❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

എടാ അതൊന്നു തെളിച്ചു പറയടാ അത് എന്താ സംഭവമെന്നു…

“രാഷ്ട്രീയ വൈരം… അത് മാത്രം നിങ്ങൾ അറിഞ്ഞാൽ മതി..”

ജാസ്സിം : “എടാ നീയിയി Quotation ആരെയാ ഏൽപ്പിക്കാൻ പോകുന്നത്.. അതിന് പറ്റിയ ആരുണ്ട് ഇവിടെ…???”

 ആൽബി : “നീ M.R എന്ന് കേട്ടിട്ടുണ്ടോ ജാസ്സിമേ… അഷിൻ… അഷിൻ മിലാനി റാവത്ത് എന്ന പേർ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ…”

ജാസ്സിം : “ഇല്ല ആരാ അത്…???”

ആൽബി : പോട്ടെ നീ മനോരോഗി’ യെന്ന പേര് എവിടേലും കേട്ടിട്ടുണ്ടോ.. കേരളത്തിലെയും, ഇന്ത്യയിലെയും അണ്ടർവേൾഡ് മാഫിയകൾക്കിടയിൽ അത്രയ്ക്ക് കുപ്രസിദ്ധമാണാ പേര്..

ജാസ്സിം : “ആ ഇന്നാള് ക്ലബ്ബിലിരുന്നു അലോഷി സാറ് പറയുന്നത് കേട്ടായിരുന്നു.. അങ്ങേര് ഒരു കിഡ്നാപ്പിംഗ് കോൺട്രാക്ടർ അല്ലേ…”

ആൽബി : “അതിനയാൾ വെറുമൊരു കിഡ്നാപ്പിംഗ് കോൺട്രാക്ടർ അല്ല ഒരു സൈക്കോ കോൺട്രാക്ടർ… ഒരു മനോരോഗിയെ പോലെയാണ് അയാളുടെ പെരുമാറ്റം…

പണ്ട് അങ്ങേരോരു ഡോ. തൈമൂർ ഖാൻ എന്ന ടോക്സിക്കോളജിസ്റ്റിന്റെ രണ്ട് അസിസ്റ്റന്റുമാരിൽ ഒരാളായിരുന്നു…

ഈ മനോരോഗി അന്നേ തന്നെ നമ്മളെ പോലെ കുൽസിതപ്രവർത്തനങ്ങൾ, അതായത് രഹസ്യമായി Drug Smuggling നടത്തിയിരുന്ന ആളായിരുന്നു..”

“വോ അപ്പോൾ പുള്ളി നമ്മുടെ ലെവൽ ആണല്ലേ…”

“ഇടയ്ക്ക് കേറാതെ പറയുന്നത് മൊത്തോം കേൾക്കടാ പോത്തേ…

 അങ്ങനെയിരിക്കെ തൈമൂർ ഖാൻ കൊച്ചിയിലുള്ള അങ്ങേരുടെ ലാബിൽ വർക്ക്‌ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഈ പറയുന്ന അഷിൻ, അവിടെ സൂക്ഷിച്ചിരിക്കുന്ന, തൈമൂറിന്റെ അമൂല്യമായ കളക്ഷനിലുള്ള എന്തോ രത്‌നം, എന്തരോ ഒരു ക്രിസ്റ്റൽ..

അവിടെയെന്തോ കുതന്ത്രത്തിലൂടെ അത് മോഷ്ടിക്കാൻ ശ്രമിച്ചുവെങ്കിലും അയാളുടെ പ്ലാനെല്ലാം തെറ്റി എന്തോ അപകടമുണ്ടായി.. ആ ഒരു അപകടത്തിൽ അയാൾക്ക് എന്തെക്കെയോ സംഭവിച്ചു… അതോടെ അയാൾ ഒരുതരം സൈക്കോ കില്ലറിനെ പോലെയായി മാറി.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.