രണ്ടാമത്തെ കാര്യം, സിതാര സിദ്ധാർഥിനോട് തിങ്കളാഴ്ച വളരെ നേരെത്തെ തന്നെ തന്നോടൊപ്പം കോളേജിലേക്ക് ഇറങ്ങണമെന്ന് അവൾ ആവശ്യപ്പെട്ടു എന്നുള്ളതാണ്. അതിന് കാരണമൊന്നും അവൾ പറഞ്ഞിരുന്നില്ല സിദ്ധാർഥിന് അതിന്റെ അതിന്റെ കാരണം അറിയണം എന്നുണ്ടായിരുന്നെങ്കിലും
സിതാരയോട് അതിനെ കുറിച്ച് ചോദിക്കാൻ അവന് ധൈര്യമുണ്ടായില്ല.
അന്ന് വളരെ രാവിലെ തന്നെ സിദ്ധാർഥ് എഴുനേറ്റു.. പ്രഭാതകൃത്യങ്ങളെല്ലാം പൂർത്തിയാക്കി കോളേജിൽ പോകാൻ റെഡിയായി, ബ്രേക്ഫാസ്റ് കഴിക്കാനായി
താഴെക്കിറങ്ങി വന്നപ്പോഴേക്കും കണ്ടത്, സിതാര ബ്രേക്ഫാസ്റ് കഴിക്കുന്നതാണ്..
അവനുടനെ തന്നെ ഓടിച്ചെന്ന് സിതാരയുടെ നേരെ എതിർവശത്ത് ഇരുന്നിട്ട് സിദ്ധാർഥ് അവളോട്, “ഗുഡ് മോർണിംഗ് ചേച്ചി…” എന്നാൽ സിതാര അവനെയൊന്നു നോക്കാതെ ഗുഡ് മോർണിംഗ് പറഞ്ഞിട്ട് ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ ചെലുത്തി.
ആൾ നല്ല ഗൗരവത്തിലാണ്.
“അമ്മേ, എനിക്കുള്ള പ്ലേറ്റ് എന്തിയേ…???” അവൻ അടുക്കളയിലേക്ക് നോക്കി അമ്മയെ വിളിച്ചു.
“വോ… കിടന്ന് കാറാതിരിയടാ ചെറുക്കാ ദേ വരുന്നു..”
സത്യഭാമ അപ്പോഴേക്കും സിദ്ധാർഥിനുള്ള പ്ലേറ്റ് അവന് മുന്നിൽ കൊണ്ട് വെച്ചു.
“ഇന്നെന്തിനാ അമ്മേ പുട്ടും കടലേം ഉണ്ടാക്കിയേ…???” ഇന്നത്തെ ബ്രേക്ഫാസ്റ് എന്താണെന്നു കണ്ട് സിദ്ധാർഥിന് കരച്ചിൽ വന്നു…”
“അതെന്താടാ നിനക്ക് പുട്ട് ഇഷ്ടം അല്ലേ…? നിന്റെ ചേച്ചി കഴിക്കുന്നുണ്ടല്ലോ പിന്നെ നിന്നെക്കെന്താടാ പ്രശ്നം…!”
സത്യഭാമ, അവനെ നോക്കി പുരികമുയർത്തി. “അതിന് ചേച്ചിയൊരു തള്ളിസ്റ്റ് അല്ലേ.. എനിക്ക് ചേച്ചിയെ പോലെ പുട്ടും തിന്നിട്ട് കൂട്ടുകാരുടെ ഇടയിലിരുന്ന് തള്ളാനൊന്നും വയ്യ.”
അത് കേട്ട് ഭാമയ്ക്ക് ചിരിയാണ് വന്നത്.
അവന്റെ ഡയലോഗ് കേട്ട് സിതാരയ്ക്ക് ദേഷ്യം വന്നു. അവൾ അവനൊരു നുള്ള് കൊടുത്തു.
“എന്തേ സത്യം പറഞ്ഞപ്പോൾ നൊന്തല്ലേ…” അവൻ തന്റെ നുള്ളു കിട്ടിയ ഭാഗം തടവി കൊണ്ട് അവളെ പരിഹസിക്കാനായി ചോദിച്ചു.
ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ് ചെയാം?
Ho ottayirippana vayiche… Nte ponno adipoli
എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️
??
തേങ്ക്സ് മുത്തേ ❤️✨️
പോരാട്ടെ
അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു
Nice???
❤️❤️❤️
AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..????????
Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ് ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം ?
Thenkz… ❤️✨️
????
❤❤❤❤❤❤
Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️