✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 227

✮കൽക്കി࿐
(ഭാഗം – 38) 

വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]

 

ഒരു ഞെട്ടലോടെ അവളാ ഡയറി എടുത്ത് തുറന്ന് നോക്കി , പെട്ടെന്ന് അതിൻ്റെ തുടക്ക പേജുകളിൽ ഒന്ന് അതിൻ്റെ പുറം ചട്ടയുമായി ഒട്ടിപ്പിടിച്ചിരിക്കുന്നതായി അവൾക്ക് തോന്നി . അവളുടെ ആ സംശയം ശരിയായിരുന്നു , ആ പേജ് എന്തോ കൊണ്ട് ഒട്ടിച്ച് വച്ചത് പോലെ .

അവളാ പേജ് വേർപെടുത്താൻ നോക്കി , ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ഒടുവിലവളത് നിവർത്തിയെടുത്തു .

അതിൽ ആരോ വരച്ച ഒരു ചിത്രമാണ് .
ക്രിത്യമായി ഒരു രൂപമോ ആകൃതിയോ ഇല്ലാത്ത ഒരു ചിത്രം , സത്യത്തിൽ അത് നോക്കിയാൽ ഒരു ചിത്രം എന്നു പോലും പറയാൻ കഴിയാത്ത ഒരു അവസ്ഥ …… കുറച്ച് സമയം അവളതിലേക്ക് തന്നെ സൂക്ഷിച്ച് നോക്കി ….. ഒടുവിൽ ആകൃതിയില്ലാത്ത ആ ചിത്രത്തിനുള്ളിൽ ഒരു രൂപം മറഞ്ഞ് നിൽക്കുന്നതവൾ കണ്ടു , ചില വരകളിലൂടെ ചേർത്ത് വച്ച ഒരു കുതിരയുടെ മുഖം …… അതിനുള്ളിൽ മറഞ്ഞിരിക്കുന്ന ആ വരകൾ അവൾ കണ്ടതും …

” ഈ ചിത്രം , ഈ കുതിരയുടെ മുഖം അതും ഇതേ വര ഞാൻ എവിടെയോ ? എവിടെയോ കണ്ടിട്ടുണ്ട് . അധിക ദിവസമായിട്ടില്ല ഞാനത് കണ്ടിട്ട് ….. ശ്ശേ ഞാനത് എവിടെയാ ……. ”

പാറു തല പുകഞ്ഞു ചിന്തിക്കാൻ തുടങ്ങി . ആ ചിത്രം എവിടെയാണ് കണ്ടതെന്ന ചോദ്യത്തിൻ്റെ ഉത്തരത്തിനായി .

തുടരുന്നു ,

പെട്ടെന്ന് ,

എന്തോ ഓർമ്മയിൽ തെളിഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു , മുഖത്താണെങ്കിൽ ഒരു തരം അൽഭുതവും സംശയവും നിറഞ്ഞ ഭാവവും ….

” ഈ വര , ഈ ചിത്രമല്ലേ (ശങ്കർ) ദേവയുടെ വലത് കൈത്തണ്ടയിൽ ടാറ്റൂ ചെയ്തിരുന്നത് . അതെ അന്ന് എന്നെ തല്ലാൻ വന്നവൻ എനിക്ക് നേരെ കൈ ഉയർത്തിയപ്പോൾ ദേവ അവന്റെ കൈ തടഞ്ഞു , അവനെ തടഞ്ഞപ്പോൾ ദേവയുടെ കൈ എൻ്റെ കൺമുന്നിലാ വന്ന് നിന്നത് , ആ സമയം ദേവയുടെ കയ്യിലെ ജാക്കറ്റിൻ്റെ ഭാഗം പുറകിലേയ്ക്ക് നീങ്ങിയിരുന്നു , അപ്പൊ ആ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ ഞാൻ കണ്ടതാ എൻ്റെ കൺമുന്നിലായി വന്ന് നിന്ന ദേവയുടെ കയ്യിലെ ആ ടാറ്റൂ ചിത്രം . വരകളിലൂടെ വരച്ച് ചേർത്ത ഒരു കുതിരയുടെ രൂപം അത് തന്നെയാ ഇപ്പൊ ഈ ഡയറിയിലും …

അങ്ങനെയെങ്കിൽ ഈ ഡയറി എഴുതിയത് , അത് ദേവയാണോ …… അയാൾ എങ്ങനെ ? ഈ കഥയുമായി ഒരു ബന്ധവുമില്ലാത്ത അയാൾ എങ്ങനെ ഈ ഡയറി എഴുതും . ഇനി ഇത് എൻ്റെ വെറുമൊരു തോന്നൽ മാത്രമാണോ ? കാളീയൻ്റെ പക്കൽ നിന്ന് ഇന്ദ്രജാലക്കല്ല് നഷ്ടപ്പെട്ടത് സ്വപ്നം കണ്ടതുകൊണ്ടാ ഞാനിതിൻ്റെയൊക്കെ പിന്നാലെ ഇറങ്ങിത്തിരിച്ചത് , പക്ഷെ അതേ സമയം തന്നെ ദേവ ഈ നാട്ടിലേക്കും . ഇനി അയാൾക്ക് ഈ നാടുമായി എന്തെങ്കിലും ബന്ധം ?

ആദ്യമായിട്ട് ജോലിയുടെ ആവശ്യത്തിനായി ഈ നാട്ടിലേക്ക് വന്നതെന്നാ ദേവ അന്ന് എന്നോട് പറഞ്ഞത് , പക്ഷെ വരുന്ന വഴി ഒരിക്കൽ പോലും ഗൂഗിൾ മാപ്പ് നോക്കുകയോ ആരൊടെങ്കിലും വഴി ചോദിക്കുകയോ ചെയ്തില്ല , പരിചയമുള്ള വഴിയിലൂടെ വരുന്ന പോലെ അതും ബൈക്കിൽ …
എന്തോ , ഇപ്പൊ ചിന്തിക്കുമ്പോൾ ദേവ തന്നെ ഒരു ദുരൂഹത പോലെ തോന്നുവാ …..

എന്താ ശങ്കരാ ഇതിൻ്റെയൊക്കെ സത്യാവസ്ഥ ….. ? ഒന്നും മനസ്സിലാകുന്നില്ലല്ലോ ……. ? ”

മനസ്സിലെ ചോദ്യങ്ങൾ ഒന്നിനുമേൽ ഒരോന്നായി കൂടുന്ന സങ്കടത്തിൽ പാറു സ്വയം മനസ്സിൽ പലതും ചിന്തിച്ചു കൊണ്ടിരുന്നു .

അടുത്ത ദിവസം ……..

SP ഓഫീസ് …….

ദക്ഷയും ആദിയും രാവിലെ തന്നെ SP ഓഫീസിൽ എത്തിയിരുന്നു …….
ഓഫീസിനു പുറത്തെ വിസിറ്റേഴ്സ് ഏരിയയിൽ ഇരിക്കുകയായിരുന്നു ആദി …..

അൽപ്പ സമയം കഴിഞ്ഞതും ദക്ഷ അവിടേയ്ക്ക് വന്നു ,

” സൈൻ ചെയ്തോടോ …… ? ”

” ആഹ് ”

” അപ്പൊ ദക്ഷ IPS ഓ സോറി പുതിയ DSP യ്ക്ക് എൻ്റെ വക കൺഗ്രാറ്റ്സ് …
എന്താടോ മുഖത്ത് ഒരു തെളിച്ചം ഇല്ലല്ലോ എന്ത് പറ്റി …… ? ”

ആദി ചോദിച്ചതും …..

” ഒരു സീരിയസ് ഇഷ്യൂ ഉണ്ട് ഏട്ടാ ,
എസ് ഐ റാങ്കിലുള്ള ഒരു ഓഫീസർ ഇന്നലെ മരിച്ചു അല്ല ആരോ കൊന്നു . ആ ബോഡി കൊണ്ടിട്ടത് ഈ ഓഫീസിന് മുന്നിലും . ഞാൻ വന്നു ചാർജെടുത്തു ഫസ്റ്റ് കേസ് ദാ ഇതും …… തലവേദന .. അല്ലാതെന്ത് പറയാനാ …… ”

ദക്ഷ അൽപ്പം നീരസത്തോടെ പറഞ്ഞു .

” ഇത് തലവേദന അല്ലെടോ ഒരു ചലഞ്ചാ , കൊന്നവന്മാർക്ക് ഉറപ്പുണ്ട് അവരെ കണ്ടെത്തിയാലും പിടിക്കാനോ ശിക്ഷിക്കാനോ ഇവിടുത്തെ നിയമത്തിനും നിയമപാലകർക്കും കഴിയില്ലെന്ന് . ആ ഓവർ കോൺഫിഡൻസാ കൊന്ന ശേഷം ബോഡി ഇവിടെത്തന്നെ ഉപേക്ഷിക്കാൻ കാരണം .

താനൊന്ന് നോക്കെടോ …
തന്നെക്കൊണ്ട് പറ്റും ……

പിന്നെ തുമ്പും വാലും കിട്ടി പുറകെ പോവുമ്പോ അടിയനെ ഒന്ന് അറിയിക്കണം , ദേഹം ഇളകിയിട്ട് നാള് കുറച്ചായേ ……. ”

ആദി ഒരു ചിരിയോടെ പറഞ്ഞു ……

” മ് ശരി , ഏട്ടന് മുട്ടാൻ പോന്ന ആരേലും എൻ്റെ മുന്നിൽ വന്ന് പെട്ടാൽ ഞാൻ അറിയിക്കാം . തൽക്കാലം മോൻ ചെല്ല് , ഞാൻ ഡ്യൂട്ടി കഴിഞ്ഞ് എത്തിക്കോളാം …… ”

ദക്ഷ ഒരു പുഞ്ചിരിയോടെ പറഞ്ഞു ……

” അപ്പൊ ഇനി എനിക്ക് ചലിക്കാം ….. ശരിയെടോ ഞാൻ വിളിക്കാം ….. ”

ആദി അവളോട് യാത്രയും പറഞ്ഞ് അവിടുന്ന് ഇറങ്ങി , ദക്ഷ തൻ്റെ ഓഫീസ് റൂമിലേക്കും ……

……………..

” മെ ഐ കമിങ് മേഡം …… ”

” യെസ് , പ്ലീസ് ….. ”

” ഞാൻ കാർത്തിക് , നോർത്ത് സ്റ്റേഷനിലെ എസ് ഐ ആണ് മേഡം . മേഡത്തിൻ്റെ ടീമിൽ ഞാൻ ഉണ്ടെന്ന് SP സർ പറഞ്ഞു , ദാ മേഡം ഹരികൃഷ്ണൻ്റെ മർഡർ F I R ഉം പിന്നെ പോസ്റ്റ്മോർട്ടത്തിൻ്റെ പ്രൈമറി റിപ്പോർട്ടും …. ”

അയാൾ സ്വയം പരിചയപ്പെടുത്തിയ ശേഷം പറഞ്ഞു ….

” ആ ….. കാർത്തിക് ഇരിക്കൂ …… ”

” യെസ് മാം …. ”

” ഹരി അണ്ടർ കവറിലാണോ വർക്ക് ചെയ്തത് ….. ?

ദക്ഷ സംശയത്തോടെ ചോദിച്ചു .

” അതെ മാഡം , ഏകദേശം മൂന്ന് വർഷമായി അവൻ അണ്ടർ കവറിലായിരുന്നു …. ഞങ്ങൾ ഫ്രണ്ട്സാ , പോലീസ് ക്യാമ്പ് മുതൽ , പക്ഷെ …… ”

കാർത്തിക് തൻ്റെ വാക്കുകൾ മുഴുവിപ്പിക്കാനാകാതെ നിർത്തി ….

” കാർത്തിക്കിന് എന്തെങ്കിലും അറിയുമോ ഹരിയെപ്പറ്റി ….. നിങ്ങൾ ഫ്രണ്ട്സ് എന്നല്ലേ പറഞ്ഞത് , മാത്രമല്ല ഒരേ പ്രഫഷനും അപ്പൊ … ? ”

” മാം എനിക്കറിയാവുന്നതെല്ലാം ഞാൻ പറയാം …….

അവൻ റിക്വസ്റ്റ് അയച്ച് ചോദിച്ച് വാങ്ങിയതാ ഈ മിഷൻ ….. അതിന് അതിൻ്റെതായ ഒരു കാരണവുമുണ്ട് .

അവന് സ്വന്തം എന്ന് പറയാൻ ഒരു സിസ്റ്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ . അച്ഛനും അമ്മയും അവൻ്റെ ചെറുപ്പത്തിലെ ഒരു ആക്സിഡൻ്റിൽ മരിച്ചു പോയതാ ….. പിന്നെ അവനെല്ലാം അവൻ്റെ കുഞ്ഞ് പെങ്ങളായിരുന്നു , ഹരിത .

അവളാണെങ്കിൽ പഠിക്കാൻ മിടുക്കി , സ്മാർട്ട് . ഹരി അവളെ സിറ്റിയിലെ ഒരു കോളേജിൽ പഠിക്കാൻ ചേർത്തു താമസം അവിടെ ഹോസ്റ്റലിലും ….. ഒരു ദിവസം ഞങ്ങൾ അറിയുന്നത് അവൾ സൂയിസൈഡ് ചെയ്തു എന്നാണ് ….. അവനും ഞങ്ങൾക്കെല്ലാവർക്കും അതൊരു ഷോക്കിങ് ന്യൂസ് ആയിരുന്നു ……

അവളുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ നിന്ന് അവൾ ഡ്രഗ് അഡിക്ട് ആയിരുന്നെന്നും മാത്രമല്ല സെക്ഷ്വലി അവളെ അരൊക്കെയോ ഒരു പാട് അബ്യൂസ് ചെയ്തിരുന്നെന്നും മനസ്സിലായി …..

തൻ്റെ കുഞ്ഞ് പെങ്ങളുടെ മരണത്തിൻ്റെ സങ്കടത്തേക്കാൾ അതിന് കാരണമായവരോടുള്ള ദേഷ്യമായിരുന്നു ഹരിയുടെ മനസ്സിൽ . പ്രൈമറി ഇൻവസ്റ്റിഗേഷനിൽ പ്രധാന പ്രതികളെ അവൻ തന്നെ കസ്റ്റഡിയിലെടുത്തു . അതിൽ നിന്ന് പ്രതികൾ ഹരിതയ്ക്ക് അവൾ പോലുമറിയാതെ ഡ്രഗ്സ് നൽകി അവളെ യുസ് ചെയ്യുകയായിരുന്നെന്നും ഒടുവിൽ ഡിപ്രഷൻ താങ്ങവയ്യാതെ അവൾ സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നെന്നും കണ്ടെത്തി .

പക്ഷെ ആ പ്രതികൾ ഒരു വലിയ ചെയിനിൻ്റെ അവസാന കണ്ണികളായിരുന്നു , അവർ പോയാൽ ആ സ്ഥാനത്ത് വേറെ ആരെങ്കിലും , അല്ലാതെ അത് ഇതോടു കൂടി തീരില്ലെന്ന് ഹരിക്ക് മനസ്സിലായി . തൻ്റെ പെങ്ങൾക്ക് വന്ന വിധി മറ്റാർക്കും വരരുത് എന്ന് സ്വയം മനസ്സിൽ ഉറപ്പിച്ചാ അവനീ അണ്ടർ കവറിന് ഇറങ്ങിത്തിരിച്ചത് ….. ഒരു ഭ്രാന്തനെപ്പോലെ ആരോടും കോണ്ടാക്ട് ഇല്ലാതെ മൂന്ന് മൂന്നര വർഷം അവൻ അലഞ്ഞു ….. അവസാനം അതായത് ഒരു മൂന്ന് മാസം മുൻപാ ഞാൻ അവനെ കണ്ടത് അതും യാദൃശ്ചികമായി …. ആ സമയം ഞാനവനോട് പറഞ്ഞതാ ഇതൊക്കെ നിർത്തി പഴയ ജീവിതത്തിലേക്ക് വരാൻ . പക്ഷെ അവൻ അന്ന് എന്നോട് പറഞ്ഞത് ഇങ്ങനെയാ

‘ തുടങ്ങിയത് പകുതിക്ക് നിർത്തുന്നില്ല , ഇത് അവസാന റൗണ്ടാ , കളി അവസാനിക്കുമ്പോ പ്രതീക്ഷിക്കാത്ത പലരും പല സ്ഥാനത്തുള്ളവരും തൂക്ക് കയറിന് മുന്നിൽ നിൽക്കേണ്ടി വരുമെന്ന് … ‘

അന്ന് അവൻ പറഞ്ഞതിന്റെ അർത്ഥം എനിക്ക് പിടികിട്ടിയില്ല , പക്ഷെ അതിനെപ്പറ്റി പറയാൻ ഇന്ന് അവൻ ഭൂമിക്ക് മുകളിലില്ല …….

അവൻ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി ഞങ്ങൾ അരിച്ച് പെറുക്കി , പരിചയക്കാരെ മുഴുവൻ കോണ്ടാക്ട് ചെയ്തു . പക്ഷെ ഇത്രയും നാൾ അവൻ കണ്ടെത്തിയ ഒന്നിനെപ്പറ്റിയും ഒരു തെളിവുമില്ല . ആകെ കിട്ടിയത് അവൻ്റെ ബോഡിയിൽ നിന്ന് ഈ ലോക്കറ്റ്മാലയും പേഴ്സും വാച്ചും മാത്രം .

ഒന്നുറപ്പുണ്ട് മാഡം അവൻ ആരുടെ പിന്നാലെ ആയിരുന്നുവോ അവർ തന്നെയാണ് അവൻ്റെ മരണത്തിന് പിന്നിലും അത് ആരാ എന്നെനിക്കറിയില്ല പക്ഷെ ഞാൻ കൂടെയുണ്ട് മാഡം അവന് വേണ്ടി , സ്വന്തം ജീവിതം മറന്ന് ഒരു ഭ്രാന്തനെപ്പോലെ അവൻ ജീവിച്ച ആ മൂന്ന് വർഷത്തിന് വേണ്ടി …… ”

കാർത്തിക് അത്രയും പറഞ്ഞ് എഴുന്നേറ്റ് ദക്ഷയ്ക്ക് സല്യൂട്ട് നൽകിയ ശേഷം തിരികെ പുറത്തേയ്ക്ക് നടന്നു , കണ്ണിൽ നിറഞ്ഞ കണ്ണുനീർ വിരലുകൾ കൊണ്ട് തുടയ്ച്ച് മാറ്റിക്കൊണ്ട് …….

……………..

ചേകവർ മന ……..

ഉറക്കമുണർന്ന് ബ്രേക്ക് ഫാസ്റ്റും മറ്റും കഴിഞ്ഞ് മനയുടെ നടുമുറ്റത്തെ വരാന്തയിൽ ഇരിക്കുകയായിരുന്നു പാർവ്വതി ……

” ഒറ്റയ്ക്കിരുന്ന് ആകെ മുഷിച്ചിലായി അല്ലേ മോളെ ….. ? ”

അവിടേയ്ക്ക് വന്ന ശേഖരൻ തമ്പി അവൾ ഒറ്റയ്ക്കിരിക്കുന്നത് കണ്ട് ചോദിച്ചു ……

” ഒറ്റയ്ക്കിരിപ്പ് എനിക്ക് ശീലമാ മുത്തശ്ശാ ……. ”

അവളൊരു ചിരിയോടെ മറുപടി പറഞ്ഞു .

” ആ മോളെ മുകളിൽ ആദിയുടെ മുറിയിൽ മേശയിലോ മറ്റോ തലവേദനയുടെ ഗുളിക കാണും , മോളൊന്നെടുത്ത് വന്നേ . രാവിലെ മുതൽ തുടങ്ങിയതാ ഇതുവരെ മാറിയില്ല …… ”

” ആ ശരി മുത്തശ്ശാ …… ”

പാറു അതും പറഞ്ഞ് അവിടുന്ന് എഴുന്നേറ്റു , ഇടനാഴിയിലൂടെ നടന്ന് തടി കൊണ്ടുള്ള സ്റ്റെപ്പ് കയറി അവൾ മുകളിലെ നിലയിലെത്തി …….

” ഇതാണെന്ന് തോന്നുന്നു ആദിയേട്ടൻ്റെ റൂം …… ”

പാറു സംശയത്തോടെ സ്വയം പറഞ്ഞു കൊണ്ട് ചാരിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ പതിയെ തള്ളിത്തുറന്നു …..

” ആ ….. ഇത് തന്നെ ….. ”

അവൾ പതിയെ റൂമിലേക്ക് കയറി ….. അവിടെ മുന്നിലായി കണ്ട ഒരു മേശയിൽ നോക്കിയെങ്കിലും അവിടെയെങ്ങും ഗുളിക കണ്ടില്ല , അവൾ തിരിഞ്ഞതും പുറകിലായി ഒരു അലമാര റാക്ക് കണ്ടു , അത് തുറന്ന് നോക്കി അതിലും കണ്ടില്ല . അപ്പോഴാണ് അതിനുള്ളിൽ ഡ്രോയറുകൾ ഉള്ളത് അവൾ കണ്ടത് അത് തുറന്ന് നോക്കിയതും അതിനുള്ളിൽ മരുന്നുകൾ ഇട്ടുവച്ചിരിക്കുന്ന ഒരു ചെറിയ പെട്ടി കണ്ടു ……

” ഇതാണെന്ന് തോന്നുന്നു …… ”

പാറു അതും പറഞ്ഞ് ആ ബോക്സ് കയ്യിലെടുത്തു , അപ്പോഴാണ് ആ ഡ്രോയറിനുള്ളിൽ ചില ബുക്കുകളും അതിനിടയിലായി പഴയ ചില ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളും കണ്ടത് ….. എന്തോ കൗതുകം തോന്നി അവളതെടുത്ത് നോക്കി …..

അതിലെ ഒരു ഫോട്ടോ കണ്ടതും ,

പെട്ടെന്ന്

അവളുടെ കണ്ണുകൾ വിടർന്നു , ഒരു ഞെട്ടലായിരുന്നു അവളുടെ മുഖത്ത് ആ സമയം ……

” അ ……. അച്ഛൻ ! അച്ഛൻ്റെ ഫോട്ടോ …
ഇത് ? ”

അവളാ ഫോട്ടോയിലേക്ക് സൂക്ഷ്മമായി സംശയത്തോടെ അൽപ്പ സമയം നോക്കി നിന്ന ശേഷം സ്വയം പറഞ്ഞു . ഒരു തരം സ്വയം മരവിച്ച അവസ്ഥയിലായിരുന്നു അവൾ …… ആ ഞെട്ടൽ വിട്ട് മാറിയതും അവളാ ഫോട്ടോയുമായി മുറിവിട്ട് പുറത്തേയ്ക്ക് ഓടി , കോണിപ്പടികൾ വേഗമിറങ്ങി അവൾ തമ്പിയുടെ അടുത്തേയ്ക്കാണ് ഓടിയത് ……

അവൾ നടുമുറ്റത്ത് എത്തിയതും ആദിയും തമ്പിയും സംസാരിച്ചിരിക്കുന്നതാണവൾ കണ്ടത് , ദക്ഷയെ SP ഓഫീസിൽ കൊണ്ടാക്കിയ ശേഷം ആദി അപ്പോഴേയ്ക്കും മടങ്ങി എത്തിയിരുന്നു .

” എന്താ പാറു , താനെങ്ങോട്ടാ ഈ ഓടുന്നേ . അല്ല തനിക്കിതെന്ത് പറ്റി ആകെ വിയർത്ത് കുളിച്ച് , എന്തോ കണ്ട് പേടിച്ചത് പോലെ ….. ?”

പരിഭ്രമിച്ച് നിൽക്കുന്ന പാറുവിനെ കണ്ടതും ആദി കാര്യം തിരക്കി ……

” എന്താ മോളെ എന്താ പ്രശ്നം , ഗുളിക എടുക്കാൻ പോയതല്ലേ നീയ് , ഇപ്പൊ ന്താ പറ്റിയേ …… ? ”

തമ്പി സംശയത്തോടെ ചോദിച്ചു ……

” ഇത് ഈ ഫോട്ടോ .. ? ”

അവൾ മുന്നോട്ട് ചെന്ന് ആ ഫോട്ടോ ആദിയെ കാണിച്ച ശേഷം ചോദിച്ചു .

” ആഹ് ഇതോ …… ഇതെൻ്റെ അച്ഛനും അമ്മയും , ഹരിനാരായണനും ശ്രീദേവിയും . അവരുടെ പഴയ ഫോട്ടോയാ , ഇതൊന്ന് കളറാക്കി പുതിയത് ചെയ്യണം എന്ന് കരുതിയിട്ട് നാള് കുറച്ചായി ….. ഇനി ഇതേ ഉള്ളൂ എനിക്ക് അവരെ ഓർക്കാൻ …… അല്ല താനെന്താ ഈ ഫോട്ടോ കണ്ടാ പേടിച്ചേ ? ”

ആദി ഒരു ചിരിയോടെ ചോദിച്ചതും …..

” ആദിച്ചേട്ടാ …….. ഇ ….. ഇ …. ഇതാ …….. ഇതാ എൻ്റെ അച്ഛൻ
മുകുന്ദൻ , ഇതേ രൂപം ഇതേ മുഖ ഭാവം അൽപ്പം കൂടി പ്രായം തോന്നിക്കും എന്ന് മാത്രം . ഇത് തന്നെയാ എൻ്റെ അച്ഛൻ ….. ”

ഇടറുന്ന ശബ്ദത്തോടെ മുറിഞ്ഞ വാക്കുകളിൽ അവൾ പറഞ്ഞു , അത്രയും പറഞ്ഞപ്പോഴേക്കും പാറു പൊട്ടിക്കരഞ്ഞിരുന്നു ……

” താൻ …… താനെന്താടോ ഈ പറയുന്നേ ….. തനിക്ക് ആള് മാറിയതാകും ഇതെൻ്റെ അച്ഛനാ ഹരിനാരായണൻ , വിശ്വാസം തോന്നുന്നില്ലേൽ താൻ മുത്തശ്ശനോട് ചോദിക്ക് …… ”

ആദി അവളോട് പറഞ്ഞു …

” എനിക്ക് ……. എനിക്കൊന്നും മനസ്സിലാകുന്നില്ല , പക്ഷെ ഈ ഫോട്ടോയിലുള്ളത് ൻ്റെ അച്ഛൻ തന്നെയാ ….. ”

പാറു തറപ്പിച്ച് പറഞ്ഞു …..

” താനിതെന്താ പറയുന്നേ ? മുത്തച്ഛാ ഇത് കേട്ടില്ലേ …. ”

” ആദീ നിർത്ത് ! മതി …… ”

തമ്പി ഉടനെ പറഞ്ഞു ……

” മോളെ ഇനി ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം താ ….. മോളുടെ അച്ഛൻ്റെ ദേശം ഏതാ , അച്ഛനെപ്പറ്റി മോൾക്ക് എന്തൊക്കെ അറിയാം … ? പറയ് ……. ”

ശേഖരൻ തമ്പി പാർവ്വതിയോടായി ചോദിച്ചു ……

” അച്ഛൻ്റെ ദേശം ഏതാന്ന് ഞങ്ങൾക്കറിയില്ല , അച്ഛന് പോലും ! ”

” എന്താ ? ”

പാറുവിൻ്റെ മറുപടി കേട്ട് ആദി സംശയത്തോടെ തിരക്കി .

” അതെ ചേട്ടാ ….. ഒരു ഇരുപത് ഇരുപത്തിയഞ്ച് വർഷം മുൻപ് എൻ്റെ അമ്മയുടെ അച്ഛനാ ( അച്ചാച്ചൻ ) അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത് . എന്തോ ആക്സിഡൻ്റ് പറ്റി ഓർമ്മയൊക്കെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അച്ഛനപ്പോൾ . സ്വന്തം പേരോ വീടോ ഒന്നും അറിയില്ലായിരുന്നു .

വണ്ടിയിടിച്ച് കിടന്ന അച്ഛനെ കച്ചവടത്തിൻ്റെ ആവശ്യത്തിനായി ആ വഴി പോയ അച്ചാച്ചൻ ആശുപത്രിയിലാക്കുകയായിരുന്നു . പിന്നീട് ആശുപത്രി വിട്ടപ്പോൾ അച്ഛന് ഓർമ്മയില്ലാത്ത കാരണം കൊണ്ടും ബന്ധുക്കൾ ആരും തേടി വരാത്തതു കൊണ്ടും അച്ചാച്ചൻ കൂടെ കൂട്ടി …… അച്ചാച്ചനിട്ട പേരാ മുകുന്ദനെന്ന് .

നാട്ടിലെത്തിയ ശേഷം അച്ഛൻ അച്ചാച്ചൻ്റെ കൂടെ കച്ചവടത്തിന് കൂടി , വേഗം തന്നെ എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു . അച്ഛനെ പെട്ടെന്ന് തന്നെ എല്ലാവർക്കും ഇഷ്ടമായി , എൻ്റെ അമ്മയ്ക്കും . ആ ഇഷ്ടം മനസ്സിലാക്കി ഏകദേശം നാലഞ്ച് വർഷത്തിന് ശേഷം അച്ഛനും അമ്മയും തമ്മിലുള്ള വിവാഹം അച്ചാച്ചൻ തന്നെ നടത്തിക്കൊടുത്തു . ഒടുവിൽ അച്ഛൻ സ്വന്തമായി ചെറിയ തോതിൽ ബിസിനസും തുടങ്ങി . ഏകദേശം പത്ത് വർഷം മുൻപ് ബിസിനസ്സിൻ്റെ ഒരാവശ്യത്തിന് വേണ്ടി പോയപ്പോഴാ ദൂരെ എവിടെയോ വച്ച് അച്ഛൻ യാത്ര ചെയ്യ്തിരുന്ന ബസ് പുഴയിലേക്ക് മറിഞ്ഞതും , അന്ന് മുതൽ അച്ഛനെ കാണാതായതും …… ”

നിറഞ്ഞ് തൂകിയ കണ്ണുകളോടെ പാറു പറഞ്ഞു …….

” കരയാതെ മോളെ ……
എല്ലാം വിധിയാ , കാലം മുൻകൂട്ടി കുറിച്ചുവച്ച വിധി ……

ആദീ മോള് പറഞ്ഞത് ശരിയാകാനാ സാധ്യത ….. അന്ന് പൂർണ ഗർഭിണിയായ നിൻ്റെ അമ്മയെ , എൻ്റെ മോള് ദേവിയെ ഞാനാ കത്തിയെരിയുന്ന വീട്ടിൽ നിന്ന് രക്ഷിക്കുമ്പോൾ നിൻ്റെ അച്ഛൻ അവിടെ ഉണ്ടായിരുന്നില്ല . ഹരി നാരായണൻ പുറത്ത് പോയ സമയത്താകണം ആ ആപത്ത് അന്ന് സംഭവിച്ചത് . പക്ഷെ തക്കസമയത്ത് ഞാനവിടെ എത്തിയത് കൊണ്ട് ദേവിയെ രക്ഷിച്ചു അവളുടെ വയറ്റിലുണ്ടായിരുന്ന നിന്നെയും ……

വീട് കത്തിയെരിഞ്ഞ സങ്കടത്തിൽ ദേവി മരിച്ച് കാണും എന്ന് തോന്നി ഹരി മനപൂർവ്വം മരിക്കാനായി വണ്ടിയുടെ മുന്നിലേക്ക് എടുത്ത് ചാടിയതാകണം , ജീവിതം അവസാനിപ്പിക്കാനായി . പക്ഷെ ആ ആപത്ത് അവൻ്റെ ജീവനു പകരം ഓർമ്മകൾ കവർന്നെടുത്തു . അവിടുന്ന് പുതിയ ജീവിതത്തിലേക്കും ……

പാറു മോൾ പറഞ്ഞത് വച്ച് എനിക്ക് തോന്നുന്നു രണ്ടാമത് അതായത് പത്ത് വർഷത്തിന് മുൻപ് നടന്ന രണ്ടാമത്തെ ആക്സിഡൻ്റിൽ ഹരിക്ക് പഴയ ഓർമ്മകൾ തിരിച്ച് കിട്ടുകയും പുതിയ ഓർമകൾ അപ്രതൃക്ഷമാവുകയും ചെയ്തിരിക്കണം . ഓർമ്മകൾ കിട്ടിയ കൂട്ടത്തിൽ നാഗവംശത്തെ കുറിച്ചുള്ള അറിവും കിട്ടിക്കാണും .

അങ്ങനെ തേടി അലഞ്ഞ് ഒടുവിൽ അന്ന് കത്തിയെരിഞ്ഞ വീട്ടിൽ ആരുമുണ്ടായിരുന്നില്ല എന്ന് എങ്ങനെയെങ്കിലും ഹരി അറിഞ്ഞ് കാണണം , അങ്ങനെ തിരികെ ഈ നാട്ടിലേക്ക് വന്നിട്ടുണ്ടാകും പലതും അറിഞ്ഞ് കാണും ……

അങ്ങനെയെങ്കിൽ ആദീ ഇത് ! പാറു മോൾ നിൻ്റെ പെങ്ങളാ ഒരേ രക്തം . ”

തമ്പി ഉടനെ പറഞ്ഞു .
അയാളുടെ മറുപടി കേട്ട് ആദിയുടെ മുഖത്തും പാറുവിൻ്റെ മുഖത്തും ഒരു തരം ഞെട്ടലാണ് പ്രകടമായത് .

” മുത്തശ്ശാ അങ്ങനെയെങ്കിൽ ആത്രേയൻ കാത്തിരുന്ന ശേഷവേണി പാറു ആയിരിക്കില്ലേ ….. ? ”

അവൻ്റെ ആ ചോദ്യം കേട്ട് പാറുവിൻ്റെ കണ്ണുകൾ വിടർന്നു , ആ സമയം അവൾ ഒരു തരം മരവിച്ച അവസ്ഥയിൽ ഞെട്ടിത്തരിച്ച് നിന്നു പോയി .

” അതെ …… ഹരി നാരായണനെന്ന നാഗവംശജനിൽ ഒരു നാഗവംശപരമ്പരയിലെ തന്നെ പെൺകൊടിയിൽ ജന്മം കൊണ്ടവൾ , ഒരു പൂർണ നാഗവംശജ . ഞാനിന്നലെ പറഞ്ഞ ആ കാര്യം പാറുവിൻ്റെ കണ്ണുകളിൽ മറഞ്ഞിരുന്ന ആ രഹസ്യം അതെ ഇവൾ ഒരു പൂർണ്ണ നാഗ വംശജയാണെന്നതിനുള്ള അടയാളമാണത് …….

സങ്കടപ്പെടണ്ട മോളെ , എത്തേണ്ടയിടത്ത് തന്നെയാ മോളെ കാലം എത്തിച്ചത് , ചിലപ്പൊ മോളുടെ ഈ വരവിന് പോലും കാരണമുണ്ടാകാം ….. ”

തമ്പി പാറുവിനോടായി പറഞ്ഞു …..

” പാറൂ ……. ”

” ചേട്ടാ ……. ഞാൻ ……”

” അയ്യേ…. താനെന്തിനാ കരയുന്നേ സന്തോഷിക്കുകയല്ലേ വേണ്ടത് …… ”

ആദി അവളോടായി പറഞ്ഞു …..

” അതല്ല ഏട്ടാ … ഞാനാണോ ശേഷവേണിയുടെ പുനർജന്മം ? അങ്ങനെയെങ്കിൽ അയാൾ ആത്രേയൻ ഇതൊക്കെ ചെയ്ത് കൂട്ടിയത് എനിക്ക് വേണ്ടിയാണോ ? എന്നിട്ടും ……. ”

പാറു അതും പറഞ്ഞ് പൊട്ടിക്കരഞ്ഞു ……

” പാർവ്വതീ ….. എടോ നമ്മൾ ഒന്നും അറിഞ്ഞു കൊണ്ടല്ലല്ലോ . കാലം എല്ലാം അതാത് സമയം പറഞ്ഞ് തരുകയല്ലേ , ദാ ഇപ്പൊ സംഭവിച്ചത് പോലെ …… ഒരിക്കൽ പോലും താൻ കണ്ടിട്ടില്ലാത്ത ഓർമ്മയിലില്ലാത്ത ഒരാളെ കുറിച്ച് ചിന്തിച്ച് എന്തിനാ വിഷമിക്കുന്നേ ? കൂടുതൽ ചിന്തിച്ച് വെറുതെ സങ്കടപ്പെടാം എന്നല്ലാതെ ഒന്നും ചെയ്യാനില്ല , എല്ലാം കാലത്തിന് വിട്ട് കൊടുക്കുക . സംഭവിക്കേണ്ടത് അതാത് സമയത്ത് സംഭവിക്കക തന്നെ ചെയ്യും .

ഇപ്പൊ താൻ സന്തോഷിക്കുകയാ വേണ്ടത് , ഒരു അഥിതിയായി വന്ന താനിപ്പോൾ ഈ കുടുംബത്തിലെ അംഗമാ . തനിക്കിപ്പോൾ സ്വന്തമായി ഒരു ചേട്ടനുണ്ട് ഏട്ടത്തിയുണ്ട് മുത്തശ്ശനുണ്ട് …… ഒന്ന് ചിരിക്കടോ …… ”

ആദി അത് പറഞ്ഞപ്പോഴേയ്ക്കും അവളുടെ ചുണ്ടുകളിലും ഒരു ചിരി വിടർന്നു സന്തോഷം കൊണ്ട് .

അന്ന് വൈകിട്ടോടെ ……….

ദക്ഷ അന്ന് നേരത്തെ തന്നെ ഡ്യൂട്ടി കഴിഞ്ഞ് വന്നു , ഈ കാര്യങ്ങളൊക്കെ അറിഞ്ഞ് അവളിലും ഒരു തരം ഞെട്ടലാണ് ഉണ്ടായത് …

” അല്ല ഇപ്പൊ എന്തൊക്കെ ട്വിസ്റ്റാ നടക്കുന്ന ഏഹ് ”

ദക്ഷ ആ ഞെട്ടലിൽ ഒരു ചിരിയോടെ ചോദിച്ചു .

” അതെ എൻ്റെ ലൈഫ് മൊത്തം ട്വിസ്റ്റാ …… ”

ആദി ഒരു ചിരിയോടെ പറഞ്ഞു അത് കേട്ട് പാർവ്വതിയും ചിരിച്ചു …

” അല്ല പാറൂ താനീ സന്തോഷം തൻ്റെ അമ്മയെ അറിയിച്ചോ ? ”

ദക്ഷ ഉടനെ ചോദിച്ചു ……

” ഇല്ല ചേച്ചീ , തിരികെ നാട്ടിൽ ചെല്ലുമ്പോൾ നേരിട്ട് പറയാം എന്ന് കരുതി … ”

പാറു ഉടനെ പറഞ്ഞു .

” ഏട്ടൻ മുൻപ് ഒരിക്കൽ എന്നോട് പറഞ്ഞിട്ടില്ലേ അന്ന് പാർവ്വതിയെ ക്ഷേത്ര നടയിൽ നിന്ന് രക്ഷിക്കാൻ തന്നെ കാരണം മരിച്ചു പോയ ഏട്ടൻ്റെ പെങ്ങൾ അനുവുമായി പാറുവിന് ചെറിയ സാമ്യമുള്ളതുകൊണ്ടാണെന്ന് ‘ എന്നിട്ടിപ്പൊ കണ്ടില്ലേ ആ അളിനെത്തന്നെ ദൈവം പെങ്ങളായി സ്വന്തം രക്തമായി മുന്നിലെത്തിച്ചത് . ”

ദക്ഷ അവനോടായി പറഞ്ഞു .

” അതേടോ …… ദൈവം ജീവിതത്തിൽ നിന്ന് ഓരോരോ സന്തോഷങ്ങളായി തല്ലിക്കെടുത്തിയപ്പോ ഒരുപാട് പഴിച്ചു , ജീവിതം പോലും ശൂന്യമായി തോന്നി പക്ഷെ കാലം പിന്നീട് എല്ലാത്തിനും മറുപടി തന്നു ആ പഴയ സന്തോഷങ്ങളും തിരികെ തന്നു …… ”

ഇടറുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു …..

“മ് മതി മതി , ഏട്ടന് സെൻ്റി തീരെ ചേരില്ല ട്ടോ , ഏട്ടനല്ലേ പറഞ്ഞത് സന്തോഷിക്കാനുള്ള ദിവസമാന്ന് …. ”

പാറു പറഞ്ഞതും ,

” ഓക്കെ ….. മതി . നിർത്തി ”

കണ്ണുകൾ തുടയ്ച്ചു കൊണ്ട് ആദി പറഞ്ഞു .

” ഞാനൊന്ന് ഫ്രഷാവട്ടെ ആകെ ടയേർഡായി …. ”

ദക്ഷ അതും പറഞ്ഞ് റൂമിലേക് നിങ്ങി …..

അന്ന് രാത്രി ,
ആദിയുടെയും ദക്ഷയുടെയും ബെഡ്റൂമിൽ …

” ചാർജെടുത്തതോടെ താൻ ഫുൾ ബിസിയായോ …… ”

ഫയൽ നോക്കുകയായിരുന്ന ദക്ഷയോട് ആദി ചോദിച്ചു …

” ഞാൻ പറഞ്ഞില്ലേ ചേട്ടാ ആ കൊലപാതകക്കേസ് അതൊരൽപ്പം കോംബ്ലിക്കേറ്റഡാ ……

………. ( ദക്ഷ , Sl കാർത്തിക് തന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും ആദിയോട് പറഞ്ഞു . ) ”

” ഒരു തരത്തിൽ ആ കൊല്ലപ്പെട്ട ഹരിയുടെ അവസ്ഥയും എൻ്റെ പണ്ടത്തെ അവസ്ഥയും സെയിമാ ….. ഞാനന്ന് ഭ്രാന്ത് പിടിച്ച് കയ്യിൽ കിട്ടിയതിനെ ഒക്കെ കൊന്നു പക്ഷെ ഹരി എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കാൻ ശ്രമിച്ചു ആ വ്യത്യാസം മാത്രം ….

എന്തായാലും ഓപ്പോസിറ്റ് മറഞ്ഞ് നിൽക്കുന്ന എതിരാളികൾ നിസ്സാരരല്ല . അതുകൊണ്ടാ ആ ഹരിയുടെ ബോഡി SP ഓഫീസിന് മുന്നിൽ കൊണ്ടിടാൻ പോലും അവർ ധൈര്യം കാണിച്ചത് …… ”

ആദി ദക്ഷയോടായി പറഞ്ഞു .

” എവിടെ നിന്ന് തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ഒരു പിടിത്തവും കിട്ടുന്നില്ല ഏട്ടാ . ആ ഹരി മരിക്കുന്നതിന് മുൻപ് ആരുടെ പിന്നാലെ ആയിരുന്നെന്നോ എവിടെ ആയിരുന്നെന്നോ എന്നതിന് ഒരു തുമ്പുമില്ല തെളിവുമില്ല , അത്രയ്ക്ക് സൂക്ഷ്മമായാ ഹരി തൻ്റെ നീക്കങ്ങൾ നടത്തിയിരുന്നത് എന്നിട്ടും ശത്രുക്കൾ അയാളെ മനസ്സിലാക്കി , വകവരുത്തുകയും ചെയ്തു …. ഹരിയുടേതായി ആകെ കിട്ടിയത് അവൻ്റെ ബോഡിയിൽ നിന്ന് ഒരു ലോക്കറ്റ്മാലയും പേഴ്സും വാച്ചും മാത്രം . അത് വച്ച് എങ്ങനെ എവിടെ നിന്ന് തുടങ്ങണം ? ”

ദക്ഷ ആദിയോടായി പറഞ്ഞു ……

” എടോ ….. മുന്നിൽ ഒന്നും കിട്ടുന്നില്ല എന്ന് കരുതി സങ്കടപ്പെടാതെ , ശൂന്യതയിൽ നിന്ന് ഉത്തരം കണ്ടെത്താൻ ശ്രമിക്ക് ……

ഒരാൾ മൂന്ന് മൂന്നര വർഷം ചിലവഴിച്ച് എന്തിൻ്റെയോ പിന്നാലെ ഒരു ലക്ഷ്യത്തിനായി പോയിട്ടുണ്ടെങ്കിൽ അത്രയ്ക്ക് സൂക്ഷ്മമായി നീങ്ങിയിട്ടുണ്ടെങ്കിൽ അയാൾ ഒരു മണ്ടനല്ല .

മരണം മുന്നിൽ കണ്ട് തന്നെയാ അയാളീ മിഷന് ഇറങ്ങിത്തിരിച്ചത് , എപ്പൊ വേണമെങ്കിലും ശത്രു തന്നെ തിരിച്ചറിയുമെന്ന ബോധ്യവും അയാൾക്കുണ്ടായിരുന്നിരിക്കണം . അങ്ങനെയെങ്കിൽ അയാളുടെ ഇത്രയും നാളത്തെ കഷ്ടപ്പാട് വെറുതെ ആകാൻ അയാൾ ഒരുങ്ങുമോ ? എന്തായാലും അയാൾക്ക് ഒരു പ്ലാൻ ബി ഉണ്ടാകും . ഹരിയുടെ പ്ലാൻ എ മാത്രമേ ശത്രുക്കൾക്കറിയൂ അത് മാത്രമേ അവർ നശിപ്പിച്ചിട്ടുമുണ്ടാകൂ , താൻ പോകേണ്ടത് പ്ലാൻ ബി ക്ക് പിന്നാലെയാ ….. താൻ നശിച്ചാലും താൻ കഷ്ടപ്പെട്ട് കണ്ടെത്തിയ ആ തെളിവുകൾ പുറം ലോകത്ത് എത്തിക്കാൻ അയാളൊരു പ്ലാൻ ബി ഒരുക്കി വച്ചിട്ടുണ്ടാകും അതുറപ്പാ ….. താനൊന്ന് ചിന്തിച്ച് നോക്ക് …… ”

ആദി അവളോട് പറഞ്ഞതും ദക്ഷ അൽപ്പമൊന്ന് ചിന്തിച്ചിരുന്നു .
ശേഷം അവൾ താൻ ഓഫീസിൽ നിന്ന് കൊണ്ട് വന്ന ഒരു ബാഗിൽ നിന്ന് ഒരു കവർ പുറത്തേയ്ക്കെടുത്തു …..

” എന്താടോ അത് ? ”

ആദി അത് കണ്ടതും ഉടനെ ചോദിച്ചു ……

” ഇത് ഹരിയുടെ ബോഡിയിൽ നിന്ന് കിട്ടിയ പഴ്സും മാലയുമാ , കാർത്തിക് പറഞ്ഞു നമ്മുടെ കൂട്ടത്തിൽ തന്നെ ഒറ്റുകാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഈ കേസുമായി ബന്ധപ്പെട്ട എല്ലാം ഞാൻ സൂക്ഷിക്കുന്നതാ നല്ലതെന്നും , അതുകൊണ്ട് എടുത്ത് വച്ചതാ …… ”

അവളതും പറഞ്ഞ് ആ പേഴ്സും മാലയും വാച്ചുമെടുത്ത് ടേബിളിൻ്റെ പുറത്ത് വച്ചു ……

” ഈ മാലയുടെ ലോക്കറ്റ് കൊള്ളാം അല്ലേടോ , വാളും അതിൽ ചുറ്റിപ്പിണഞ്ഞ പാമ്പും …… ”

ആദി അതെടുത്ത് നോക്കിക്കൊണ്ട് പറഞ്ഞു .

” ഏട്ടൻ പറഞ്ഞത് ശരിയാണെങ്കിൽ ഇതിൽ ഏതിലെങ്കിലും ഒരു ക്ലൂ മറഞ്ഞിരുപ്പുണ്ടായിരിക്കും ….. ”

ദക്ഷ അതും പറഞ്ഞ് ആ പേഴ്സ് എടുത്ത് വിശദമായി നോക്കാൻ തുടങ്ങി ……

” എടോ ദേ നോക്ക് … ”

ആദിയുടെ സംസാരം കേട്ട് തിരിഞ്ഞ് നോക്കിയതും ആദി ആ മാലയിലെ ലോക്കറ്റ് രണ്ടായി ഊരിപ്പിടിച്ച് നിൽക്കുന്നതാണവൾ കണ്ടത് …..

” എടോ ഇത് , ഇതൊരു പെൻഡ്രൈവാ ….. ”

ആദി അതും പറഞ്ഞ് അതവളെ കാണിച്ചു . അത് കണ്ടതും ദക്ഷയുടെ കണ്ണുകൾ വിടർന്നു .

” യെസ് ഏട്ടൻ പറഞ്ഞ പ്ലാൻ ബി ……. താങ്ക്സ് ഏട്ടാ …… ”

അവളതും പറഞ്ഞ് അവൻ്റെ കവളിൽ ഒരുമ്മ കൊടുത്ത ശേഷം വേഗം ചെന്ന് ലാപ്ടോപ്പ് എടുത്തു …..

” ഇത് കൊള്ളാല്ലോ കളി …… ”

ഒരു ചിരിയോടെ തൻ്റെ കവളിൽ കൈ വച്ചുകൊണ്ട് ആദി പറഞ്ഞു ……

ദക്ഷ ലാപ്പുമായി വന്നതും ആദി ആ പെൻഡ്രൈവ് അവൾക്ക് നൽകി , അവളത് ആ ലാപ്പിൽ കണക്ട് ചെയ്തു …..

” ഈ പെൻഡ്രൈവ് ലോക്ക് ആണ് പാസ്വേർഡ് ചോദിക്കുന്നുണ്ട് , ചിലപ്പൊ എളുപ്പമുള്ളതായിരിക്കും …. ”

അവളതും പറഞ്ഞ് ഒന്ന് രണ്ട് പാസ്വേർഡുകൾ ടൈപ്പ് ചെയ്ത് നോക്കി പക്ഷെ അത് രണ്ടും തെറ്റായിരുന്നു ……

” എടോ ഇനി ഒരു ചാൻസേ ഉള്ളൂ അതിലും പോയാൽ പിന്നെ ചിലപ്പൊ ഫയൽ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആവും , താൻ വെയിറ്റ് ചെയ് ….. ”

ആദി അതും പറഞ്ഞ് ഒന്ന് ചിന്തിച്ചു ….

” ഏട്ടാ ഇനി ഹരിയുടെ സഹോദരിയുടെ പേരായിരിക്കുമോ ? ”

ദക്ഷ സംശയത്തോടെ ചോദിച്ചതും .

” അതിന് സാധ്യതയുണ്ട് , ഹരിത എന്നല്ലേ താൻ പറഞ്ഞത് . ടൈപ്പ് ചെയ്ത് നോക്ക് ….. ”

ആദി പറഞ്ഞതും അവൾ ടൈപ്പ് ചെയ്തു ……

” യെസ് അൺലോക്കായി …… ”

അവളതും പറഞ്ഞ് അതിനുള്ളിലെ ഫയലുകൾ നോക്കാൻ തുടങ്ങിയതും ,

പെട്ടെന്ന് അവളുടെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി ……

” സ്റ്റേഷനിൽ നിന്നാണല്ലോ ….. ? ”

ദക്ഷ ആദിയോടായി പറഞ്ഞ ശേഷം കോൾ അറ്റൻ്റ് ചെയ്ത് ഫോൺ ചെവിയിൽ വച്ചു .

” യെസ് ദക്ഷ ……. പറഞ്ഞോളൂ ….. ”

” ………… ”

” വാട്ട് ? …….. ”

ഫോണിൻ്റെ മറുവശത്തെ മറുപടി കേട്ട് ഒരു ഞെട്ടലോടെ ദക്ഷ താനിരുന്ന ചെയറിൽ നിന്ന് ചാടിയെണീറ്റു പോയി …

……..

തുടരും ……..

15 Comments

Add a Comment
  1. Anyone have any idea about harshan bro and അപരാജിതൻ

  2. Brthr ur dedication I appreciate it ❤️
    Please don’t stop Keep going

    ❤️from Calvin

    1. ഒത്തിരി സന്തോഷം bro
      സ്നേഹത്തോടെ ❤️❤️❤️❤️

  3. കുറെ നാള് കൂടി ആണ് ഈ siteill കേറിയത്… നമ്മടെ പണ്ടത്തെ ആൾകാർ ഒന്നും ഇല്ലല്ലോ…ഈ സ്റ്റോറിയുടെ 1st ചാപ്റ്റർ വായിച്ചു നിർത്തിയതാ ഇനി ഒന്നൂടി എല്ലാം വായിക്കണം… വിച്ചു നിങ്ങടെ ഡെഡിക്കേഷൻ?…

    1. ഒത്തിരി സന്തോഷം bro ,
      വായിച്ച ശേഷം അഭിപ്രായം ചേർക്കണേ ?

  4. 1 year of Aparajithan Last Part

  5. ❤️❤️❤️

  6. ❤️❤️❤️

      1. Very good ?. Waiting for next part.

  7. ♥️♥️♥️♥️ kathirukkuvarunnu . Muzhuvan twist aanallo. Ini enthanu dakshaye njettichathu ennariyan veendum kathirikkanamalle.♥️♥️♥️

    1. കാത്തിരിക്കേണ്ടിവരും bro ❤️
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ

      1. Ithoke vaayikumbo kittuna oru thrill?…..thanks bro

Leave a Reply to Sreejith v j Cancel reply

Your email address will not be published. Required fields are marked *