❣️LIFE PARTNER❣️ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 295

അതും പറഞ്ഞമ്മ എന്നെ നോക്കി. സാധാരണ കല്യാണ കാര്യം പറഞ്ഞാൽ പൊട്ടിത്തെറിക്കുന്നവൻ ആയിരുന്നു ഞാൻ. എന്നാ ഇപ്പൊ അമ്മയത് പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നില്ല, എനിക്ക് തന്നെ അതിശയം തോന്നി.

“കേക്കുന്നോര് വിചാരിക്കും എനിക്ക് ഭ്രാന്താണെന്ന്. ഇന്നലെയാ മോളെ ആദ്യയിട്ട് കാണുന്ന തന്നെ. പക്ഷെ എന്തോ ഒരാത്മ ബന്ധം ഉള്ള പോലെ. എനിക്കാ മോളെയൊരുപാട് ഇഷ്ട്ടായി. ഞാനുമൊരു പെണ്ണല്ലേ ആ കൊച്ചിന്റെ കുറിച്ചോർക്കുമ്പോ തന്നെ നെഞ്ചു് പെടയുവാ. അതിന്റെ കഴിഞ്ഞ കാലൊന്നും എനിക്ക് പ്രശ്നമല്ല. മോനെ അമ്മക്ക് വയസ്സായി വരുവാ. നിന്റേം ശിവാനിടേം കുഞ്ഞുങ്ങളെ കണ്ടിട്ട് രമേട്ടന്റടുത്ത് പോണോന്ന എന്റെയാഗ്രഹം. അവൾക്കാണേ കല്യാണമേ വേണ്ടാന്ന് പറഞ്ഞ് നടക്കുവാ. അതിനെ പറഞ്ഞ് നേരെയാക്കാൻ എനിക്കാവണില്ല. അമ്മേടെ ആഗ്രഹമായി മാത്രം കാണാണ്ട. ലക്ഷ്മിടെ സന്തോഷം കൂടെ നോക്ക്! അമ്മ പറഞ്ഞെന്നെ ഉള്ളൂട്ടോ. ഇനിയും ഇരുന്ന ബാക്കിയുള്ള പണിയൊന്നും നടക്കില്ല. വാ നമ്മക്ക് അങ്ങോട്ട് പോവാം.”

അമ്മ എഴുന്നേറ്റു. അപ്പഴും അമ്മ പറഞ്ഞതായിരുന്നു എന്റെയുള്ളു നിറയെ.

“ഉണ്ണി….”

“അമ്മ പൊക്കോ ഞാൻ വന്നേക്കാം.”

“വേഗം വാ. ദോശ ചുട്ട് വച്ചേക്കുവാ.”

കുറച്ചു നേരം ഒറ്റക്കിരുന്നു. പെട്ടന്ന് എന്റെ കണ്മുന്നിൽ ഞാൻ കണ്ടു, കഴിഞ്ഞുപ്പോയ എന്റെ കാലം.

“ടി ടി കൊങ്ങേന്ന് വിടെടി. ശ്വാസം കിട്ടുന്നില്ലെടി.”

ശ്വാസം എടുക്കാൻ ഞാൻ ബുദ്ധിമുട്ടുന്നത് കണ്ടാവും അവൾ അത്രയും നേരം പിടിച്ചിരുന്ന കൈ അയച്ചു.

“ഒരു കാരണവും ഇല്ലാതെ ഇങ്ങനെന്നെ ഉപദ്രവിക്കുന്ന എന്തിനാടി??”

“ഒരു കാരണവും ഇല്ലേ?? ന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട. കണ്ട പെണ്ണുങ്ങളുമായിട്ട് ചിരിച്ചും കളിച്ചും നടന്നിട്ട്!”

“ഓഹ് അപ്പതാണ് കാര്യം. എടി കുരുപ്പേ, നമ്മടെ അശ്വതിക്ക് റോഡ് ക്രോസ്സ് ചെയ്യാൻ പേടിയാന്ന് പറഞ്ഞു, അപ്പൊ ഞാനവളെ കളിയാക്കി ചിരിച്ചു അത്രയല്ലേ ഉണ്ടായുള്ളൂ! അതിനാണോ നീ കണ്ട പെണ്ണുങ്ങൾ എന്നൊക്കെ പറയണേ??”

11 Comments

  1. Ok nhanum plannil aanu…. we plan together✌ let c?✌

  2. നിധീഷ്

    ♥♥♥♥♥

  3. Vallatha mohabbath annu e katha vegam tharanam aduthe part

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    THANKS ALL…..❣️❣️❣️❣️❣️❣️❣️

  5. കാർത്തിവീരാർജ്ജുനൻ

    ❤️

  6. കൈലാസനാഥൻ

    വ്യത്യസ്തതയാർന്നൊരു കഥയായി തോന്നുന്നു . അൽപം കൂടി വേഗത കഥ പറച്ചിലിലുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  7. ❤️❤️❤️❤️❤️

    1. Aliya iniye kurach vayikalyum koypila nxt tym page 30page ak min

    1. ❤️❤️❤️❤️

Comments are closed.