അവരിൽ ശാലിനിയുടെ സഹപാഠികളും, സീനിയർസും ഉണ്ടാകുമെന്ന ധാരണയിലാണ് സിതാര അവളെ പറഞ്ഞു വിട്ടത്. എന്തായാലും ശാലിനി തങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ട് അവളുടെ ക്ലാസ്സിലെ പയ്യന്മാർ അവളെ സംരക്ഷിക്കാനായി മുന്നോട്ടു വന്നിട്ട് അവൾക്ക് ചുറ്റും കവചം പോലെ നിലകൊണ്ടു.
“എടാ പിള്ളേരെ, നിങ്ങളവളെ സംരക്ഷിക്കണേടാ…” അവൾ തന്റെ സഹപാഠികളാൽ സുരക്ഷിതയാണെന്ന് കണ്ടതോടെ സിതാര, ശാലിനിയെ സംരക്ഷിച്ചു നിർത്താൻ അവന്മാരോട് ആവശ്യപ്പെട്ടു. “ചേച്ചി… പേടിക്കണ്ട. ശാലിനിയെ അവന്മാർ തൊടില്ല…!” അവരിലൊരുത്തൻ സിതാരയ്ക്ക് നേരെ കൈയുയർത്തി കാണിച്ചു.
“ഹേയ് നീ എന്താടോ താരാ ഈ കാണിക്കുന്നത്… എനിക്കുള്ള ഇരയെ നീ തടികൂട്ടിൽ ഇട്ടേക്കുന്നത് എന്തിനാ.. അവളെയിങ്ങു തുറന്നു വിട്ടേക്ക്… അതാ ദോ ആ വീണു കിടക്കുന്നവനും, ആ കൂടിനും പിന്നെ അവൾക്കും നല്ലത്.”
സിതാരയുടെ പ്രവർത്തികൾ കണ്ട് ആൽബി അത്ഭുതംകൂറി…
“ഏഹ് എന്താടാ നാറി നീ ഞങ്ങളെ വിളിച്ചത്…’തടി കൂട്’ എന്നോ… നിന്നെ പോലെയുള്ള മ്ലേച്ഛന്മാർ ഇനി ശാലിനിയെ എന്നല്ല ഒരു പെൺകുട്ടികളോടും മോശമായി പെരുമാറില്ലടാ… കാണണോ നിനക്ക്.. “
ശാലിനിയുടെ കൂടെയുണ്ടായിരുന്നവരിലൊരുത്തൻ ആൽബിയെ വെല്ലുവിളിച്ചു…
“എടാ വേണ്ടടാ ആനന്ദേ… അയാൾക്ക് എന്നെയല്ലേ വേണ്ടത്.. ഞാൻ പൊയ്ക്കോളാം..” ശാലിനി അവനോട് അപേക്ഷിച്ചു.
“നിനക്കെന്താ ശാലിനി ഭ്രാന്തുണ്ടോ…? അവന്റെയടുത്തേക്ക് പോകാൻ.. അടങ്ങി നിൽക്കടി അവിടെ..” ആനന്ദ് അവളെ ശ്വാസിച്ചു.
“എടാ മോനേ നിന്റെ വെല്ലുവിളിയൊക്കെ കൊള്ളാ.. പക്ഷേ എനിക്കേ ഒറ്റയ്ക്കൊറ്റയ്ക്ക് വരുന്നവന്മാരെ മാത്രമേ അടിക്കാനുള്ള പാങ്ങുള്ളൂ…
അത് കൊണ്ട് അങ്ങനെ വന്നാൽ ഒരു കൈനോക്കാമായിരുന്നു.”
ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ് ചെയാം?
Ho ottayirippana vayiche… Nte ponno adipoli
എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️
??
തേങ്ക്സ് മുത്തേ ❤️✨️
പോരാട്ടെ
അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു
Nice???
❤️❤️❤️
AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..????????
Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ് ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം ?
Thenkz… ❤️✨️
????
❤❤❤❤❤❤
Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️