❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 2 [നളൻ] 115

അപ്പം എങ്ങനെ പോയാലും മാസം 2000 രൂപ എങ്കിലും പ്രേമിക്കുന്ന പെണ്ണിനുവേണ്ടി ചിലവാക്കണം. അത് എന്നെകൊണ്ട് താങ്ങാൻ പറ്റുന്ന ചിലവ് അല്ലാരുന്നു കാരണം ഇടക്ക് അവധി ദിവസങ്ങളിൽ ഓണിക്ക് പോകുമെങ്കിലും അതൊന്നും ഒന്നിനും തെകയില്ലാരുന്നു.

 

അന്ന് ഞാൻ ഒരു തീരുമാനം എടുത്തു എനിക്ക് പ്രേമിക്കണ്ട. കാരണം എന്റെ ചിന്തയിൽ എല്ലാ പെൺകുട്ടികളും പ്രേമിക്കുന്നത് പൈസ ഉള്ളവനെ മാത്രം ആയിരുന്നു.

 

പിന്നീടും ഒന്ന് രണ്ട് പെൺകുട്ടികളോട് ഇഷ്ടം തോന്നി എങ്കിലും എന്റെ ചിന്താഗതികൾ എന്നെ അതിൽനിന്നും എല്ലാം മാറ്റി നിർത്തി.

 

അങ്ങനെ ഇരിക്കെ ചേച്ചിയുടെ കല്യാണം ആയി ഞാൻ ആകെ അവർ 5 പേരെയേ വിളിച്ചോളാരുന്നു അവരുടെ കൂടെ കൂടിയും മാറ്റ് പണികൾ എടുത്തും ഞാൻ സമയം കളഞ്ഞു പക്ഷെ ചേച്ചി വീട്ടിൽ നിന്നും പോകുകയാണ് എന്ന് ഓർത്തപ്പോ എനിക്ക് നല്ല വിഷമവും ഒണ്ടാരുന്നു.

കല്യാണ ശേഷം ചേച്ചി യാത്ര ചോദിച്ചപ്പോ ഞാൻ അറിയാതെ കരഞ്ഞുപോയി പിന്നെ അവക്കും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല ഞങ്ങൾ കെട്ടിപിടിച്ചുനിന്ന് കൊറേ കരഞ്ഞു.

 

പിന്നീടുള്ള കൊറച്ചു ദിവസം എനിക്ക് അതോർത്തു നല്ല വിഷമം ഒണ്ടാരുന്നു പോകെ പോകെ അതൊക്കെ മാറി ഞാൻ സാധാരണ രീതിയിലേക്ക് മാറി. കോളേജ് ജീവിതം അശ്വതിച്ചുതന്നെ മുൻപോട്ട് പോയി. ഞാൻ പ്രേതീക്ഷിച്ചതും സിനിമയിലൂടെയും മറ്റും അറിഞ്ഞതുമായ കോളേജ് ജീവിതത്തിൽ നിന്നും എന്റെ അനുഭവത്തിന് ഒരുപാട് മാറ്റങ്ങൾ ഒണ്ടാരുന്നു.

 

കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ പൊയ്‌കൊണ്ടിരുന്നു. അവസാനം കോളേജ് ജീവിതം കഴിഞ്ഞു ഞങ്ങൾ ആറുപേരും ഒന്നിച്ചു തന്നെ നിൽക്കും എന്നും പറഞ്ഞാരുന്നു അവസാന പരീക്ഷ കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞത്.

 

കോളേജ് ജീവിതവും കൂട്ടുകെട്ടും കൊണ്ട് എനിക്ക് കൊറേ മാറ്റങ്ങൾ വന്നു. പ്രേതന്മായി ഞാൻ എല്ലാരോടും അടുത്ത് ഇടപ്പഴുകാൻ തുടങ്ങി പിന്നെ എന്റെ ഡ്രസിങ് പോലും മാറ്റം വന്നു സാധാരണ ഞാൻ എന്തെങ്കിലും ഇടും എന്നല്ലാതെ കളറോ മോഡലോ നോക്കാറില്ലാരുന്നു ഇപ്പൊ അതൊക്കെ ചെറുതായി നോക്കി തുടങ്ങി. ഇതൊക്കെയാണ് എനിക്ക് കോളേജ് ലൈഫ് കൊണ്ടുണ്ടായ നല്ല കാര്യങ്ങൾ.

 

പക്ഷെ ആറാമത്തെ സെമെസ്റ്റർ റിസൾട്ട്‌ വന്നപ്പോ ഞാൻ ശെരിക്കും ഞെട്ടി എനിക്ക് വീണ്ടും 4 വിഷയങ്ങൾ പോയി. കൂടെ ഒണ്ടാരുന്നവർ ഒക്കെ പാസ്സ് ആകുകയും ചെയ്തു. ആത്യം നല്ല വിഷമം തോന്നി എങ്കിലും പിന്നെ ഞാൻ അതുമായി പൊരുത്തപ്പെട്ടു.

 

ഡിഗ്രി കംപ്ലീറ്റ് ചെയ്യണം എന്ന് അച്ഛൻ നിർബന്ധം പറഞ്ഞതോടെ ഞാൻ ചെറിയ പണിക്കൊക്കെ പോയി തുടങ്ങി. പെയിന്റിംഗ് ആയിരുന്നു മെയിൻ എന്റെ ചിലവുകൾ കഴിഞ്ഞ് കൊറച്ചു പൈസ ഞാൻ ബാങ്കിൽ ഇടുമായിരുന്നു. ഇടക്ക് കൊറച്ചു പൈസ എടുത്ത് ഞാൻ ഒരു ബൈക്ക് വാങ്ങി പഴയ ഒരു സ്പ്ലണ്ടർ അച്ഛന്റെ കൂട്ടുകാരന്റെ ആയിരുന്നതുകൊണ്ട് ചെറിയ പൈസക്ക് കിട്ടി. പിന്നെ അതിലായി എന്റെ യാത്ര. കുട്ടുകാർ ആണെങ്കിൽ sap കോഴ്സ് ചെയ്യാൻ എറണാകുളം പോയി. ഇടക്ക് വിളിക്കും അല്ലാതെ വേറെ കണക്ഷൻ ഒന്നും ഇല്ല അവർ നാട്ടിൽ വരുമ്പോ ഞാൻ എന്തെങ്കിലും തിരക്കിൽ ആയിരിക്കും.

 

എനിക്ക് ടീച്ചർ ആകണം എന്ന് ആഗ്രഹം ഒണ്ടാരുന്നു അതുകൊണ്ട് തന്നെ ഡിഗ്രി കഴിഞ്ഞാൽ b.ed എടുക്കണം എന്ന് എനിക്ക് ഒണ്ടാരുന്നു. ഡിഗ്രി പാസ്സ് ആകാത്തതുകൊണ്ട് ഞാൻ ttc പഠിക്കാൻ തീരുമാനിച്ചു അതാകുമ്പോ പടുത്തതിന്റെ ഇടക്ക് ഡിഗ്രി പൂർത്തിയാക്കുകയും ചെയ്യാമല്ലോ. അങ്ങനെ ഞാൻ ttc ക്ക് അപ്ലിക്കേഷൻ കൊടുത്തു എങ്കിലും പ്ലസ്ടു വിന് മാർക്ക് കൊറവായതുകൊണ്ട് എവിടെയും അഡ്മിഷൻ കിട്ടിയില്ല. പിന്നീടാണ് മാനേജ്മെന്റ് സീറ്റിനെ കുറിച്ച് അറിയുന്നത് അതിൽ ശ്രെമിച്ചുഎങ്കിലും സമയം കഴിഞ്ഞിരുന്നു അതുകൊണ്ട് തന്നെ അടുത്ത കൊല്ലം നോക്കാം എന്നായി തീരുമാനം. അടുത്ത ഒരുവർഷം ഞാൻ പാഭിക്കുപോയും ഇടക്ക് ഒരു കമ്പ്യൂട്ടർ കോഴ്സ് ചെയ്തും തള്ളി നീക്കി.

 

അങ്ങനെ മാനേജ്മെന്റ് സീടിനുവേണ്ടിയുള്ള ശ്രെമങ്ങൾ ഞാൻ തുടങ്ങി അടുത്തുള്ള കോളേജുക്കളിൽ ചോദിച്ചപ്പോ ചിലടതൊക്കെ സീറ്റ് നേരത്തെ ബുക്ക്‌ആയി അല്ലാത്തിടത്തണേ ഒടുക്കത്തെ ഡോനേഷനും. പിന്നെ എന്റെ ജില്ല വിട്ട് മറ്റേതെന്കികും ജില്ലയിൽ നോക്കാം എന്ന

18 Comments

  1. Broi next part enna??

    1. Next day tharaam

    1. ♥️♥️

  2. അക്ഷരത്തെറ്റ് കുറയ്ക്കണം….. ❤❤❤

    1. ♥️♥️

  3. Nannayittund. Page koottuka nxt partil. Wtg 4 nxt part…

    1. ♥️♥️

  4. മോനെ കഥ നന്നാവുന്നുണ്ട്. വായിച്ചു തുടങ്ങുപോളേക്കും കഥ തീരും.. പേജ് കൂട്ടി എഴുതുക.. സപ്പോർട്ട് ഉണ്ടാവും ഇടയിൽ നിറുത്തി പോകരുത്..
    സ്നേഹം മാത്രം.❤❤❤❤❤

    1. ♥️♥️

  5. കഥ നന്നായിട്ടുണ്ട്
    അക്ഷര തെറ്റ് കഥയുടെ ഫ്ലോ പോക്കുന്നുണ്ട്

    1. ഇനി നോക്കി എഴുതാം

  6. ❤️❤️

  7. ??????????????????

Comments are closed.