❤️മിണ്ടാപ്പൂച്ച❤️ [ᎷᎡ.LOVE] 184

കുളി കഴിഞ്ഞ് ഇറങ്ങുമ്പോഴും തലയിണയിൽ തല പൂഴ്ത്തി കിടന്ന് തേങ്ങി കൊണ്ടിരിക്കുന്ന  തൻ്റെ ഭാര്യയുടെ  കൈപിടിച്ചു എഴുന്നേല്പിച്ച്  ഹൃദയത്തിലേക്ക് ചേർത്തു പിടിച്ചു കൊണ്ടവൻ ചോദിച്ചു.

 

“നീ എന്തിനാ കരയുന്നത് പെണ്ണേ.നിന്നോടെപ്പോഴും ഞാനിങ്ങനെ പറഞ്ഞ് മനസ്സിലാക്കി തരണമോ”

 

“നിനക്ക്  ഞാൻ  ഇല്ലേ ഇവിടെ,എതിർപ്പുകൾ പലതും ഉണ്ടാകുമെന്ന് ഞാൻ  അന്നേ നിന്നോട് പറഞ്ഞതല്ലേ.. എല്ലാമറിയുന്ന നീ പിന്നെയും  കരഞ്ഞാലോ… അവരൊക്കെ പറയുന്നത് കേട്ട് നീ കണ്ണീർ ഒഴുകുമ്പോൾ എനിക്കത് കണ്ട് നിൽക്കാൻ തീരെ  പറ്റുന്നില്ല… ഇതിനൊക്കെയൊരു വഴി ഞാൻ കണ്ടിട്ടുണ്ട്.”

മിഴി  നിറച്ചു കൊണ്ട് അവനത് പറഞ്ഞപ്പോൾ അവന്റെ കവിൾ തടത്തിൽ ഒഴുകി ഇറങ്ങുന്ന കണ്ണീർ തുടച്ചു കൊണ്ട് അവൾ അവളുടെ  കണ്ണിലേക്ക്  ചൂണ്ടി കൈ കൊണ്ട് ഇനി കരയില്ല എന്ന് ആക്ഷൻ കാണിച്ചു. അല്ലെങ്കിലും അവൾക്കങ്ങനെയല്ലെ സാധിക്കൂ…സംസാരശേഷിയില്ലാത്തവൾക്ക് ആഗ്യ ഭാഷയിലൂടെ മാത്രമല്ലേ തങ്ങളുടെ സങ്കടങ്ങൾ പറയാൻ പറ്റൂ .ഇതിങ്ങനെ നീണ്ടു പോയാൽ അമ്മയും ശ്രുതിയും തമ്മിൽ ഒരിക്കലും യോജിപ്പുണ്ടാവില്ലെന്നും അവനറിയാം. അല്ലെങ്കിലും തൻ്റെ ഭാര്യ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും അവനറിയാം.

 

“എല്ലാം ശരിയാകും ടീ, നീ വിഷമിക്കണ്ട, ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കാതെ നിൽക്കില്ല…

 

“ഹ്രദയത്തിലേക്ക് ചാഞ്ഞു കിടക്കുന്ന അവളുടെ മുടി ഇഴകളിൽ തടവി കൊണ്ട് അവൻ പറഞ്ഞപ്പോൾ അവനെ സമാധാനീപ്പിക്കാനായി  ഏറെ പ്രയാസപ്പെട്ടു കൊണ്ട് ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർത്തുന്നോടൊപ്പം തന്നെ അവൻ്റെ അധരങ്ങളിൽ അവൾ അധരം ചേർത്ത് വച്ചിരുന്നു.

 

“അതെ നീ  ഒരു ചായ എടുത്തേ, ജോലി കഴിഞ്ഞ് വന്നിട്ട് ഒരു തുള്ളി വെള്ളം കിട്ടിയിട്ടില്ല… നിങ്ങളോടൊക്കെ സംസാരിച്ച് സംസാരിച്ച് വായിലെ വെള്ളം വറ്റിയിട്ടാ ഉള്ളത്.അല്ലേലും നിനക്കിപ്പോ പഴയ സ്നേഹം ഒന്നും ഇല്ലന്നും പുഞ്ചിരിയാലെ ശ്രുതിയോടായവൻ പറഞ്ഞവളുടെ ശ്രദ്ധ മാറ്റൻ ശ്രമിച്ചു. മഴക്കാറ് മൂടിയവളുടെ മുഖത്തിൽ ചെറു പുഞ്ചിരിയോടെ എണീറ്റ് ചായ തരില്ല എന്ന് ആക്ഷൻ കാണിച്ചു കുറുമ്പ് കാട്ടി അവൾ അടുക്കളയിലോട്ട് നടന്നു.

കുറച്ച് ദിവസത്തേക്കവളുടെ വീട്ടിലേക്ക് പറഞ്ഞയക്കാനായവൻ അമ്മയോട് സമ്മതം വാങ്ങിച്ചു. അവനെപ്പോഴും അമ്മയുടെ വാക്കിനാണാധ്യം പ്രധാന്യം കൊടുക്കാറുള്ളതും അതിനവൻ്റെ ഭാര്യക്കോ പരാതിയില്ല താനും.

 

32 Comments

  1. All the very best for the next story!!!

    1. Thanks for the support❤️❤️

  2. നന്നായിരുന്നു

    1. Thanks❤️❤️

  3. തുടക്കം അല്ലേ എന്നിട്ടും ഇത്രയും നന്നായി മനോഹരമായി ഭാഷയിൽ അക്ഷരതെറ്റുകൾ ഇല്ലാതെ എഴുതിയല്ലോ അതുകൊണ്ട് ഇനിയും മനോഹരമായി എഴുതാൻ സാധിക്കും.

    1. താങ്ക്സ് മച്ചാനെ… നല്ല വാക്കുകൾക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ ???

  4. വെറും നാല് പേജിൽ ഇത്രയും നല്ലൊരു കഥ എഴുതാൻ പറ്റും എങ്കിൽ നീ വലിയവനാടാ❤️
    ഇനിയും നിന്നിൽ നിന്ന് ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു

    എന്ന് സ്വന്തം മണ്ടൻ

    1. സമയവും ആശയങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും എഴുതാൻ ശ്രമിക്കാം .❤️❤️❤️❤️❤️

  5. ഒത്തിരി ishtayitto. പൂർണ്ണത വരാത്ത് പോലെ . എന്തായാലും നന്നായിരുന്നു.
    Snehathode ❤️

    1. ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ വളരെ സന്തോഷം തുടക്കക്കാരനന്ന നിലയിലുള്ള പോരായ്മകളുണ്ട്. നല്ല വാക്കുകൾക്ക് ❤️❤️❤️

      1. Nice!!!

        All the best for the next story!!!

  6. കൊള്ളാം നല്ല ഒരു രചന ❤️
    എപ്പോഴും എന്തിലും പൂര്‍ണരാണ് എന്ന് അഹങ്കാരിക്കുന്ന മനുഷ്യര്‍ക്ക് ചിലപ്പോള്‍ ഒരു തമാശ ആണ് ഇത്തരം ജീവിതങ്ങള്‍
    മറ്റൊരു കഥയുമായി വരൂ

    1. താങ്ക്സ് Dd…. തീർച്ചയായും നല്ല ആശയങ്ങൾ മനസ്സിൽ വരുന്ന സമയം പുതിയ കഥയുമായ് വരാം

    1. ❤️❤️❤️

  7. നിധീഷ്

    ♥♥♥♥

  8. ❤️❤️❤️ ശ്രമിക്കാം

  9. നല്ല തീം നന്നായി തുടങ്ങി വളരെ വേഗത്തിൽ തീർത്തത് പോലെ ആയി. അല്പം കൂടി detailing like അവളെ കെട്ടേണ്ടി വന്ന സാഹചര്യം, കുട്ടി അമ്മേ എന്ന് വിളിക്കുന്നതിന്‌ ഒരു സംഭവം ഇതൊക്കെ ഉണ്ടായിരുന്നെങ്കിൽ ഇതിലും നന്നായേനെ.ഒരു തുടക്കക്കാരനിൽ നിന്നും വന്ന കുറച്ചു കുറവുകൾ ഉള്ള ഒരു നല്ല കഥ . ഇനിയും എഴുതുക ?

    1. തീർച്ചയായും സഹോദരാ എനിക്കിതിൽ വലിയ പരിചയമില്ല.എന്നാലാവും വിധം എഴുതിയെന്ന് മാത്രം.Thanks for your cment❤️❤️

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Nice ????????

    1. Thanks❤️❤️


  11. കുറച്ചു സ്പീഡ് kudipoyi

    1. ശരിയാണ് ബ്രോ.❤️❤️❤️

  12. ❤❤❤

    ഒരുപാട് ഇഷ്ടമായി ഏങ്കിലും പറയുന്നതിൽ വിഷമിക്കരുത്… ആശയത്തെ നന്നായിരുന്നു ഏങ്കിലും സൃഷ്ട്ടിച്ചെടുക്കുന്നതിൽ തുലികക്ക് അല്പം വേഗത കൈവന്നുപോയി… ആദ്യമായ്തുകൊണ്ടാകാം.പലതും വ്യക്തമാക്കാൻ ശ്രമിക്കാത്തത് പോലെ തോന്നി പ്രതേകിച്ചും അമ്മയുടെ ദേഷ്യം ആ അമ്മ അറിഞ്ഞുകൊണ്ടാണല്ലോ മകൻ അവളെ ഭാര്യ ആക്കിയത്. കൂടാതെ പേരകുട്ടി ജനിച്ചു സംസാരിച്ച ഉടനെ ദേഷ്യം മാറിയോ?
    കുറച്ചു സമയമെടുത്ത വിശദകരിച്ചു എങ്കിൽ ഇതിലും നന്നായേനെ!

    -മേനോന്റെ കുട്ടി

    1. അൽപം കൂടി വിവരിച്ച് എഴുതണമെന്ന് എനിക്കും ആഗ്രഹമുണ്ട്.പക്ഷെ എങ്ങനെയാണ് ഇനിയും എഴുതി ഫലിപ്പിക്കുകയെന്നത് എനിക്കറിഞ്ഞൂട. നിറഞ്ഞ കമൻ്റിന് വളരെ സന്തോഷം സഹോ❤️❤️❤️❤️

    1. ❤️❤️

  13. Onnude onnu wait cheyth poornatha aakamayrnnu….

    1. ❤️❤️ തുടക്കക്കാരനെന്ന നിലയിലുള്ള പോരായ്മയാണ് സഹോ. അടുത്തകഥയിൽ പരിഹരിക്കാം

  14. നന്നായിരുന്നു…എന്നാലും എന്തോ മുഴുവൻ ആകത്തത് പോലെ..?

    1. അതന്നെ

    2. കുറച്ച് കൂടി എഴുതണമെന്നുണ്ടായിരുന്നു.എനിക്കിതിൽ വലിയ പരിചയമില്ല അടുത്ത പ്രാവശ്യം കൂടുതൽ ശ്രന്ദിക്കാം .❤️❤️

Comments are closed.