❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 359

ശ്യാം : “ഓ ഒന്നുമില്ല ഞാൻ ചുമ്മാ ചോദിച്ചതാണേ.. സോറി. അല്ല നീയെന്താ സിദ്ധാർഥിനെയും കൂടെ കൂട്ടിയത്…??? പതുക്കെ വന്നാൽ മതിയായിരുന്നല്ലോ…”

അവൻ സിദ്ധാർഥിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവളോടായി ചോദിച്ചു.

സിദ്ധാർഥ് : “എന്നാത്തിനാണോ എന്തോ…??? ഈ ചേച്ചി എന്നെ നേരെത്തെ വിളിച്ചോണ്ട് വന്നത് എന്തിനാണെന്ന് എനിക്ക് പോലും അറിയില്ല ശ്യാമേട്ടാ… അല്ല ശ്യാമേട്ടാ, ശാലിനി എവിടെ ???”

ശാലിനിയെ കുറിച്ച് കേട്ടത് കൊണ്ടാകണം ശ്യാം അവനെ അത്ഭുതത്തോടെ നോക്കി.

സിതാരയാകട്ടെ സിദ്ധാർഥിന് നേരെ ദേഷ്യത്തിൽ നോക്കി.

ശ്യാം :” എടാ അവൾക്ക് എന്തോ സ്റ്റേഷനറി ഐറ്റംസ് വാങ്ങണമെന്ന് അതിന് കുറച്ചു പിള്ളേരുടെ കൂടെ പോയിരിക്കയാണ്‌.

സിതാര : “എടാ ശ്യാമേ അവന്മാർ ഇന്ന് മുതൽ ഇവിടെയുണ്ടാകുമെന്നാണല്ലോ പറയുന്നത്. കൂട്ടത്തിൽ ആ കാലമാടൻ ഗുണനായക് മനോഹറും കാണും. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായത് എന്താണെന്നു നിങ്ങളോട് ഞാൻ പ്രേതെകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ…”

“അത് ശെരിയാണല്ലോ… എടാ സിദ്ധാർഥ്, വെള്ളിയാഴ്ച നിന്നോട് ഞാനൊരു കാര്യം പറഞ്ഞതോർമയില്ലേ…

ആൽബിയെക്കുറിച്ചും, രണ്ടു വർഷങ്ങൾക്ക് മുൻപ് ഇവിടെയുണ്ടായ സംഭവങ്ങളെ കുറിച്ചുമൊക്കെ ഞാൻ പറഞ്ഞു തന്നായിരുന്നല്ലോ…”

സിദ്ധാർഥ് : “ആ ഓർമയുണ്ട്… ശ്യാമേട്ടാ അപ്പൊ അവന്മാരെ പേടിച്ചിട്ടാണല്ലേ ചേച്ചി എന്നെയിങ്ങു നേരെത്തെ കോളേജിൽ കൊണ്ട് വന്നത്… ഇങ്ങനെയൊന്നും പേടിക്കല്ലേ ചേച്ചി.” അവൻ തന്റെ ചേച്ചിയെ പുച്ഛിച്ചൊന്നു ചിരിച്ചു.

“ഏഹ്.. ഡാ നാറി നീയെന്തിനാടാ ഇവനോട് അതൊക്കെ പറഞ്ഞത്… നീയിവനെ കൊലയ്ക്ക് കൊടുക്കുമോടാ ” സിതാര, അത് കേട്ടതും ദേഷ്യത്തിൽ പാഞ്ഞു ചെന്ന് ശ്യാമിന്റെ ഷർട്ടിനു കുത്തിപിടിച്ചു കൊണ്ട് ചോദിച്ചു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.