എന്നാൽ അവൾ അപ്പോഴും ഗൗരവത്തിൽ തന്നെയായിരുന്നു.
” ഇതെന്താ അമ്മേ ഈ ചേച്ചി, നല്ല കടുംപിടുത്തത്തിൽ തന്നെയിരിക്കുന്നത്.
ഒന്നും മിണ്ടുന്നില്ലല്ലോ…???” സിദ്ധു താരയെയൊന്നു നോക്കിയിട്ട് ഭാമയോട് ചോദിച്ചു.
സത്യഭാമ : “എനിക്കറിഞ്ഞൂടാ മോനേ.
നിന്റെ ചേച്ചി ഇന്ന് നേരത്തെ കോളേജിൽ പോകണമെന്ന് പറഞ്ഞോണ്ടിരിക്കുകയാണ്… അതാ അവള് ഇപ്പോഴേ ബ്രേക്ഫാസ്റ് കഴിക്കുന്നത്.” അവരതും പറഞ്ഞിട്ട് അടുക്കയിലേക്ക് പോയി.
സിദ്ധാർഥ് : “അത് ഇന്നലെ ചേച്ചി എന്നോട് പറഞ്ഞതാണല്ലോ.. അതിന് ഇത്ര വെപ്രാളം എന്തിനാ…”
സിതാര : “എടാ പോത്തേ,എട്ടരയ്ക്കു മൂന്നെയെങ്കിലും ഇറങ്ങിയാലേ എട്ടേമുക്കാലിനെങ്കിലും അവിടെയെത്താൻ പറ്റു.”
സിദ്ധാർഥ് : “വെറുതെ കോളേജിൽ നേരെത്തെ വന്നിട്ട് ഞാനെന്ത് ചെയ്യാനാ, ചേച്ചി…???” ‘ഇതിപ്പോ എന്റെ ക്ലാസ്സിലുള്ള പയ്യൻസിൽ ഇവാനും, ആദമും പിന്നെ ജയനും മാത്രമേ കാണുകയുള്ളു… അവന്മാരൊക്കെ പ്രെതേകിച്ചും ആദമും ജയനും മിക്കവാറും കോളേജിൽ എത്തുമ്പോൾ ഒമ്പതര കഴിയും..
അഥവാ ഇതിനിടയ്ക്ക് ആ ആൽബിയും കൂട്ടരും കഴിഞ്ഞ വെള്ളിയാഴ്ച എന്നെ ഉപദ്രവിച്ചത് പോലെയെങ്ങാനും ചെയ്യുമോ.. ‘ അവന്റെ മനസ്സിലേക്ക് ഇത്തരത്തിലുള്ള ആശങ്കകൾ മിന്നി മറഞ്ഞുകൊണ്ടിരുന്നു.
സിദ്ധാർഥിന്റെ ചോദ്യം കേട്ട സിതാര തങ്ങളുടെ അടുത്തെങ്ങും ആരുമില്ലെന്നു ഉറപ്പ് വരുത്തിയിട്ട് അവനോടായി ഇങ്ങനെ പറഞ്ഞു :
“ഞാൻ പറയുന്നതങ്ങോട്ട് അനുസരിച്ചാൽ മതി. കൂടുതൽ ചോദ്യമൊന്നും ഇങ്ങോട്ട് വേണ്ടാ.. വേഗം ബ്രേക്ഫാസ്റ് കഴിച്ചിട്ട് ഇറങ്ങാൻ നോക്ക്.”
സിതാരയുടെ മറുപടി കേട്ട് സിദ്ധാർഥിന്റെയുള്ളിൽ എന്തെക്കെയോ സംശയങ്ങളുയർന്നു വന്നു.
‘ചേച്ചിയെന്തായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്…???” അതോ ഇനി ശ്യാമേട്ടൻ പറഞ്ഞത് പോലെയെങ്ങാനും സംഭവിക്കുമോ…’ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവങ്ങളും തന്നോട് ശ്യാം പറഞ്ഞ കാര്യങ്ങളും സിദ്ധാർഥിന്റെ മനസ്സിലേക്കോടിയെത്തി.
ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ് ചെയാം?
Ho ottayirippana vayiche… Nte ponno adipoli
എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️
??
തേങ്ക്സ് മുത്തേ ❤️✨️
പോരാട്ടെ
അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു
Nice???
❤️❤️❤️
AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..????????
Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ് ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം ?
Thenkz… ❤️✨️
????
❤❤❤❤❤❤
Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️