❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

️️✨️❤️ശാലിനിസിദ്ധാർത്ഥം 9❤️✨️

       Author : [??????? ????????]

                       [Previous Part]

 

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

“ഉണ്ണീ…”

“എന്താ കേശവൻ മാമേ ???”

“അച്യുതൻ മരിച്ചിട്ടില്ലെന്നു നീ പറഞ്ഞത് സത്യാണോ…???”

“സത്യമാണ് മാമേ… സിദ്ധാർഥ് മരിച്ചിട്ടില്ല.”

“അപ്പോൾ അന്ന് അവന് എന്താണ് സംഭവിച്ചത്… അവനിപ്പോൾ എവിടെയാണ്. ???”

അയാളുടെ ചോദ്യങ്ങളിൽ അവന്റെ മനസ്സ്, അൽപ്പനേരം പഴയ കാലത്തേക്ക് പോയി…

തുടരുന്നു…

അന്ന്.. നരകതുല്യമായ ആ ദിവസം, ആ ദിവസമായിരുന്നു അർജുന്, ആയോധനകലകളിൽ തന്റെ സഹ-പ്രതിയോഗിയും, സാങ്കേതിക വിദ്യകളിൽ തന്റെ ഗുരുവും സാമ്പത്തിക രംഗത്തെ തന്റെ ശിഷ്യനുമായ, തന്റെ പ്രിയസുഹൃത്ത് സിദ്ധാർഥിനെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നത്.

“എന്താ ഉണ്ണീ നീ ആലോചിക്കുന്നത്.. ” അർജുന്റെ കൂടെയുണ്ടായിരുന്നയാൾ അവനോട് ചോദിച്ചു.

“ഒന്നുമില്ല കേശവൻ മാമേ… നമ്മൾക്ക് നടക്കാം.”

അവരങ്ങനെ ആ മൺവഴിയിലൂടെ നടന്ന് അവസാനം ആ കുടിലുകളുടെ നിരകളും

പിന്നിട്ട് ആ വലയത്തിന്റെ ഏറ്റവും ഉള്ളിലെത്തി. മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി ആ പ്രേദേശം അൽപ്പം താഴ്ന്ന സ്ഥലത്തായിരുന്നു നിലകൊണ്ടിരുന്നത്.

“ഓ ഇവിടെയാണോ ഇപ്പോൾ അദ്ദേഹം താമസിക്കുന്നത്…” അർജുൻ ആരോടെന്നില്ലാതെ പറഞ്ഞു.

“അതെ അദ്ദേഹവും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്.” കേശവൻ അവന് മറുപടി നല്കി.

അപ്പോഴേക്കും അവൻ വന്നു നിന്നത്, ഒരു പഴയ നാലുകെട്ടുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഒരു ഭവനത്തിനു മുന്നിലായിരുന്നു.

മേലെരാവണത്ത് ഭവനം… ആ താഴ്‌വരയിലെ കോളനികളിൽ നിവസിക്കുന്ന ജനതയുടെ ഇപ്പോഴത്തെ രക്ഷധികാരി, ശിവശങ്കരൻ തമ്പുരാന്റെ വാസസ്ഥാനം.

കേശവൻ : മടിച്ചു നിൽക്കാതെ വരൂ കുട്ടി…” കേശവൻ അർജുനെ വിളിച്ചു.

അവർ ആ വീടിന്റെ പടിപ്പുര കയറി അകത്തേക്ക് ചെന്നതും അവനാകെ അത്ഭുതപ്പെട്ടു…

സിനിമകളിൽ കാണുന്നത് പോലെ വീടിന്റെ ഇടതു വശത്ത് ആയോധനകലാ പരിശീലനത്തിനായിട്ടൊരു കളരിപുരയും, വീടിനു തൊട്ടു മുന്നിൽ ഒരു തുളസി തറയും, വലതു വശത്ത് പശുതൊഴുത്തും എല്ലാമുണ്ടായിരുന്നു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.