❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 359

സുഭദ്ര അർജുന്റെ നഗ്നമായ മാറിൽ തലതല്ലി കരഞ്ഞു കൊണ്ട് ചോദിച്ചു…

“ഭദ്രാ.. ഞാൻ.. ഞാൻ അറിയാതെ പറഞ്ഞുപോയതാ മോളെ…” അവൻ അവളുടെ മുടിയിഴകളിൽ പതിയെ തലോടി. അവനും കണ്ണുകൾ വല്ലാതെ നിറയുന്നുണ്ടായിരുന്നു.

അവൾ, അർജുനനന്റെ സ്വന്തം സുഭദ്ര…

തന്റെ പ്രണയിനിയുടെ കണ്ണുകൾ നിറയുന്നത് അവന് കണ്ടു നിൽക്കാനാവില്ലായിരുന്നു. അവനവളെ തന്റെ നെഞ്ചിൽ നിന്നടർത്തി മാറ്റിയിട്ട് പതിയെ അവളുടെ മിഴിനീർകണങ്ങൾ തുടച്ചുകൊണ്ട് കരയരുതെന്നു ആംഗ്യം കാണിച്ചു. അവൾ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് വിഷമത്തോടെ തുടർന്നു…

സുഭദ്ര : “എന്നാലും ഉണ്ണിയേട്ടൻ എന്നോടിങ്ങനെ പറയുമെന്ന് ഞാൻ കരുതിയില്ല…

നമ്മളെയെല്ലാവരെയും വളരെയധികം തകർത്തുകളഞ്ഞ ആ ദുരന്തത്തിനു ശേഷം ഞാൻ അച്ഛനെയും ആമിയെയും പിന്നെ സിദ്ധാർത്തേട്ടനെയും കുറിച്ചാലോചിച്ചു കണ്ണുനീരോഴുക്കാത്ത ദിവസങ്ങളില്ല…

ഇന്നിപ്പോൾ ഉണ്ണിയേട്ടൻ എന്നെ കാണാൻ തിരിച്ചുവന്നപ്പോൾ എനിക്കെന്തുമാത്രം സന്തോഷമുണ്ടായെന്നോ… പക്ഷേ ഉണ്ണിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ നെഞ്ച് നീറിപ്പോയി…”

അത് കേട്ടപ്പോൾ അർജുനും വല്ലാത്തൊരു അവസ്ഥയിലായി..

അവന് കർമബന്ധം കൊണ്ട് സുഭദ്രയുടെ ഏട്ടനായി മാറിയ സിദ്ധാർഥ് മരിച്ചിട്ടില്ലെന്നും അവൻ തൃശ്ശൂര് അവന്റെ കുടുംബത്തോടൊപ്പം ഉണ്ടെന്നും മറ്റും സുഭദ്രയോട് പറയണമെന്നുണ്ടായിരുന്നു അവന്… പക്ഷേ അവനതൊന്നും സാധിച്ചില്ല അതിനു മുൻപേ…

: “ഭദ്രേ…മോളെ നീയെന്തെടുക്കുവാ അവിടെ. ഉണ്ണിക്ക് താളി, കൊ.. കൊടുത്തോ നീ. കൊടുത്തെങ്കിൽ വേഗം താഴേക്ക് വാ.”

അപ്പോഴേക്കും ഉമാപാർവതി സുഭദ്രയെ താഴെ നിന്നും വിളിച്ചു.

“ങാ കൊടുത്തു വല്ല്യമ്മേ… ഞാൻ വരുവാ…” അവൾ ഉമയ്ക്ക് മറുപടി കൊടുത്ത ശേഷം കണ്ണുകൾ തുടച്ചുകൊണ്ട് അർജുന്റെ മുഖത്തേക്ക് നോക്കാതെ താഴേക്ക് ഇറങ്ങിപോയി..

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.