❤️ദേവൻ ❤️part 20 [Ijasahammed] 248

കയ്യിനെ പൊള്ളിച്ചു കൊണ്ട് ആ തീ നാളം അക്ഷരങ്ങളെ വിഴുങ്ങുന്നത് കണ്ട് നിൽക്കുമ്പോൾ, നെഞ്ചിനെ ചുട്ടുചാമ്പലാക്കും വിധം മറ്റൊരു തീ ഉള്ളിലും പരക്കുകയായിരുന്നു..

നിമിഷങ്ങൾ കഴിയും തോറും നോവിന്റെ ജ്വാലയിൽ ഞാൻ അത്രമേൽ വെന്തുരുകി തീർന്നുകൊണ്ടിരുന്നു ..

കത്തിതീർന്ന കടലാസിൻ ചാരത്തിലേക്ക് കണ്ണിമവെട്ടാതെ നോക്കി കൊണ്ട് ചുമരിലേക്ക് ചാരുമ്പോൾ ശ്വാസം വേഗത്തിൽ ഉയർന്നു..

നെഞ്ച് കൂടുതൽ മിടിച്ചു..

ചെറിയ തീ ഗോളം കണക്കെ ഒലിച്ചിറങ്ങിയ കണ്ണുനീർ കവിളിനെ പൊള്ളിച്ചു തഴുകിയിറങ്ങി …

ഉമ്മറത്ത് വീണ്ടും ചക്രങ്ങളുടെ ശബ്ദം കേട്ടതും ഉള്ളിലൂടെ ചീറിവീഴുന്ന കണ്ണുനീരിനെ തടഞ്ഞുനിർത്തി കൊണ്ട് കണ്ണുകൾ ഇറുക്കെ തുടച്ചു..

വേദനയുടെ കനം താങ്ങവയ്യാതെ കൂമ്പിയടയുന്ന കണ്ണുകൾ ദേവേട്ടനിൽ നിന്നുമായി പിന്നീട് അകറ്റി നിർത്തുകയായിരുന്നു..

പാലിക്കാൻ കഴിയാത്ത സത്യത്തെ പേറികൊണ്ട് വൈകീട്ട് സ്കൂളിലേക്കായി നടക്കുമ്പോഴും മനസ്സ് നിറയെ ദേവൻ മാത്രമായിരുന്നു..

ആ കണ്ണുകളിലെ വേദന എന്നെ ചുട്ടെരിക്കുമെന്ന് ഭയന്നു ആ കണ്ണുകളിൽ നിന്നും മനപ്പൂർവം മാറിനടക്കുമ്പോളും ചേർത്ത് പിടിച്ചൊന്ന് നിർത്താൻ അത്രമേൽ ഉള്ളുകൊണ്ട് ആശിച്ചു.. .

സ്കൂളിൽ എത്തിയ എനിക്ക് ചുറ്റും ആ കുഞ്ഞു കണ്ണുകൾ എന്തോ തിരഞ്ഞുനടന്നു ഒടുവിൽ സങ്കടം പേറി അവ താഴേക്ക് പതിഞ്ഞു…

ഒന്നും മിണ്ടാതെ അവളെയും കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ചേർന്ന് നിന്ന ആ കൊച്ചു കുറുമ്പിയിൽ തിങ്ങിനിന്ന നിശബ്ദത വേദനയുടെ ആക്കം എന്നിൽ ഉയർത്തികൊണ്ടിരുന്നു.. ..

ഒരു ആയുസ്സിന്റെ സന്തോഷം ഒരുമിച്ച് എന്നിൽ പടർത്തിയ ആ നാളുകൾ ഇന്ന് ഒരുപാട് അകലെയാണെന്ന് ഓർത്തു കൊണ്ട് ആ വഴിയോരത്തു കൂടി വീട്ടിലേക്ക് നടക്കുമ്പോഴും ശമനമില്ലാതെ നെഞ്ച് നീറികൊണ്ടേയിരിക്കുകയായിരുന്നു..

പിന്നീടുള്ള ഓരോ ദിവസങ്ങളും മാറ്റങ്ങളൊന്നും തന്നെയില്ലാതെ കടന്നു പോയി…

വേദനയുടെ ദൈർഘ്യമേറിയ പകലുകളെയും ഇരുട്ടിൽ തനിച്ചിരുന്നു കരഞ്ഞ രാത്രികളെയും പേറികൊണ്ട് ഞാൻ നാളുകൾ ഓരോന്നായി തള്ളിനീക്കി..

ദിവസങ്ങൾ കടന്നുപോയ്കൊണ്ടിരി ക്കവേ ഞാൻ കൂടുതൽ കൂടുതൽ അവശയായികൊണ്ടിരുന്നു…

ഉണ്ടാക്കിവച്ച ഭക്ഷണം പലനേരങ്ങളിലും രുചിച്ചു നോക്കാൻ പോലും മറന്ന്‌ വിശപ്പും ദാഹവും ഇല്ലാതെ കണ്ണുനീരിന് കൂട്ടിരുന്നു..

പതിവ് പോലെ ടിഫിൻ ബോക്സിൽ ഭക്ഷണം നിറച്ചു കൊണ്ട് അതും കയ്യിലേന്തി ഉമ്മറത്തേക്ക് നടക്കുമ്പോൾ മുറിക്കുള്ളിൽ ആ മുഖം വെറുതെ ഒന്ന് തിരഞ്ഞു…

ആ മുറി ശൂന്യമായിരുന്നു..

28 Comments

  1. Ee partum adipoli ayi ?

  2. avar onnavanam

  3. Enippo eth theernnitt onnichayrikkum nhan vaiyakka…. tension adich manushyan valarcha muradicha avasthayi…. so beautiful writing athondaanu ee vedanem….✌❤

    1. Sure broo…?

      Thnk you for your compliment ?

  4. ella prashngangalum theernnu avar onnavanam allenkil thangan aavilla bro
    theernnal pdf aakkan marakkalle

    1. Sure?

  5. Late ആയാലും വരും എന്ന അപ്ഡേഷൻ കണ്ടിരുന്നു ഇത്ര പേജ് ഉണ്ടാവും എന്നു കരുതിയിരുന്നില്ല…..♥️♥️

    വായിച്ചു തീർന്നപ്പോൾ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ , ദേവന്റെയും ശിവയുടെയും വരും കാല ജീവിതത്തെ കുറിച്ച് ഉള്ള ഒരുപാട് ആശങ്കകൾ ഇതെല്ലാം ഇങ്ങനെ മനസിൽ കറങ്ങി മറയുന്നു…….
    ദേവന്റെയും പ്രത്യേകിച്ച്‌ ശിവയുടെ മാനസിക സംഘർഷങ്ങൾ മനസിൽ പതിയും വിധം അവതരിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്…..

    കഥ അവസാന ഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നു തോന്നുന്നു……
    കൂടുതൽ ഒന്നും പറയുന്നില്ല……പതിവ് പോലെ ഈ പാർട്ടും മനോഹരമായിരുന്നു????…….അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…..

    സ്നേഹത്തോടെ???????????

    1. ഈ കാത്തിരിപ്പിന് ഒരായിരം നന്ദി.. ?
      സ്നേഹം മാത്രം.. ❤️

      എഴുതി പോസ്റ്റ്‌ ചെയ്യാൻ കുറച്ചു സിറ്റുവേഷണൽ ഇഷ്യൂഉണ്ട്.. അതാണ്..

      ഒരു രണ്ട് ദിവസം കൊണ്ട് സെറ്റ് ആകും കരുതുന്നു..
      അപ്പൊ പോസ്റ്റാം ട്ടോ..
      ❣️❣️

  6. Realistic ✍️✍️???

    1. ❣️❣️❣️thnk you..

  7. ഈ കമന്റ്സ് വായിക്കുമ്പോ മനസ്സ് നിറയുന്നു..

    മനസ്സിൽ നിന്നും എടുത്ത് എഴുതിനിരത്തിയ ഈ വരികളോടും ഒരുപാട് ഒരുപാട് ഇഷ്ട്ടം comrade…

    Keep സപ്പോർട്ടിങ് brooo… ❤️❤️

  8. എപ്പഴാണ് വായിക്കുന്നത്?.സത്യം പറയാല്ലോ ഈ വരികൾ ഞാൻ ഒരുപാടു മിസ് ചെയ്താടോ വന്നു ഇന്ന് കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു വയ്ക്കാൻ എപ്പോഴാണ് ടൈം കിട്ടിയത്.പിന്നെ തന്റെ ഈ വരികൾ നല്ല സമയം എടുത്ത് ആസ്വദിച്ചു വായിക്കാറാണ് പതിവ്.ആ ഒരു അവസരത്തിനായി കാത്തിരുന്നതാണ്??.

    ദേവന്റെയും ശിവയുടെയും എന്തിനധികം നന്തയുടെ മനസിലെ വിങ്ങലുകൾ പോലും മനസിനെ നന്നായി പിടിച്ചു കുലുക്കി.നാളുകൾക്കു ശേഷം അച്ചുവിന്റെ റൂം തുറക്കപ്പെട്ടതിൽ തന്നെ രണ്ടു ഹൃദയങ്ങളുടെ വേദന വെളിവാക്കി അപ്പോഴും അവസാനിപ്പിച്ചപ്പോൾ പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരി ആളികത്തി.

    എഴുതിനെ പറ്റി ഞാൻ പറയേണ്ടതില്ലല്ലോ മനിഷ്യ മനസിലെ വികാരങ്ങൾ വായനക്കാരുടെ ഹൃദയത്തിൽ എത്തിക്കാൻ തനിക്കു കഴിയും ഇന്ന് മുന്നേ തന്നെ തെളിച്ചതാണ് അതിന്റെ ഒരു example ആണ്‌ ഈയുള്ളവന്റെ ഈ കമെന്റ് ?.ഓരോ വരിയും ഒരു ചിത്രം കാണുന്നപോലെ ഞാൻ കണ്ടു ഞാൻ ഇത്രയും മനസ്സുനിറഞ്ഞ കമെന്റ് ഇടുന്ന
    കഥകളിൽ ഒന്നാണ് ഇത് അത് തനിക്കും അറിയാം എന്നറിയാം ?.

    Srrytto ഇത്രയും വെറുപ്പിച്ചതിനു ഇഷ്ട്ടള്ളുണ്ടല്ലേ സഹിച്ചോ ?.
    ഞാൻ സെരിക്കും excited ആണ്‌ ഈ സന്തോഷ വാർത്ത അറിയുമ്പോൾ ദേവന്റെ റിയാക്ഷൻ കാണാൻ ??.അവർ ഇനി എങ്കിലും നന്നായി മനസ് നിറഞ്ഞു സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ കൊതിയാകുന്നു ഈ ജൻമം അനുഭവിക്കാൻ ഉള്ളതെല്ലാം പാവങ്ങൾ അനുഭവിച്ചില്ലേ.ആ കാഴിച്ച കാണാൻ കാത്തിരിക്കുന്നു
    With lots of love

    Comrade

  9. ?✨?????????????_??✨❤️

    ❤️?

    1. ❣️❣️

  10. കൈലാസനാഥൻ

    ദേവന്റേയും ശിവാനിയുടെയുടേയും മനോവ്യഥകളുടെ വേലിയേറ്റവും നിശ്വാനി ശ്വാസങ്ങളും നല്ല രീതിയിൽ അവതരിപ്പിച്ചു. ദേവന്റെ ആകുലത ശിവാനി കണ്ടു പിടിച്ചു പക്ഷേ , രോഹിത് കൊലപാതകത്തിന്റെ യഥാർത്ഥ പ്രതിയായ ദേവനകത്താകുമോ ? അതോ കള്ളസാക്ഷി പറഞ്ഞ് മറ്റ് രണ്ട് കൊലകൾ ചെയ്ത പ്രണവ് തന്നെ കുടുങ്ങി ദേവന്റെയും ശിവാനിയുടേയും നന്ദയുടെയും പുതുതായി നാമ്പിട്ട ജീവന്റെ തുടിപ്പുമായും സന്തോഷത്തോടെ ജീവിക്കാൻ പറ്റുമോ ? അതോ പ്രണവ് അകത്തായാൽ അവനെ ഇല്ലാതാക്കാൻ പറ്റാത്ത നിരാശ ദേവനെ ബാധിക്കുമോ ? അതോ പകയോടെ കാത്തിരിക്കുമോ ? എല്ലാത്തിനും ഉത്തരത്തിനായി കാത്തിരിക്കാം.

    1. ഈ വരികൾക്ക് ഒരായിരം നന്ദി ബ്രോ.. ❤️
      കാത്തിരിപ്പിനും.. ?

  11. ❤️❤️❤️

    1. തിരിച്ചും ❤️❤️❤️

  12. really beautiful ?

    1. Thnk youuuuu….

      Lots of hearts.. ❤️❤️❤️

  13. ഏക - ദന്തി

    njaan third

  14. ❤️❤️❤️

    1. രുദ്രാ… ❤️❤️?

    1. Ye ye ഞാൻ first ആയല്ലോ ?????
      Shakalaka ബും ബൂം ?

      1. ?✨?????????????_??✨❤️

        ?

Comments are closed.