❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 359

“എടാ… %&*ന്റെ മോനേ…” ആൽബിയുടെ പരിഹാസം കേട്ട് ദേഷ്യം വന്ന ശ്യാം, അവന്റെ നേർക്ക് വന്ന് തന്റെ രണ്ടു കൈകളും ഉപയോഗിച്ചു കൊണ്ട് ആൽബിയുടെ മുഖം ലക്ഷ്യമാക്കി പഞ്ച് ചെയ്യാൻ ശ്രമിച്ചു….

എന്നാൽ ആൽബി തന്റെ കൈകൾ കൊണ്ട് അവന്റെ കൈകൾ ലോക്ക് ചെയ്തിട്ട് ശ്യാമിന്റെ മുഖത്ത് തന്റെ തലകൊണ്ട് ആഞ്ഞിടിച്ചു…! പെട്ടെന്നുള്ള ആ ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്യാമിന് സാധിച്ചില്ല.

ശ്യാമിന് തന്റെ കണ്ണുകളിൽ ഇരുട്ടു കേറുന്നത് പോലെ തോന്നി. അതോടെ ആൽബി, അവന്റെ മേലുള്ള പിടിവിട്ടിട്ട് ശ്യാമിനെ തന്റെ ആൾക്കാരുടെ അടുത്തേക്ക് തള്ളി വിട്ടു. അവൻ നടക്കാനാവാതെ അവിടെ കുഴഞ്ഞു വീണു.

“എടാ പിള്ളേരെ ഇവന് കാവൽ നിന്നോ… എന്തെകിലും ചെയ്യാൻ ശ്രമിച്ചാൽ ഒന്ന് പൊട്ടിക്കുകയും ചെയ്തേരെ… ഞാനിപ്പോൾ വരാമേ…” ആൽബിയെന്നിട്ട് ശാലിനിയുടെ അടുത്തേക്ക് നടന്നു.

“അയ്യോ ഏട്ടാ…” ശ്യാമിന് സംഭവിച്ച അവസ്ഥ കണ്ട് ശാലിനി ശ്യാമിന്റെ അടുത്തേക്ക് ഓടാൻ തുനിഞ്ഞുവെങ്കിലും അവളെ സിതാര പിടിച്ചുനിർത്തി.

ശാലിനി : “എന്താ ചേച്ചി, വിട്… എന്റേയേട്ടൻ അവിടെ വീണ് കിടക്കാ… എനിക്കെന്റെ ഏട്ടന്റെ അടുത്തേക്ക് പോകണം.. “

വേണ്ട മോളെ… അവൻ നിന്റെയടുത്തേക്കാണ് വരുന്നത്. നീയിവിടെ നിൽക്കാൻ പാടില്ല. അവന്റെ കൈയിൽ അകപ്പെട്ട് മാനം പോകുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണ്. അത് കൊണ്ട് നീ എങ്ങോട്ടെങ്കിലും പോ… നിന്റെ കൂട്ടുകാരുടെ അടുത്തേക്കെങ്കിലും പൊയ്ക്കോ മോളെ…”

ശെരിയേട്ടത്തി… അവക്ക് തന്റെ ഏട്ടന്റെയടുത്തേക്ക് വിഷമത്തോടെയാണെകിലും അവരുടെയടുത്തേക്ക് നീങ്ങി.

 മണ്ണിൽ കിടന്ന് വേദനകൊണ്ട് പുളയുന്ന ശ്യാമിന്റെ അവസ്ഥ കണ്ട്, സിതാരയുടെ ഹൃദയം തകർണെങ്കിലും അവൾ ശാലിനിയുടെ രക്ഷയെ കരുതി അവളോട് അപേക്ഷിച്ചു. അതോടൊപ്പം ഈ സംഭവങ്ങൾ നടക്കുന്നതിനിടയിൽ അവിടം വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന ഒരു സമുദ്രം തന്നെ അവിടെ ഉണ്ടായി കഴിഞ്ഞിരുന്നു…

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.