❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

അപ്പോഴേക്കും പാർക്കിംഗ് ഏരിയയിൽ നിൽക്കുകയായിരുന്ന അവരുടെ കൂട്ടുകാരും അവിടേക്കെത്തി.

“ഹോ.. എല്ലാവരും ഒന്ന് നിർത്തിനടാ..

ശാലിനി…! എന്താ ഉണ്ടായത്. നീ കാരണമാണ് സിദ്ധുവിന് ഇങ്ങനെയൊക്കെ ഉണ്ടായത്… പറയടി.”

സിതാര ശാലിനിയെ നോക്കി അലറി.

സത്യത്തിൽ സിദ്ധാർഥിന്റെ ആ ദയനീയമായ ആ നിൽപ്പും, തന്റെ നിസ്സഹായാവസ്ഥയും ചുറ്റുമുള്ളവരുടെ ആശങ്ക നിറഞ്ഞ ചോദ്യങ്ങളുമെല്ലാം കൂടെചേർന്ന് സിതാരയുടെ സമനില തെറ്റിച്ചിരുന്നു. അത് കേട്ട് ശാലിനിയും, ശ്യാമും എല്ലാവരും കിടുങ്ങിപ്പോയി…!

“ചേച്ചി, ഞാനൊന്നു അവന്റെ തോളിൽ തൊട്ടതേയുള്ളു… വേറൊന്നും ഞാൻ ചെയ്തിട്ടില്ല…” ശാലിനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു.. അവൾ ഓടിചെന്ന് ശ്യാമിനെ കെട്ടിപിടിച്ചു വിതുമ്പി.

“ഓ അത്രയും മതിയടി.. നിന്റെ മുഖം കണ്ടുതുടങ്ങിയ നിമിഷം മുതലാണ് അവൻ ഇങ്ങനെയൊക്കെ പെരുമാറാൻ തുടങ്ങിയത്.. ഇവന്റെ മരിച്ചുപോയ കൂട്ടുകാരി, അമൃതയുടെ മുഖമാ നിനക്ക്…”

“നിനക്കറിയുമോടി… എന്റെ അനിയനെ വല്ലാത്തൊരു ദുരന്തത്തിലേക്ക് തള്ളി വിട്ടിട്ടാണ് അവള് മരണത്തിലേക്ക് നടന്നു പോയത്…” സിതാര അൽപ്പനേരമൊന്നു കിതച്ചിട്ട് പറഞ്ഞു.

അത് കേട്ടതും ശ്യാമും, ശാലിനിയും ഞെട്ടലോടെ സിദ്ധാർഥിനെയും സിതാരയെയും മാറി മാറി നോക്കി.

ശാലിനി പതിയെ തന്റെ കൈകളെടുത്ത് മുഖത്തുവെച്ചു… ‘അപ്പോൾ ഒരു ആസിഡ് ആക്രമണത്തിന്റെ ഇരയായ തനിക്ക് പകരം ലഭിച്ചിരിക്കുന്ന ഈ മുഖം അപ്പോൾ സിദ്ധാർഥിന്റെ ആ കൂട്ടുകാരിയുടേതാണോ…!

അവളെങ്ങനെയാണ് കൊല്ലപ്പെട്ടത്…???’

കുറച്ചുനേരം അവൾ ആ നിലയിൽ തന്നെ നിന്നിട്ട് വിതുമ്പികരഞ്ഞു കൊണ്ടിങ്ങനെ പറഞ്ഞു : ശെരി.. ഞാനിനി ഒരിക്കലും സിദ്ധാർഥിന്റെ ജീവിതത്തിലേക്ക് കടന്നുവരില്ല… ഇന്ന് മുതൽ ഞാനവന്റെ ഫ്രണ്ടല്ല… അവൻ എന്റെയും.. “

“മതിയടി.. എനിക്കതു തന്നെയാ വേണ്ടത്… നീയിവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം.. നിന്റെ മുഖമിവൻ കാണുവാനേ പാടില്ല… പിന്നെ ശ്യാമേ, നീയെന്നോട് നിന്റെ അനിയത്തിക്ക് സംഭവിച്ചത് എന്താണെന്നു പറഞ്ഞു തന്നല്ലോ…

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.