അവളുടെ ശബ്ദം ഇടറിയിരുന്നു.. ഇത്ര നേരം രോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്ന ശബ്ദത്തിലേക്ക് നിരാശയും സങ്കടവും ഒരേ പോലെ അലിഞ്ഞു ചേർന്ന പോലെ…
” ഇല്ല..ഇനി വയ്യ.. ഞാൻ ഇറങ്ങട്ടെ.. ഇനി ഇതും പറഞ്ഞു എന്റെ പിറകെ വരരുത്.. ”
അവന്റെ മറുപടിക്ക് കേൾക്കാതെ ബാഗ് തുറന്നു ഒരു നൂറു രൂപ നോട്ട് എടുത്ത് ഗ്ലാസിനടിയിൽ വെച്ച് അവൾ എണീറ്റ് വാതിൽക്കലേക്ക് നടന്നു…അവൾ ഇറങ്ങുന്നതിനു മുന്നേ ആ വാതിൽ കടന്നു അകത്തേക്ക് കേറി വരുന്ന ആളെ കണ്ടു പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം മനസിലേക്ക് വന്നു.. അനു.. ശ്രദ്ധയില്ലാതെ ഇട്ടിരിക്കുന്ന ഡ്രെസും, കണ്മഷി പോലുമില്ലാത്ത കണ്ണുകളും.. കരഞ്ഞു തളർന്നാണ് ആ വരവെന്ന് മുഖം കണ്ടാലേ അറിയാം.. അതിന്റെ കൂടെ നേരം വൈകിയതിന് ഇനി ഞാൻ ചീത്ത പറയുമോ എന്നുള്ള വേവലാതിയും.. പാവം !
വേഗതയിൽ നടന്നു വന്നു എന്റെ ഓപ്പോസിറ്റ് സീറ്റിലേക്ക് ഇരിക്കുമ്പോഴേയ്ക്കും അവളുടെ നാവ് പല തവണ സോറി എന്ന് ശബ്ധിച്ചിരുന്നു…
” ഹോസ്റ്റലിന്റെ അവിടുന്ന് ഓട്ടോ കിട്ടീല.. പിന്നെ റൗണ്ടിൽക്ക് നടന്നു.. അവിടുന്നാ കിട്ടിയത്.. അതാ ലേറ്റ് ആയത്.. സോറി സോറി സോറി..”
” ഏയ്..സാരമില്ല..ഞാനും ദേ ഇപ്പൊ വന്നതേ ഉള്ളൂ… നീ വന്നിട്ട് ഒരുപാട് നേരം ആയോന്ന് പേടിച്ചാ വന്നത്..” ഒരു ചിരിയോടെ ഞാൻ അവളോട് പറഞ്ഞു..പതിവില്ലാത്ത മറുപടി കേട്ടാവണം അവളുടെ മുഖത്ത് ഒരു ആശ്വാസവും അതോടൊപ്പം അത്ഭുതവും വിടർന്നിട്ടുണ്ട്…
” നിനക്ക് വിശക്കുന്നുണ്ടോ?? ഒന്നും കഴിച്ചില്ലല്ലോ ഇന്ന്?? ” ഞാൻ ചോദിച്ചു.. എന്നോട് വഴക്കിടുന്ന ദിവസങ്ങളിൽ അവൾ അങ്ങനെ ആണ്..പട്ടിണി ആയിരിക്കും, ഫ്രണ്ട്സ് എങ്ങാനും നിർബന്ധിച്ചു കഴിപ്പിച്ചാൽ ആയി..ഇന്ന് പക്ഷെ ഹോസ്റ്റലിൽ വേറെ ആരും ഇല്ല, എല്ലാവരും നാട്ടിൽ പോയിട്ടുണ്ട്.. പ്രൊജക്റ്റ് റിപ്പോർട്ടിന്റെ പണിയായിട്ട് അവൾ ഇവിടെ തന്നെ നിന്നതാണ്.. ഉള്ള പണികൾ എല്ലാം പാതിരാത്രി വരെ ഇരുന്നു തീർത്തു ടെസ്റ്റിംഗിലേക്ക് അപ്ലോഡ് ചെയ്തിട്ട് ഓടി വന്നതാണ് ഞാൻ, അനുവിനെ കാണാൻ.. കൊച്ചി- തൃശൂർ അധികം ദൂരം ഇല്ലെങ്കിലും എന്റെ ജോലിത്തിരക്കും അനുവിന്റെ കോളേജിലെ തിരക്കുകളും കൊണ്ട് പലപ്പോഴും വീകെന്റിൽ കാണുന്നത് തന്നെ കഷ്ടമാണ്.. ഇതിപ്പോൾ രണ്ടാഴ്ച്ച ആയി കണ്ടിട്ട്.. ഇന്നൊരു ദിവസം അവളുടെ കൂടെ കറങ്ങി നടന്നു, ഒന്നിച്ചു കാണണമെന്ന് അവൾ പറഞ്ഞ സിനിമയും കണ്ടു സന്തോഷമായിട്ട് പോവാം എന്ന് വിചാരിച്ചപ്പോൾ ആണ് ശനിയും ഞായറും അവൾക്ക് കോളേജിലെ വർക്ക് ചെയ്ത് തീർക്കാൻ ഉണ്ടെന്നു പറഞ്ഞത്..എന്റെ പ്ലാനുകൾ നടക്കാത്ത ദേഷ്യത്തിൽ അവളെ കുറെ ചീത്തയും വിളിച്ചുഅടി ഉണ്ടാക്കിയാണ് കിടന്നുറങ്ങിയത്.. പണ്ടുമുതലേ ദേഷ്യം നിയന്ത്രിക്കാൻ എനിക്ക് പറ്റാറില്ല.. അനുവിനോടായാലും, അമ്മയോട് ആയാലും..
Oru ചോദ്യം ningal aadhi aano?
Orupaad kashttapettalle kadha എഴുതാന്, oru വരി എങ്കിലും matti pidichirunnel inspired story ആക്കരുന്ന്, ennech poyinada koracjenkilum ഉളുപ്പുണ്ടോ ????
Super
നിർത്തി പോടെ ?
ഇവിടുത്തെ കഥ തന്നെ പേര് മാറ്റി ഇടാൻ കാണിച്ച നിന്റെ ധൈര്യം ഉണ്ടല്?,
നീ ഇത് kk ഇൽ ഇട്ടപ്പോൾ ഞാൻ നിന്നോട് പറഞ്ഞതാ ഇനി ഇമ്മാതിരി പരുപാടി ചെയ്യരുതെന്ന് ,
എന്നിട്ട് നീ വീണ്ടും വേറെ കഥകളും പേര് മാറ്റി പോസ്റ്റ് ചെയ്യാൻ തുടങ്ങി,
കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടോ നിനക്ക്?
ഇതെല്ലാം approve ചെയ്യുന്ന അഡ്മിനെ പറഞ്ഞാൽ മതിയല്ലോ,
വേറെ സൈറ്റിന്റെ പേര് ആരേലും പറയുന്നുണ്ടോ ഏന് നോക്കി ഇരിക്കുവാ പുള്ളി?,
അതിന്റെ ഇടക്ക് ഇതൊക്കെ ശ്രദിക്കാൻ എവിടുന്നാ നേരം?!
ഇനി എങ്കിലും സ്വന്തമായിട്ട് ഒരു കഥ എഴുതി പോസ്റ്റ് ചെയ്യൂ❗
??
???
ആദ്യത്തെ “ഇര ” സ്റ്റീഫൻ ബോസ് ആയിരുന്നു…
ഉളുപ്പില്ലാത്ത കോപ്പിയടി
plz bro dont do this,
copy paste cheythu thankal kadha ivide post cheyyendathundo ennum, mattoralude pithruthwam ettedukkano ennum onnu chinthikku
താൻ aadhi ആണോ..??
അല്ലേൽ പിന്നെ എന്തിനാടോ line by line copy ചെയ്യുന്നേ??
Bro പറയുന്നത് കൊണ്ട് ഒന്നു തോന്നരുത് കലിപ്പൻ്റെ കാന്താരി എന്ന് കഥയുടെ കോപ്പി അല്ലെ written by adhi … ഒരു കഥ എഴുതാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് എന്ന് അറിയാം എങ്ങിലും പറയുവാ sorry… bro അടുത്ത് തവണ നല്ല കഥയുമായി വരു full support ഉണ്ടാവും ❤️