❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

“ഏഹ് എന്താടി എന്റെ അനിയന് പറ്റിയത്…” പക്ഷേ സിദ്ധാർഥിന്റെ ആ നിൽപ്പ് കണ്ടിട്ട് എന്തോ പ്രശ്നമുള്ളത് പോലെ അവൾക്ക് മനസ്സിലായി.

“അറിയില്ല ചേച്ചി… അവന് തലവേദനയുണ്ടെന്നു തോന്നുന്നു.” ശാലിനി മടിച്ചു മടിച്ചു പറഞ്ഞു.

“തല വേദനയോ… എന്റെ ഭാഗവാനേ… അവന് പിന്നെയും ആ പ്രശ്നം വന്നു തുടങ്ങിയോ…” താര അവളെ കനപ്പിച്ചൊരു നോട്ടം നോക്കിയിട്ട് സിദ്ധാർഥിന്റെ അടുത്തേക്ക് ഓടി.

“എന്താടാ ശ്യാമേ… സിദ്ധുവിന് എന്ത് പറ്റി…???”

ശ്യാം : “അറിയില്ല…”

സിതാര : ” ഹ്മ്മ്… അല്ലേലും നിങ്ങൾക്കൊന്നും അറിയില്ലലോ എന്റെ അനിയന്റെ അവസ്ഥ…” സിതാരയെന്നിട്ട്

തലയ്ക്കു കൈയും കൊടുത്തു നിൽക്കുന്ന സിദ്ധാർഥിന് നേരെ തിരിഞ്ഞു.

“ഡാ അച്ചുവേ…എടാ നിനക്കിതെന്തു പറ്റി… എന്താ ഉണ്ടായേ…” സിതാര അവനെ തോളിൽ പിടിച്ച് കുലുക്കിവിളിച്ചു.

” ഹ്മ്മ് മിണ്ടാതിരി ചേച്ചി തോളിൽ നിന്ന് വിട്. ഞാൻ ലാപ്ടോപ്പിൽ വർക്ക്‌ ചെയ്യുന്നത് കണ്ടുകൂടെ ചേച്ചിക്ക്… ഇതൊന്നു കഴിഞ്ഞിട്ട് വേണം എനിക്ക് ഗിറ്റാറുമായി അമൃതയുടെ വീട്ടിലേക്ക് പോകാൻ”

സിദ്ധാർഥ് ഉറക്കത്തിലെന്ന പോലെ പിറുപിറുത്തുകൊണ്ട് അവളുടെ കൈകൾ തട്ടി മാറ്റി. പക്ഷേ അവനപ്പോഴും നിശ്ചലനായി, കണ്ണുകൾ തുറക്കാതെ തന്നെയിരുന്നു.

“അയ്യോ… സിദ്ധാർഥ് എടാ എന്തുപറ്റി നിനക്ക്…” ‘ദൈവമേ അവന് ഇതെന്താണ് സംഭവിക്കുന്നത്… അമൃതയെ സംബന്ധിച്ച ഓർമകൾ അവന്റെയുള്ളിൽ എപ്പോഴുമുണ്ടോ…’ അവളിൽ നിന്നൊരു വിലാപമുയർന്നു.

ശാലിനി : “ചേച്ചി, സിദ്ധുവിന് എന്താപറ്റിയെ ??? അവന്റെ ഈ നിൽപ്പ് കണ്ടിട്ട് എനിക്കാകെ പേടിയാകുന്നു.”

ശ്യാം : “താര, നിന്റെ അനിയന് എന്തോ പ്രശ്നമുണ്ട്…”

“എന്താ ശ്യാമേ… എന്തുപറ്റി.. സിദ്ധാർഥ് എന്താ ഇങ്ങനെ നിൽക്കുന്നത്…”

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.