❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

“ഹേയ് താരാ നീയെന്താ ഈ കാണിക്കുന്നത് അവനെ വിട്…” അപ്പോഴേക്കും അവിടെയുണ്ടായിരുന്ന ശ്യാമിന്റെയും സിതാരയുടെയും സഹപാഠികൾ അവളെ പിടിച്ചു മാറ്റാൻ പണിപ്പെട്ടുവെങ്കിലും എങ്ങനെയോ അവർ അവളെ അവനിൽ നിന്നും അടർത്തി മാറ്റി.

“എടാ സിദ്ധാർഥ് പറയടാ നീ എന്തുകൊണ്ടാടാ ഇതെന്നോട് പറയാതിരുന്നത്… ” ശ്യാമിനെ വിട്ടിട്ട് സിതാര സിദ്ധാർഥിന്റെ നേർക്ക് തിരിഞ്ഞു.

സിദ്ധാർഥ് : “അത് ചേച്ചി, ചേച്ചിയോടിത് പറയരുതെന്ന് ശ്യാമേട്ടനാണ് എന്നെ വിലക്കിയത്.”

സിതാര : ഓഹോ അപ്പോൾ നിങ്ങൾക്ക് രണ്ടുപേർക്കും എന്നോടുള്ള സ്നേഹം ഇങ്ങനെയൊക്കെയാണല്ലേ…. നിങ്ങൾ രണ്ടുപേരും ചതിയൻമാരാണ്. Cheaters… ഇതൊക്കെ ഞാനറിഞ്ഞാൽ എന്തായിരുന്നു സിദ്ധാർഥ് പ്രശ്നം. ???”

“ചേച്ചി അത്… ഞാൻ” സിദ്ധാർഥ് വിക്കിപ്പോയി.

“വേണ്ടാ നീയിനി എന്നോടൊന്നും പറയണ്ടാ… അവന്മാരുടെ ഇടയിൽ നീ പെട്ടുപോയാൽ ആകെ പ്രശ്നമാടാ മോനേ… പണ്ടൊരിക്കൽ ഇതു പോലെയുള്ളവൻമാരുടെ ഇടയിൽപ്പെട്ട നിന്നെ, ഞങ്ങൾക്ക് നഷ്ടപ്പെടേണ്ടതായിരുന്നു.. പക്ഷേ ഭഗവാന്റെ കൃപ കൊണ്ട് ഞങ്ങൾക്ക് നിന്നെ തിരിച്ചു കിട്ടി… അതു കൊണ്ട് നീ അവന്മാരെ എതിർക്കാൻ പോകണ്ടാ..” അത് സിതാരയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

  “എടീ അത് പണ്ടത്തെ കാര്യമല്ലേ..’ ‘ഇപ്പോഴവൻ വലുതായില്ലേ.. ‘ഇനിയും എത്രകാലമാ ഇങ്ങനെ പേടിച്ചു, ഒളിച്ചു നടക്കുന്നത്…’, ‘സിദ്ധാർഥിനോട്‌ ശ്യാം അങ്ങനെയൊക്കെ പറഞ്ഞതിൽ ഒരു തെറ്റും ഞങ്ങൾ കാണുന്നില്ല…” അവളുടെ കൂടെയുണ്ടായിരുന്ന സഹപാഠികൾ അവളോട് പറഞ്ഞു.

“ഹ്മ്മ് അപ്പൊ നിങ്ങളും ഇവന്റെ പക്ഷത്തു തന്നെയാണല്ലേ… അല്ലെങ്കിലും ഇവന് എന്തെങ്കിലും പറ്റിയാൽ നിങ്ങൾക്കെന്തു ചേതം… നഷ്ടമെനിക്കും എന്റെ കുടുംബത്തിനുമല്ലേ…” സിതാര അവരോട് കയർക്കാൻ തുടങ്ങി.

ഇതിനിടയ്ക്ക് അവളുടെ കൂട്ടുകാരുടെ ഫോണിലേക്ക് ഒരു സന്ദേശം വന്നു…

ഇന്നലെ രാത്രി മുതൽ ധനുഷ് മിസ്സിംഗ്‌ ആണത്രേ. അത് കേട്ടതും സിതാരയുടെ മനസ്സ് വല്ലാത്ത തളർന്നുപോയിരുന്നു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.