❤️അവൾ ❤️ [Jithuz] 82

” ഇനി നീ എന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ല.. ഞാൻ ഇനി അത് കേൾക്കാനോ അനുസരിക്കാനോ .പോവുന്നില്ല. ഓരോ പ്രാവശ്യവും പരീക്ഷയുടെ തലേന്ന് നിന്നോട് ഇരുന്നു പഠിക്കാൻ പറയുമ്പോഴും നീ എന്ത് ചീത്തയാ എന്നെ പറഞ്ഞിരുന്നത്.. ഒരക്ഷരം പഠിക്കാതെ ഫ്രൻഡ്‌സ്‌നിൻറെ കൂടെ കള്ളു കുടിച്ചും കറങ്ങി നടന്നും സമയം കളഞ്ഞിട്ട് അവസാനം എന്താ ഉണ്ടായത്?? അവരൊക്കെ കോപ്പി അടിച്ചെങ്കിലും പാസ് ആയി..നീയോ?? രണ്ടു മാസം കഴിഞ്ഞാൽ റിസൾട് വരും.. അത് കൂട്ടാതെ തന്നെ 10-12 സപ്ലി ഇല്ലേ?? ട്യൂഷന് പോവാൻ പറഞ്ഞിട്ട് ഞാൻ തന്ന പൈസ കൊണ്ട് നീ മൊബൈൽ വാങ്ങി..നമ്മൾ ഒരേ പ്രായം ആണെന്ന് ഓർമ ഉണ്ടല്ലോ.. പഠിച്ചു പാസ് ആയി വല്ല ജോലിക്കും കേറിയാലേ നമ്മുടെ കാര്യം വീട്ടിൽ പറയാൻ പറ്റൂ എന്ന് എത്ര വട്ടം പറഞ്ഞു?? നിനക്ക് അതൊന്നും കേൾക്കണ്ട.. ഉള്ള സമയം അടിച്ചു പൊളിച്ചു കറങ്ങി നടന്നാൽ മതി.. അവസാനം ഞാൻ വീട്ടിൽ പറഞ്ഞു അമ്മ നിന്നെ വിളിച്ചപ്പോൾ… എന്റെ അമ്മയോട് ഒന്ന് മര്യാദക്ക് സംസാരിക്കാൻ നിനക്ക് വയ്യ.. നീ എന്തൊക്കെയാ പറഞ്ഞത്?? പാവം..കരഞ്ഞു കൊണ്ടാണ് ഫോൺ വെച്ചത്… ഇനിയും വയ്യ എനിക്ക്.. വേറെന്തും ഞാൻ സഹിക്കും, നമ്മളെ സപ്പോർട് ചെയ്യാൻ ആകെ അമ്മയേ കാണുമായിരുന്നുള്ളൂ.. അത് പോലും ഓർക്കാതെ നിന്റെ ദേഷ്യം കാണിക്കൽ.. നീയെന്താ വിചാരിച്ചത്?? ഞങ്ങൾക്ക് ആർക്കും ദേഷ്യം ഇല്ലെന്നോ?? നീ ഈ കാണിക്കുന്ന ഓരോന്നിനും എത്ര ദേഷ്യവും സങ്കടവും വന്നിരുന്നെന്നോ.. എന്നാലും നിന്റെ അവസ്ഥ മനസ്സിലാക്കി ആണ് ഇത്ര കാലം ഒന്നും കാണിക്കാതെ നടന്നത്.. എന്നെങ്കിലും നീ നന്നാവും എന്ന് വിചാരിച്ചു….പക്ഷെ എനിക്ക് തെറ്റിപ്പോയി.. നിനക്ക് ഞാൻ വെറും ടൈം പാസ് ആയിരുന്നു.. എന്നെങ്കിലും കുറച്ചെങ്കിലും എന്നെ സ്നേഹിച്ചിരുന്നെങ്കിൽ നീ എന്നോട് ഇങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു.. ഇത് നോക്ക്… ”ഒന്ന് നിർത്തി അവൾ ചുറ്റുപാടും ഒന്നു നോക്കി.. അത് മനസ്സിലാക്കി തൊട്ടടുത്ത ടേബിളിൽ ഇരുന്ന ഞാൻ കയ്യിലിരുന്ന ഫോണിലേക്ക് മുഖം താഴ്ത്തി.. അവൾ വീണ്ടും തുടർന്നപ്പോൾ നേരത്തെ ശ്രദ്ധിച്ചിരുന്ന പോലെ വീണ്ടും അവരെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി.. ഒരു ഇളം നില ഷോർട് സ്ലീവ് ടോപ് ആണ് അവൾ ധരിച്ചിരിക്കുന്നത്.. അതിന്റെ കൈ ഒന്ന് മുകളിലേക്ക് നീക്കി വെച്ച് .ഇരുണ്ട നിറത്തിൽ വട്ടത്തിൽ ആയുള്ള ഒരു മറുക് അവനെ കാണിച്ചു കൊണ്ട് അവൾ തുടർന്നു..” അന്ന്, കോളേജ് ഡേക്ക് സ്ലീവ്‌ലെസ് ഇട്ടെന്നും പറഞ്ഞു നീ കാണിച്ചു കൂട്ടിയതാ.. ഓർമ ഉണ്ടോ?? ഇപ്പോഴും ആ ഡ്രെസ് കബോഡിൽ കാണുമ്പോൾ എനിക്ക് പേടിയാ..അന്ന് നീ കാണിച്ചു കൂട്ടിയതൊക്കെ ഓർമ വരും.. സിനിമയിൽ ഒക്കെ കണ്ടിട്ടേ ഉണ്ടായിരുന്നുള്ളൂ അതൊക്കെ.. പക്ഷെ, നീ സിഗരറ്റ് എടുത്ത് കുത്തും എന്നൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.. അന്ന് നീ കരഞ്ഞു കാലു പിടിച്ചു പറഞ്ഞത് കൊണ്ടാ ഞാൻ വീണ്ടും ഒരു ചാൻസ് കൂടി നിനക്ക് തന്നത്.. പക്ഷേ വീണ്ടും….”

Updated: August 1, 2022 — 7:47 pm

10 Comments

  1. ? നിതീഷേട്ടൻ ?

    Oru ചോദ്യം ningal aadhi aano?

    Orupaad kashttapettalle kadha എഴുതാന്, oru വരി എങ്കിലും matti pidichirunnel inspired story ആക്കരുന്ന്, ennech poyinada koracjenkilum ഉളുപ്പുണ്ടോ ????

  2. Super

  3. നിർത്തി പോടെ ?

  4. ഇവിടുത്തെ കഥ തന്നെ പേര് മാറ്റി ഇടാൻ കാണിച്ച നിന്റെ ധൈര്യം ഉണ്ടല്?,

    നീ ഇത് kk ഇൽ ഇട്ടപ്പോൾ ഞാൻ നിന്നോട് പറഞ്ഞതാ ഇനി ഇമ്മാതിരി പരുപാടി ചെയ്യരുതെന്ന് ,

    എന്നിട്ട് നീ വീണ്ടും വേറെ കഥകളും പേര് മാറ്റി പോസ്റ്റ് ചെയ്യാൻ തുടങ്ങി,

    കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടോ നിനക്ക്?

    ഇതെല്ലാം approve ചെയ്യുന്ന അഡ്മിനെ പറഞ്ഞാൽ മതിയല്ലോ,

    വേറെ സൈറ്റിന്റെ പേര് ആരേലും പറയുന്നുണ്ടോ ഏന് നോക്കി ഇരിക്കുവാ പുള്ളി?,

    അതിന്റെ ഇടക്ക് ഇതൊക്കെ ശ്രദിക്കാൻ എവിടുന്നാ നേരം?!

    ഇനി എങ്കിലും സ്വന്തമായിട്ട് ഒരു കഥ എഴുതി പോസ്റ്റ് ചെയ്യൂ❗

    1. ???

    2. ആദ്യത്തെ “ഇര ” സ്റ്റീഫൻ ബോസ് ആയിരുന്നു…

      ഉളുപ്പില്ലാത്ത കോപ്പിയടി

  5. plz bro dont do this,
    copy paste cheythu thankal kadha ivide post cheyyendathundo ennum, mattoralude pithruthwam ettedukkano ennum onnu chinthikku

  6. താൻ aadhi ആണോ..??
    അല്ലേൽ പിന്നെ എന്തിനാടോ line by line copy ചെയ്യുന്നേ??

  7. Bro പറയുന്നത് കൊണ്ട് ഒന്നു തോന്നരുത് കലിപ്പൻ്റെ കാന്താരി എന്ന് കഥയുടെ കോപ്പി അല്ലെ written by adhi … ഒരു കഥ എഴുതാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് എന്ന് അറിയാം എങ്ങിലും പറയുവാ sorry… bro അടുത്ത് തവണ നല്ല കഥയുമായി വരു full support ഉണ്ടാവും ❤️

Comments are closed.