തന്റെ മുഖത്ത് നോക്കാതെ ഭദ്ര തിരികെ പോകുന്നത് കണ്ട് അർജുൻ അൽപ്പനേരം നിശബ്ദതയോടെ നിശ്ചലനായി നിന്നെങ്കിലും അവൻ ഫ്രഷാവാനായി വേഗം തന്നെ അകത്തേക്ക് പോകുകയും ചെയ്തു…
*********************************************
സന്ധ്യാ സമയം … തൃശ്ശൂർ നഗരത്തിൽ ആൽബിയുടെ ഔട്ട്‌ഹൌസിൽ..
ജാസ്സിം : “എടാ ആൽബി, തിങ്കളാഴ്ച സാബ് വരുന്നതിനു മുൻപേ തന്നെ ആ ധനുഷിനെയങ്ങു തീർത്തു കളഞ്ഞാലോ… അവനിപ്പോഴും നിലനിൽക്കുന്നത് കൊണ്ടാണ് നമ്മൾക്ക് ആ കോളേജ് അടക്കി ഭരിക്കാൻ പറ്റാത്തത്…”
“അതെ അത് ശെരിയാ.. അവനെയങ്ങു തീർത്താൽ നമ്മുടെ ശത്രുക്കളുടെ എണ്ണം പാതിയായി കുറഞ്ഞുകിട്ടും.. നിനക്ക് ആ ശ്യാമിനെ ഒതുക്കാനും, ആ പെണ്ണിനുള്ളത് ഒന്ന് കൊടുക്കാനും പറ്റും…”
ആൽബി : “അതൊക്കെ ശെരിയാണ്… തല്ക്കാലം പക്ഷേ അവനെ കൊല്ലുകയല്ല ചെയ്യേണ്ടത്…”
“പിന്നെന്താടാ ചെയ്യേണ്ടത്…” ഒരുത്തൻ ചോദിച്ചു.
“അവനെ കിഡ്നാപ്പ് ചെയ്ത്, അവന്റെ തന്തേടെ കൈയിൽ നിന്ന് നമ്മൾ ആവശ്യപ്പെടുന്ന മോചനദ്രവ്യം വാങ്ങിയിട്ട് അവന്റെ പുറത്ത് ഒരു പോറലുമേൽപ്പിക്കാതെ നമ്മൾ തിരികെ വിടുന്നു… “
“അവനെ, ആ ദ്രോഹിയെ ഒരു പോറലുമേൽപ്പിക്കാതെ വിടാനോ… അതെങ്ങനെ ശെരിയാകും… അവനെ ടോർച്ചർ ചെയ്യാതെ വിടാൻ പാടില്ല.. നമ്മളെ അവനത്രയ്ക്ക് ദ്രോഹിച്ചിട്ടുള്ള കാര്യം നീ മറന്നുപോയോടാ…”
“എടാ അവന് നമ്മൾ External Torture അല്ല കൊടുക്കാൻ പോകുന്നത്… ഇഞ്ചിഇഞ്ചായുള്ള മരണമാണ് നമ്മൾ അവന് കൊടുക്കാൻ പോകുന്നത്…” അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ ക്രൂരത തിളങ്ങി നിന്നു.
“അതെങ്ങനെ…???” ആൽബിയുടെ കൂടെയുള്ളവന്മാർക്ക് സംശയമായി.
ആൽബി: “അതൊക്കെയുണ്ട്… അവൻ മരിച്ചുവീഴുന്നത് എനിക്ക് മാത്രമല്ല കാണേണ്ടത്, തന്റെ ഏക മകൻ മരിച്ചു കിടക്കുന്നത് കണ്ട് അവന്റെ തന്ത, ഹൃദയം പൊട്ടിമരിക്കുന്ന കാഴ്ചകൂടി എന്റെ ഇച്ചായന് കാണാനുള്ളതാണ്…
ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ് ചെയാം?
Ho ottayirippana vayiche… Nte ponno adipoli
എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️
??
തേങ്ക്സ് മുത്തേ ❤️✨️
പോരാട്ടെ
അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു
Nice???
❤️❤️❤️
AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..????????
Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ് ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം ?
Thenkz… ❤️✨️
????
❤❤❤❤❤❤
Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️