❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

പിന്നെ നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല… ആ അപകടത്തിൽ, ഈ പറയുന്ന സയന്റിസ്റ്റിനും ചില പ്രശ്നങ്ങളുണ്ടാകുകയും അയാൾ, പിനീട് മുംബൈയിലെ ഒരു നഴ്സിംഗ് കോളേജിൽ പാർട്ട്‌ ടൈം അധ്യാപകനായി ഉദ്യോഗത്തിലിരിക്കുമ്പോൾ വിക്രമിന്റെ അന്യനെ പോലെ അയാൾ ഒരു Vigilante ആയി മാറുകയും ചെയ്തു.

ഇയാൾ ആയിരുന്നു ഒരു കാലത്ത് ഇന്ത്യയിൽ നമ്മളെപ്പോലെ ദുഷ് പ്രവർത്തികൾ ചെയ്യുന്നവരുടെ കാലനായി പ്രവർത്തിച്ചിരുന്ന Royal Ophidian King എന്നായിരുന്നു പറയപ്പെടുന്നത്. അതൊക്കെ ആറ് വർഷങ്ങൾക്ക് മുൻപ് സംഭവിച്ച കാര്യങ്ങളാണ്…

സുജേഷ് : “നീ അത് വിട്. കേട്ടിട്ട് തന്നെ പേടിയാവുന്നുണ്ട്. അപ്പോൾ നീ എങ്ങനെയാണ് അയാളെ വിളിക്കാൻ പോകുന്നത്…” ആൽബിയുടെ, തൈമൂർ ഖാനെ പറ്റിയുള്ള വിവരണങ്ങൾ കേട്ടിട്ട് കൂടി എല്ലാവർക്കും നല്ല രീതിക്ക് പേടി തോന്നിയിരുന്നു..

ആൽബി : “അഷിൻ സാറിന്റെ നമ്പർ എനിക്ക് ഗുണൻ സാബ് ഇന്ന് തന്നായിരുന്നു.. ധനുഷിനുള്ള പണി കൊടുക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ സാബ് ആണ് ഇയാളുടെ കാര്യം പറഞ്ഞതും നമ്പർ തന്നതും…

സത്യത്തിൽ അവർ തമ്മിൽ നമ്മളാറിയാൻ പാടില്ലാത്ത എതെക്കെയോ രഹസ്യധാരണകളുണ്ട്.

ഞാനെന്തായാലും അദ്ദേഹത്തെ വിളിക്കാൻ പോകുകയാണ്…” ആൽബി അത്രയും പറഞ്ഞിട്ട് ഫോണിലെ ഒരു നമ്പർ ഡയൽ ചെയ്തു. എന്നിട്ട് അവിടെ നിന്നുമെഴുനേറ്റ് പുറത്തേക്ക് നടന്നു.

അപ്പുറത്ത് നിന്നു ഒരു ഘനഗംഭീരമായ സ്വരം ആൽബി കേട്ടു… :”ഹലോ Who is this…???”

ആൽബി അയാളോട് സ്വയം പരിചയപെടുത്തിയിട്ട് കാര്യങ്ങൾ പറഞ്ഞു…

***********************************************

“എടാ ആൽബി എന്തായി.. നടക്കുവോ..”

ആൽബി : ഓ ഡാ നടക്കും.. പുള്ളി ഇവിടെ ഉള്ളത് കൊണ്ട് കാര്യം പ്രയാസമില്ലാതെ നടക്കും.. പക്ഷേ നാളെത്തന്നെ ഈ ലക്ഷ്യം പൂർത്തികരിക്കാനുള്ളത് കൊണ്ട് അയാൾ, കമ്മിഷൻ ഇത്തിരി കൂടുതലാണ് ചോദിച്ചിരിക്കുന്നത്…അതും ഡാർക്ക്‌ വെബ്ബിലൂടെ അയാൾക്ക് അയച്ച് കൊടുക്കുകയും വേണം.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.