❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

തുളസി തറയിൽ നിന്നു തുടങ്ങി ഉമ്മറപ്പടിയോളം നീണ്ടുകിടക്കുന്ന ചുടുകട്ടവിരിച്ച നടപ്പാത…

അർജുൻ : “മാമേ, ഇത് നമ്മുടെ പഴയ ശ്രീകുമാരപുരത്തെ അതേ വീടാണോ അതോ മറ്റേതെങ്കിലും വീടാണോ ??? എല്ലാം അതു പോലെയുണ്ടല്ലോ…”

കേശവൻ : “അതേ ഉണ്ണീ…. നീ വലിയ തമ്പുരാന്റെ തറവാട്ടിലേക്ക് വന്നിട്ടില്ലേ…???”

അർജുൻ : ഇല്ലല്ലോ… ഞാനിപ്പോഴാണ് ഇവിടേക്ക് വരുന്നത്.

“ആരാ കേശവേട്ടാ അത്…” അപ്പോഴാണ് അവരുടെ അടുത്തേക്ക് 30-35 വയസ്സുള്ള യുവാവ് തങ്ങളുടെ അടുത്തേക്ക് വരുന്നത് അർജുൻ കണ്ടത്.

“ദാ ഉണ്ണീ, ഇതാണ് രാമനാഥൻ, നമ്മൾ പണ്ട് ശ്രീകുമാരപുരത്തായിരുന്നപ്പോൾ അവിടെത്തെ തറവാടിന്റെ കാര്യസ്ഥനായിരുന്ന സേതുരാമന്റെ അനിയനാണ് ഇവൻ.” കേശവൻ അയാളെ അർജുന് പരിചയപ്പെടുത്തികൊടുത്തു.

“ആരാ കേശവേട്ടാ ഈ പയ്യൻ…” അടുത്തെത്തിയ പാടെ രാമനാഥൻ ചോദിച്ചു.

“രാമാ, ഇവനാണ് നമ്മുടെ വലിയ തമ്പുരാൻ പറയാറുള്ള അർജുനൻ. സകലകലാവല്ലഭനായ അർജുനൻ.” കേശവൻ രാമനാഥന് അർജുനെ പരിചയപ്പെടുത്തിക്കൊടുത്തു.

“ഹലോ കണ്ടതിൽ നമസ്കാരം…” രാമൻ അവനെ നോക്കിയൊന്നു തൊഴുതു… അർജുൻ തിരിച്ചും.

അർജുൻ : “നമസ്കാരം രാമനാഥൻ ചേട്ടാ… തമ്പുരാനദ്ദേഹം എവിടെയാണ് ??? എനിക്കൊന്നു കാണുവാൻ സാധിക്കുമോ ???”

“പിന്നെന്താ… പക്ഷേ അദ്ദേഹമിപ്പോൾ കളരിപുരയിലാണ്. ഞാനദ്ദേഹത്തെ വിവരമറിയിക്കാം. ദയവായി കാത്തുനിൽക്കുക.. ” രാമനാഥൻ നേരെ കളരിപുരയിലേക്ക് പോയതും, അർജുൻ അവിടേക്കു നോക്കി. ആ നീളമുള്ള ഒറ്റനില കെട്ടിടത്തിൽ നിന്ന് ഏതാനും ഗുരുക്കളുടെ വായ്‌താരി അവന് കേൾക്കാമായിരുന്നു.

ഉടനെതന്നെ അവിടെനിന്നും രാമനാഥനോടൊപ്പം, ഒരു 60-65 വയസ്സ് തോനിക്കുന്ന ഒരു വൃദ്ധൻ അവിടേക്ക് കടന്നു വന്നു. കസവ് മുണ്ടും, മേൽ ദേഹത്തിൽ വേഷ്ടിയുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. കഴുത്തിൽ സ്വർണം കെട്ടിയ രുദ്രാക്ഷമാല… നെറ്റിയിലും കണ്ഠത്തിലും ഭസ്മചന്ദനാദികൾ അണിഞ്ഞിട്ടുണ്ട്. നല്ല ഉയരവും, അതിനൊത്ത് ശരീരവും അദ്ദേഹത്തിനുണ്ടായിരുന്നു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.