❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

അതിനെ പറ്റി സിതാരയോട് എന്തെങ്കിലും സംസാരിക്കുന്നത് ശ്യാംദേവ് അവനെ വിലക്കിയിരുന്നത് കൊണ്ട്, ബ്രേക്ഫാസ്റ് കഴിച്ചു കൊണ്ടിരിക്കുന്നതിനടയിൽ അവൻ അവളോട് ഇത്ര മാത്രമാണ് ചോദിച്ചത്…

സിദ്ധാർഥ് : “ചേച്ചി, ഇന്ന് ശ്യാമേട്ടൻ വരുമോ…???”

സിതാര : “വരും. എന്താ ചോദിച്ചേ…???”

സിദ്ധാർഥ് : “ഏയ്‌ ഒന്നുമില്ല… ചുമ്മാ ചോദിച്ചതാ..”

സിതാര : “ഹ്മ്മ് ശെരി ശെരി…” അവൾ സിദ്ധാർഥിനെയൊന്നു ചുഴിഞ്ഞു നോക്കി.

*********************************************

സിതാര ആവശ്യപ്പെട്ടിരുന്നത് പോലെ സിദ്ധാർഥ് വളരെ നേരെത്തെ തന്നെ ബ്രേക്ക്ഫാസ്റ്റും കഴിച്ച് കോളേജിലേക്ക് പോകാനായി അവളോടൊപ്പം ഇറങ്ങി.

സിതാര പതിവിലധികം വേഗത്തിൽ വണ്ടിയോടിച്ചത് കൊണ്ട് തന്നെ അവർ ഉദ്ദേശിച്ചതിലും നേരെത്തെ കോളേജിൽ എത്തി.

പക്ഷേ കോളേജിൽ ആകെ ഒരു മൂകത.. പല കുട്ടികളും കോളേജിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ടോട്ടലി എല്ലാവരും മിണ്ടാതെയൊക്കെ ഇരിക്കുകയാണ്.

“ചേച്ചി, ഇതെന്ത് പറ്റി എല്ലാവരും ഒന്നും മിണ്ടാത്തെയൊക്കെ ഇരിക്കുന്നത്.. എന്തെങ്കിലും പ്രശ്നമുണ്ടോ..” സിതാര അവളുടെ സ്കൂട്ടർ, കോളേജിന്റെ എൻട്രൻസിലൂടെ കടന്നു പൊയ്കൊണ്ടിരിക്കുമ്പോൾ സിദ്ധാർഥ് അവളോട് ചോദിച്ചു.

“ആർക്കറിയാം…” അവളൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. സിതാരയുടെ പുറകിലിരുന്ന് കോളേജിലേക്ക് വരുന്ന സിദ്ധാർഥിനെ കണ്ട് ചില പിള്ളേർ എന്തെക്കെയോ തമ്മിൽ തമ്മിൽ പിറു പിറുക്കാൻ തുടങ്ങിയിരുന്നു.

‘ഇവരെന്താ എന്നെ നോക്കി സംസാരിക്കുന്നത്…???’ സിദ്ധാർഥിന് ഒന്നും മനസ്സിലായില്ല. സിതാര സ്കൂട്ടറുമായി പാർക്കിംഗ് ഏരിയയിൽ എത്തുമ്പോൾ അവിടെ ശ്യാമും, അവന്റെ ക്ലാസ്സിലെ കുറച്ചു പിള്ളേരും നിൽപ്പുണ്ടായിരുന്നു.

“ഹ നിങ്ങൾ എത്തിയോ.. ഇന്നെന്താ നേരെത്തെ വന്നത്…???”

ശ്യാം അവരുടെ അടുക്കലേക്കെത്തിയിട്ട് ചോദിച്ചു.

സിതാര : “എന്തേ ഞങ്ങൾക്ക് വന്നൂടെ…???” അവൾ തിരിച്ചടിച്ചു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.