❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

താങ്ക്സ്.. മതി നീയെനിക്ക് അത്രയും സഹായം ചെയ്തു തന്നല്ലോ…

ഇതേ കാരണം കൊണ്ട് തന്നെയാണ് ധനുഷിനെ ഏതോ അജ്ഞാതസംഘം തട്ടികൊണ്ട് പോയതും..”

“ടപ്പ്.. ടപ്പ്.. ടപ്പ്” വൗ ഗംഭീരം.. ഈ നാടകം അടിപൊളിയായിട്ടുണ്ടല്ലോ സിതാരേ… എടാ പയ്യന്മാരെ എല്ലാവരും കൈയടിക്കിനടാ… ഞങ്ങളുടെ ഗുണൻ സാബ്, പുതിയ പ്രിൻസിപ്പാളായിട്ട് ചാർജ് എടുക്കുന്നതിനോട് അനുബന്ധിച്ചു നിങ്ങൾ നടത്തിയ നാടകം സൂപ്പറായിട്ടുണ്ടല്ലോ… കോൺഗ്രാറ്സ്.”

പെട്ടന്നു അവിടേക്കു കയ്യടിച്ചു കൊണ്ട് കടന്നുവന്നയാളെ കണ്ട് അവരെല്ലാവരും ഞെട്ടി. ‘ആൽബി…!’ അവൻ അവന്റെ വേറെ കൂട്ടാളികളോടൊപ്പം കറുപ്പ് വസ്ത്രമണിഞ്ഞു നിൽക്കുകയാണ്. ആൽബിയെ കണ്ടതും അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ  എങ്ങോട്ടോ ചിതറിയോടിയിരുന്നു.

‘ഇവന് കഴിഞ്ഞ വെള്ളിയാഴ്ച കിട്ടിയത് മതിയായില്ലേ…’ അവനെ കണ്ട സിതാര പല്ലിറുമ്മി.

 “ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ നിന്നെക്കെന്താടാ കാര്യം…” സിതാര അവനെ നോക്കി.

“കാര്യമുണ്ടല്ലോ… നീയിവളെ നിന്റെ വട്ടൻ അനിയനിൽ നിന്ന് വിലക്കിയ സ്ഥിതിക്ക്

എനിക്ക് അവളെ വേണം…”

ആൽബിയൊരു വൃത്തികെട്ട ചിരിയുമായി ശാലിനിയുടെ നേർക്ക് ചൂണ്ടി. “എടാ നിനക്കെന്റെ അനിയത്തിയെ വേണമല്ലേ…”

അത് കേട്ട് കലി കേറിയ ശ്യാം, ശാലിനിയെ വിട്ട് ആൽബിയുടെ നേർക്ക് കുതിച്ചുവന്ന് വായുവിൽ ഉയർന്ന് നെഞ്ചിലൊരു പഞ്ച് കൊടുത്തു.

ശ്യാമിന്റെ പഞ്ച് കൊണ്ട ആൽബി താഴെ വീഴാൻ പോയെങ്കിലും അവനെ അവന്റെ കൂട്ടാളികൾ ഓടിവന്നു താങ്ങിയത് കൊണ്ട് വീണില്ല. “ഹോ അനിയത്തിയെ രക്ഷിക്കാനിറങ്ങിയ ഏട്ടന്റെ ചവിട്ട് അപാരമാണല്ലോ… നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു ശ്യാമേ.. എനിക്ക് നലോണം നൊന്തു കേട്ടോ…”

ആൽബി തന്റെ നെഞ്ച് തടവിക്കൊണ്ട് ശ്യാമിനെ രൂക്ഷമായി നോക്കി. “എന്താടാ നോക്കുന്നത്.. ഇനിയും വേണോ നിനക്ക്.. വേണമെങ്കിൽ തരാടാ വാടാ…” ശ്യാം അവനെ നോക്കി അലറി.

“ഹ്മ്മ്.. ഓക്കേ…! വാ” ആൽബി അവനെ വീണ്ടും ദേഷ്യം പിടിപ്പിച്ചു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.