❣️LIFE PARTNER❣️ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 295

Views : 26896

❣️𝕃𝕀𝔽𝔼 ℙ𝔸ℝ𝕋ℕ𝔼ℝ❣️ 4

Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part

 

STAY HOME STAY SAFE…..!

●●● ●●● ●●● ●●● ●●●

LIFE PARTNER……..!

●●● ●●● ●●● ●●● ●●●

“അണ്ണാ അത്…..”

“മിണ്ടി പോവരുത് ചെറ്റകളെ. ഒരു പീറ ചട്ട്കാലി പെണ്ണിനെ പിടിക്കാൻ വേണ്ടി നിങ്ങളഞ്ചു പേര്. എന്നിട്ടെന്തുണ്ടാക്കി?? ഏതോ ചള്ള് ചെക്കന്റെ അടിയും വാങ്ങി വന്നേക്കുന്നു.”

“അണ്ണാ ഞങ്ങള് പറയണത് ഒന്ന് കേക്ക്.”

“വേണ്ട! വിടില്ല ആ നായിന്റ മോളെ. രണ്ട് ദിവസം ഞാനിവിടെ ഉണ്ടാവില്ല ബോബേക്ക് പോവും. ഒരു അവസരം കൂടെ നെനക്കൊക്കെ തരാം. രണ്ടേ രണ്ട് ദിവസം അതിനുള്ളിൽ എനിക്കവളെ കിട്ടിയിരിക്കണം. അതല്ലെങ്കിൽ നിന്റെയൊന്നും കഴുത്തിന് മേലെ തല കാണത്തില്ല. മനസ്സിലായോ??”

“അണ്ണാ സമാധനായിട്ട് പോയിട്ട് വാ. അണ്ണൻ ഇവിടെ എത്തുമ്പോ ആ പെണ്ണ് അണ്ണന്റെ കിടക്കയിലുണ്ടാവും.”

“ടാ മാർട്ടിനെ ഇനിയെനിക്ക് അവളെ മാത്രം പോരാ. നിന്നെയൊക്കെ തൊട്ട, അവളെ രക്ഷിച്ച അവനേം വേണം ജിവനോടെ. അവനാരായലും………!”

●●● ●●● ●●● ●●● ●●● ●●● ●●●

ഏറെ നേരം വീടിന് പിന്നിലുള്ള പണയിൽ പോയിരുന്നു. മനസ്സ് ചുട്ടുപൊള്ളുകയാണ്. എത്രയോ നാളൊതുക്കി വച്ചിരുന്ന സങ്കടം കണ്ണുനീരായി പുറത്തേക്ക് വന്നു. അത് ജിവനായിരുന്ന മാളുവിനെ കുറിച്ചോർത്തോ ദൈവമായിരുന്ന അച്ഛനെ കുറിച്ചോർത്തോ അല്ല, ആരോരുമില്ലാത്ത എന്നാലിപ്പോ എല്ലാരുമുള്ള അവളെ കുറിച്ചോർത്തായിരുന്നു. അവൾ പറഞ്ഞിരുന്നതൊരൊന്നും കാത് തുളച്ചു കേറി.

“ഉണ്ണി…..”

വിളിയോടൊപ്പം തോളിൽ കൈ പതിഞ്ഞപ്പോ കണ്ണുനീര് തുടച്ച് ചിരിക്കാൻ ശ്രമിച്ച്‌ കൊണ്ട് ഞാൻ തിരിഞ്ഞു.

“എന്തിനാ ഇങ്ങനെ കരയണേ??”

എന്റെ കൂടെയിരുന്ന് കവിളിൽ തലോടികൊണ്ടമ്മ ചോദിച്ചു.”

“ഏയ് ഞാൻ കരഞ്ഞൊന്നുമില്ലമ്മേ. കണ്ണില് കരടെന്തോ പോയതാ!”

“Mm ആരോടാ ഈ കള്ളം പറേണെ അമ്മയോടാ?? എത്ര സങ്കടം ഉണ്ടേലും അത് മറ്റൊരാളോട് തുറന്ന് പറഞ്ഞ മനസ്സിലെ ഭാരം അങ്ങൊഴിയും മോനെ. കൊറേ നാള് ഇങ്ങനെ ഒറ്റക്കിരുന്ന് കരയുന്ന ശീലം ഇല്ലാതിരുന്നതാ എന്ത്‌ പറ്റിടാ?? ആ കുട്ടിയെ കുറിച്ച് വീണ്ടുമോർത്തോ??”

ഒന്നും പറയാൻ സാധിച്ചില്ല അമ്മയുടെ മടിയിലേക്ക് ചാഞ്ഞു.

Recent Stories

The Author

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

11 Comments

  1. Ok nhanum plannil aanu…. we plan together✌ let c😍✌

  2. നിധീഷ്

    ♥♥♥♥♥

  3. Vallatha mohabbath annu e katha vegam tharanam aduthe part

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    THANKS ALL…..❣️❣️❣️❣️❣️❣️❣️

  5. കാർത്തിവീരാർജ്ജുനൻ

    ❤️

  6. കൈലാസനാഥൻ

    വ്യത്യസ്തതയാർന്നൊരു കഥയായി തോന്നുന്നു . അൽപം കൂടി വേഗത കഥ പറച്ചിലിലുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  7. ❤️❤️❤️❤️❤️

    1. Aliya iniye kurach vayikalyum koypila nxt tym page 30page ak min

  8. 💝💝💝💝

    1. ❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com