❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

കൂട്ടുകാർ അവളെ എന്തെക്കെയോ പറഞ്ഞു

ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. സിതാരയുടെയടുത്ത് ഒന്നും വില പോകുന്നുണ്ടായിരുന്നില്ല.

“ശ്യാമേട്ടാ… ഒരു കാര്യം എന്റെ കൂടെയൊന്നു വരാമോ.. എനിക്കൊരു കാര്യം ചോദിച്ചറിയാനുണ്ട്…”സിദ്ധാർഥ്, ശ്യാമിനെയും കൂട്ടി പാർക്കിംഗ് ഏരിയയിൽ നിന്ന് പുറത്തേക്ക് നടന്നു.

ശ്യാം അക്ഷമയോടെ സിദ്ധാർഥിനോടായി : “എന്താ സിദ്ധു, എന്താ നിനക്ക് ചോദിക്കാനുള്ളത്…???”

സിദ്ധാർഥ് : “ശ്യാമേട്ടാ ശാലിനിക്ക് പണ്ടെന്തെങ്കിലും തരത്തിലുള്ള ആക്രമണമോ മറ്റെന്തെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ…”

ശ്യാം : “സിദ്ധാർഥ്, നീ… നീയെന്താണ് ഉദ്ദേശിക്കുന്നത് ???” ധനുഷിനെ കുറിച്ചുള്ള ഉദ്ദേഗജനകമായ വാർത്ത അറിഞ്ഞതിനിടയിലും ശ്യാം ശാന്തനാവാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.

സിദ്ധാർഥ് : “ഞാൻ കഴിഞ്ഞ ശനിയാഴ്ച ശാലിനിയെ വിളിച്ചിരുന്നു… ചേട്ടൻ വെള്ളിയാഴ്ച പറഞ്ഞിരുന്നല്ലോ… ആ സംഭവം അവൾക്കത് വല്ലാതെ ഷോക്ക് ആയിട്ടുണ്ടെന്ന്… അപ്പോഴേ എനിക്ക് തോന്നിയതാണ് അവൾക്ക് പണ്ടേപ്പോഴോ സംഭവിച്ചിട്ടുണ്ടെന്നു… അതെ കുറിച്ച് ഞാൻ അവളോട് ചോദിച്ചതുമാണ് പക്ഷേ…!”

ശ്യാം : “എന്ത് പക്ഷേ…???” ശാലിനിയെകുറിച്ച് സംബന്ധിക്കുന്ന ആ രഹസ്യം സിദ്ധാർഥിൽ നിന്ന് അവൻ മറച്ചു വെയ്ക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ശാലിനി അതവനോട് വെളിപ്പെടുത്തിയോ എന്ന സംശയം ശ്യാമിനുണ്ടായിരുന്നു.

“പക്ഷേ അവള് അതൊന്നും എന്നോട് പറയാതെ ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു…” സിദ്ധാർഥിന്റെ മുഖത്ത് വല്ലാത്ത വിഷമം തെളിഞ്ഞുനിന്നു.

‘ഹാവൂ… ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച ദേവുമോളുടെ കാര്യം ഇവനോട് പറയാത്തത് നന്നായി.. ‘

അത് കേട്ട് ശ്യാമിന് വളരെയധികം ആശ്വാസമായി..

“ഏട്ടാ..” ഒരു വിളി കേട്ട് ശ്യാമും സിദ്ധുവും അങ്ങോട്ടേക്ക് നോക്കി.

ഏതാനും പെൺകുട്ടികളോടൊപ്പം ശാലിനി അവിടേക്കു നടന്നു വരുന്നതാണ് സിദ്ധാർഥ് കണ്ടത്.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.