എന്ന് പറഞ്ഞുകൊണ്ട് ആൽബിയുടെ നേർക്ക് തല്ലാനായി ഓടിയെടുത്ത ആനന്ദിന്റെ അവസ്ഥ, ശ്യാമിന്റെ അവസ്ഥ പോലെയായി തീർന്നു.

തന്റെ നേർക്ക് ഓടിയെടുത്ത ആനന്ദിനെ ആൽബി, എല്ലാവരും നോക്കി നിൽക്കെ കാലുമടക്കി തൊഴിച്ചതോടെ അവന്റെ കാറ്റ് തീർന്നു. ആനന്ദ് കടവായിൽ ചോര തുപ്പിക്കൊണ്ട് നിലത്തിരുന്നുപോയി. ആൽബി അവനെ കാലുകൊണ്ട് ചെളിയിലേക്ക് തള്ളിയിട്ടിട്ട്

അവന്റെ നടുവിൽ ഒരു ചവിട്ട്…. “ആാാ..”

‘ക്രക്ക്…’ അതോടൊപ്പം അവന്റെ നട്ടെല്ല് ഓടിയുന്നതിന്റെയും ആനന്ദിന്റെ നിലവിളിയും എല്ലാവരും കേട്ടു.

“എടാ ഓടിക്കോടാ ഇനിയിവിടെ നിന്നാൽ അവൻ നമ്മളെ തീർക്കും…” അപ്പോഴേക്കും ശാലിനിയുടെ കൂടെയുണ്ടായിരുന്നവന്മാർ നാലുഭാഗത്തേക്കും ഓടി..

“ഹ ഇതല്ലേ ഞാൻ പറഞ്ഞേ… എനിക്കുള്ള ഇര തടികൂട്ടിൽ ആയിരുന്നെന്ന്.. ഇപ്പോൾ എങ്ങനെയിരിക്കണ്.. ഒരുത്തന് തല്ല് കിട്ടിയപ്പോഴേക്കും ബാക്കിയുള്ളവന്മാർ എവിടെയോ പോയി ഒളിച്ചുവല്ലോ.. ഇനിയെനിക്ക് നിന്നെ കൊണ്ടു പോകാമല്ലോ…” അവന്മാർ നാലു ഭാഗത്തേക്കും ഓടിപ്പോയതോടെ ഒറ്റയ്ക്കായ ശാലിനിയെ ക്രൂരമായി നോക്കികൊണ്ട് ആൽബി ചിരിച്ചു കൊണ്ട് അവളുടെ നേരെ നടന്നടുത്തു…

ശാലിനി തന്റെ സ്വയരക്ഷയ്ക്കായി ആ ആൾക്കൂട്ടത്തോട് കേണുവെങ്കിലും ആൽബിയുടെ ശക്തിയെതെന്നു ശെരിക്കറിയാവുന്ന സീനിയർസോ, ആനന്ദിനു ഉണ്ടായത് കണ്ട് ചകിതരായി പോയ ജൂനിയർ പിള്ളേരോ അവിടെനിന്നു അനങ്ങിയത് പോലുമില്ല.. ഏതാനും ചിലർ ഒഴികെ എല്ലാവരുടെയുള്ളിലും ഭയം മാത്രമായിരുന്നു.

“എടാ നീയവളെ തൊടില്ല…” പെട്ടന്നു സിതാര ശാലിനിയുടെ രക്ഷയ്ക്കായി അവളുടെ മുന്നിൽ വന്ന, ഇരുകൈയും വിരിച്ചു നിന്നു.

“ഞാൻ തൊടും… കാണണോ നിനക്ക്..”

ആൽബി പെട്ടന്നു സിതാരയുടെ ശരീരത്തിൽ പിടിക്കാണാഞ്ഞതും സിതാരയുടെ ഒരു കൈ ആൽബിയുടെ മുഖത്ത് പടക്കം പൊട്ടിച്ചതും ഒരുമിച്ചായിരുന്നു…

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.