✨️ അതിരൻ ✨️ 5 [ VIRUS] 357

കഥയുടെ അവസാന പാർട്ടുവന്നിട്ട് ഏകദേശം ഒരു മാസമായി കാണുമല്ലേ…മനപ്പൂർവമല്ല, അച്ഛമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി…പിന്നെ എനിക്കൊരു സർജറി ഉണ്ടായിരുന്നു ഒരാഴ്ച്ച അതിന്റെ വേദന കാരണം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, അങ്ങനെ ഒരുപാടുകാരണങ്ങളുണ്ട്…എല്ലാം പറഞ്ഞു ഞാൻ ബോർ ആക്കുനില്ലാ…വായിച്ചോളു…അഭിപ്രായമില്ലേ എനിക്ക് കഥ എഴുതാനുള്ള എന്റെ തോരയും പോവും….

✨️അതിരൻ✨️ 5

Author:VIRUS

️previous part

 

 

സീ മിസ്റ്റർ കാർത്തിക് തന്റെ കാര്യം നേരുത്തേ പറഞ്ഞിട്ടുള്ളതാണ് ഒഫീഷ്യലായി താൻറെ പോസ്റ്റ്‌ എന്താണ് എന്ന് പറയുക മാത്രമാണ് എന്റെ ജോലി.. മാർക്കറ്റിംഗ് വിംഗ് ഹെഡ് ശ്രീനാഥിനെ അസിസ്റ്റ് ചെയ്യുകയാണ് തങ്ങളുടെ…ജോലി…

 

ദാ ഇതാണ് തന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റർ സി.ഇ.ഒ യെ കണ്ടിട്ട് ജോലിക്കുകയറിക്കോളൂ…റെക്കോർഡ് ചെയ്ത ടേപ്പിറികൊടുപോലെ അങ്ങോട്ട് ഒന്നും പറയാൻ അനുവദിക്കാതെ അയാൾ പറഞ്ഞവസാനിപ്പിച്ചുകൊണ്ടായാൾ അപ്പോയ്ന്റ്മെന്റ് ലെറ്റർ തന്നു…

 

സാർ സി.ഇ.ഒ യുടെ ക്യാബിൻ..???

ഫിഫ്ത് ഫ്ലോർ…വൺ ആൻഡ് ഒൺലി ക്യാബിൻ…

 

വീണ്ടും ലിഫ്റ്റുപ്പിടിച്ച് ഫിഫ്ത് ഫ്ലോറിലെത്തി സിഇഒ യുടെ ക്യാബിൻ ഡോറിൽ നോക് ചെയ്യ്തു…

 

യെസ് യൂ മേ…

 

ഡോറുതുറന്ന് അകത്തേക്കുകയറിയതും ആ ലാപ്പിൽ നിന്നും തലയുയർത്തിയാ ആളെ കണ്ടതും ഞെട്ടിപ്പോയി ഞാൻ…

 

 

മെർലിൻ……

 

ഏയ്യ് കാർത്തിക്ക് ഈസ്‌ ദാറ്റ്‌ യു…

 

താൻ താണോ ഈ കമ്പനിയിലെ സി.ഇ.ഒ..???

 

എന്തെ എനിക്ക് സിഇഒ ആവാൻ പറ്റില്ലേ കാർത്തിക്ക്…

 

അല്ല അങ്ങനെയല്ല…

 

നീയെവിടെ ആയിരുന്നടാ,കോളേജിലെ ഫെയർവെല്ലിനാ നിന്നെ അവസാനമായി കണ്ടേ….എത്ര വെട്ടം കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചു…യു ജസ്റ്റ്‌ വാനിഷ്ഡ് ഇൻ ടു തിൻ എയർ..

 

പറയടാ എവിടെയായിരുന്നു…

 

അത് ഞാൻ, ഞാൻ പിന്നെ…

 

പറയാൻ പറ്റുന്നത് ആണേൽ പറയടാ ഇല്ലേ ലീവ് ഇറ്റ്…

 

മ്മ്, ഞാനൊന്നു മൂളിയാതെയുള്ളൂ…

 

എന്തായാലും നിയിവിടെ ഉണ്ടല്ലോ നമ്മുക്ക് വിശദമായി തന്നെ സംസാരിക്കാ…ഒരു ആർജന്റ് മീറ്റിംഗ് ഉണ്ടടാ എംഡി വരുന്നുണ്ട്…

നീ ശ്രീനാഥിനെ ചെന്നുകണ്ടോ ഞാൻ വിളിച്ചു പറഞ്ഞേക്കാം…

 

ശെരി മേഡം…

 

കാർത്തിക്ക് ഒന്നുനിന്നെ…

 

ന്താ മേഡം…???

 

ഞാനിപ്പോഴും കോഴിക്കോട് നിന്റെകൂടെ പഠിച്ച മെർലിൻ തന്നെയാ…സൊ ഡോണ്ട് കോൾ മി മേഡം…

 

സോറി, മെർലിൻ നമ്മൾ ഫ്രണ്ട്സാണ്…പക്ഷെ ഇവിടെ നീയെന്റെ സുപ്പീരിയറാണ് അതിന്റെ റെസ്‌പെക്ട് നിനക്ക് ഞാൻ തന്നെപ്പറ്റു…

 

ഡാ എന്നാലും…

 

വേണ്ടാ…ഇതാണ് നല്ലത്…

 

നീ ഒന്നുതീരുമാനിച്ചാൽ അതിൽ നിന്നൊരു പിന്മാറ്റം ഉണ്ടാവില്ലന്ന് അറിയാം…എന്തായാലും ഓൾ ദി ബെസ്റ്റ്..

 

താങ്ക്സ്…

 

ഡാ നിനക്ക് മാർക്കറ്റിംഗ് വിങ് എവിടന്ന് അറിയോ..

 

ഇല്ലാ…

 

പിന്നെ എങ്ങോട്ടാ നിയോടിയെ…???

 

അത്,

 

അതും ഇതുമോന്നുമില്ല…തേർഡ് ഫ്ലോർ…

 

****

തേർഡ് ഫ്ലോറിൽ എത്തിയതും എല്ലാവരും എല്ലാവരും കൊണ്ടുപിടിച്ചുള്ള പണിയിലാണ് ശ്രീനാഥ് എവിടെയെന്നു ആരോട് ചോദിക്കും ഞാൻ മനസ്സിൽ പറഞ്ഞു..

 

ഹലോ ആരാണ് എന്തുവേണം…പിന്നിൽ നിന്നൊരു കിളിക്കൊഞ്ചൽ കേട്ടു…

 

ഞാൻ ശ്രീനാഥ്‌ സാറിനെ കാണാൻ വന്നതാണ്….

 

അതിനാരുന്നേൽ ആരോടേലും ചോദിച്ചൂടർന്നോ ഇങ്ങനെ നോക്കി നിന്ന നിൽക്കാനേ പറ്റു…ദാ ആ കോർണറിൽ ഫോണും പിടിച്ചു നിക്കുന്നതാ സാർ..

 

താങ്ക്സ്…

 

എന്നാൽ ഞാൻ പറഞ്ഞത് കേൾക്കനോ മറുപടി പറയാനോ  അവര് നിന്നില്ലാ അപ്പോഴേക്കും അവരും വർക്കിൽ മുഴുകിയിരുന്നു…

 

സാർ ഫോൺ വിളിച്ചു കഴിഞ്ഞതും ഞാൻ അദ്ദേഹതെ സാമിപ്പിച്ചു…

 

സാർ…ഗുഡ് മോർണിങ്

 

മോർണിങ്..കാർത്തിക്കല്ലേ….

 

അതെ സാർ,

 

ഹ്മ്മ് മെർലിൻ സോറി മാം വിളിച്ചു പറഞ്ഞിരുന്നു….

 

താൻ വന്ന ദിവസം ശെരിയല്ലല്ലോടോ…

 

എന്തുപറ്റി സാർ…???

 

നമ്മുടെ റീസെന്റ് പ്രൊജക്റ്റ്സിന്റെ സെയിൽ കഴിഞ്ഞ രണ്ടുമാസം കൊണ്ട് വളരെ താഴിന്നിരിക്ക…അതിന്റെ കാരണം അറിയാനുള്ള മീറ്റിങ് ആണ്…

ഇന്നാ ഭൂതനയുടെ വായിലിരിക്കുന്നത് മൊത്തം ഞാൻ കേൾക്കണം…കോമ്പറ്റിടോർസ് കുറഞ്ഞ വിലക്ക് കൂടുതൽ സൗഗര്യങ്ങൾ കൊടുക്കുന്നെന്ന് പറഞ്ഞ അവര് കേൾക്കുല്ലടോ…

 

സാർ ടൈമായി…പുറകിൽ നിന്നാരോ വിളിച്ചു പറഞ്ഞു…

 

ഓക്കെ…ദേവി…

 

താൻ വാടോ…

 

ഞാനോ…

 

താൻ എന്നെ അസ്സിസ്റ്റ്‌ ചെയ്യാൻ വന്നതല്ലേ…അപ്പൊ ഇതുകൂടി കേട്ടിട്ട് അസിസ്റ്റ് ചെയ്യടോ……

 

പിന്നെ ഒന്നും പറയാൻ നിന്നില്ല…പുള്ളിടെ കൂടെച്ചെന്നു…

*****

കോൺഫറൻസ് ഹാളിൽ ഞാനും ശ്രീനാഥും, മെർലിനും സെയിൽസിലെ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളു..

 

പെട്ടന്ന് ഡോറുതുറന്ന് ഒരു പെൺകുട്ടിക്കൊപ്പം ഹെലൻ കയറി വന്നു…കൂടെ വന്നവൾ ആയിരിക്കും എംഡി യെന്ന് കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് ഹെലൻ എംഡി യുടെ സീറ്റിലേക്ക് അമർന്നു…

 

സൊ ഇവിടെ ന്തിനാ നമ്മൾ കൂടിയെത്തെന്നു അറിയാലോ.. കഴിഞ്ഞ രണ്ടുമാസമായി നമ്മുടെ സെയിൽസ് ആൻഡ് ഗ്രോത്ത്‌ ഡിക്ലയിൻ ആയികൊണ്ടിരിക്കുകയാണ് …ഇതിന് എന്ത് എസ്‌പ്ലനേഷനാണ് നിങ്ങൾക്ക് തരാനുള്ളത്…യാതൊരു മുഖവരയിമില്ലാതെ അവൾ ചോദിച്ചു…

 

മാം.. സൗത്ത് ഇന്ത്യൻ കൺസ്ട്രക്ഷൻ വന്നതുമുതലാണ് നമ്മുടെ സെയിൽസ്.. ഡൗൺ ആയത് …. സെയിൽസിലെ മനോജ്‌ പറഞ്ഞു…

 

അതുമാത്രമല്ല മേഡം…നമ്മളുടെ അതെ റേറ്റിൽ അവർ അധികം ഫിച്ചേഴ്സ് കൊടുക്കുന്നുണ്ട്…ശ്രീനാഥ്‌ പറഞ്ഞു…

 

ശ്രീനാഥ്‌…അങ്ങനെയെങ്കിൽ അവരുടെ കൺസ്ട്രക്ഷൻസിന്റെ ക്വാളിറ്റി ലോ ആയിരിക്കില്ലേ…???ഹെലൻ ചോദിച്ചു..

 

അവിടെയാണ് മേഡം, അഖിൽ അജയ് എന്ന ബ്രില്ല്യന്റ് ബിസിനസ്‌മാന്റെ തലച്ചോറിനെ അഭിനന്ദിക്കേണ്ടത്…നമ്മുടെ അതെ റേറ്റിൽ അവർ കൂടുതൽ ഫിച്ചേഴ്സ് കൊടുത്തപ്പോൾ ക്വാളിറ്റി ഒട്ടും കോമ്പ്രമയിസ് ചെയ്യാതെ പ്രൊഫിറ്റ് മാർജിൻ കുറച്ചു…അങ്ങനെ ചെയ്യ്തത് കൊണ്ട് അവർക്ക് കിട്ടുന്നതും നമ്മുടെ കൈയിൽ നിന്നുപോയതും എല്ലാം കൂടി അദ്ദേഹത്തിനു കിട്ടിക്കൊണ്ടിരുന്ന പ്രൊഫിറ്റും, സർറ്റൈൻ പേഴ്സ്ന്റെജ് ഇൻകൃസ് ആവുകയും അവരുടെ ഗുഡ്‌വിൽ ഉയരുകയും ചെയ്യ്തു…

 

സ്റ്റോപ്പ്‌ ഇറ്റ്…ശ്രീനാഥ്‌.. എതിരാളിയെ അഭിനന്ദിക്കുകയല്ല അവന്റെ പദ്ധതിക്ക് എതിരെ കൗണ്ടർ മേശർ കണ്ടുപിടിക്കുകയാ വേണ്ടാത്ത…ഇനി ഇത്തവർത്തിക്കരുത്…

 

ഇൻ വൺ മന്ത്‌ പോയ സെയിൽ എന്തുവിലകൊടുത്തും തിരിച്ചു പിടിച്ചിരിക്കണം ഇല്ലേ നിങ്ങൾ മറ്റൊരു ജോലി നോക്കുന്നതാവും നല്ലത്…

ഈസ്‌ ദാറ്റ്‌ ക്ലിയർ…???

 

യെസ് മാം എല്ലാവരും ഒരുപോലെ പറഞ്ഞു…

 

എന്നാ നിങ്ങൾക്കു പോവാം…

 

******

തിരുവനന്തപുരം വെള്ളായണി കായലിനോട് ചേർന്ന് പണികഴിപ്പിച്ച  മനോഹരമായ വിട്…മുറ്റത്ത് തന്നെ ഒന്നിലധികം വാഹനങ്ങലുണ്ട്…ആരോഗ്യദൃഢഗാത്രരായ ഒരുപാടു ചെറുപ്പക്കാരും അവിടെ അങ്ങിങ്ങായി…ആരെയോ പ്രതീക്ഷിച്ചെന്നോണം നിൽപ്പുണ്ട്…

 

പെട്ടന്ന് തുറന്നിട്ടിരുന്ന ഗേറ്റുകടന്ന് ഒരു വൈറ്റ് ഫോർച്ചുണർ കയറി വന്നു.. അതിൽ നിന്ന് ബൂട്ട് ധരിച്ച ഒരാൾ ഇറങ്ങിയത് കണ്ടതും.. ഒരാൾ അകത്തേക്ക് ആരെയോ വിളിക്കാനെന്നോണം കയറിപോയി..

 

ഇക്കാ…

 

പറയടാ അപ്പു…

 

ഇക്കയെ കാണാൻ…

ഞാൻ വരാം നി പൊക്കോ…

 

അസ്‌ലം തന്റെ ഷർട്ടിന്റെ കൈ തെറുത്തുകയറ്റികൊണ്ട് അപ്പുവിന് പിന്നാലെ നടന്നു…

 

വെളിയിൽ നിൽക്കുന്നാളെ കണ്ടതും അവനു ആശ്ചര്യം തോന്നി…!!!

 

എന്താ സ്വാതി മേഡം ഈ വഴിക്ക്…

 

എനിക്ക് അസ്ലമിന്റെ സഹായം വേണം..

 

ഹ ഹ ഹ…മേഡമെന്നേ കളിയാക്കാൻ വന്നതാണോ…??? സംസ്ഥാന ഹോം മിനിസ്റ്ററുടെ മകൾ, അതുമോരു ഐ.പി.സ് കാരിക്ക് എന്നെപോലൊരുവന്റെ സഹായം…

 

ഒഫീഷ്യലായി…തീർക്കാനാണെങ്കിൽ എനിക്കരുടേം സഹായം വേണ്ട അസ്‌ലം.. പക്ഷെ…എനിക്കിത് അണോഫീഷ്യലായി തന്നെ തീർക്കണം യാതൊരു തെളിവും ബാക്കിവെക്കാൻഡ്…പിന്നെ അച്ഛന്റെ കാര്യം.. ഈ കാര്യത്തിൽ അച്ഛൻ എന്നെ ഹെല്പ് ചെയ്യില്ല, കഴിഞ്ഞ കുറച്ചു കൊല്ലങ്ങൾക്കിടയിൽ ഞങ്ങൾ സംസാരിച്ചത് ഇന്നലെയാ…

 

മേഡം ഞാനെന്തിന് നിങ്ങളെ സഹായിക്കണം…??? നമ്മൾ തമ്മിൽ എന്താണ് ബന്ധം…???

 

എനിക്കുവേണ്ടി അസ്‌ലം ഒന്നും ചെയ്യണ്ട …കാർത്തിക്ക് അവനുവേണ്ടി ചെയ്താ മതി…

 

പലവെട്ടം ചോദിക്കണമെന്നുകരുതിയതാണ് എന്തിനാണ് നിങ്ങൾ അവന്റെ പുറകിൽ ഇങ്ങനെ നടക്കുന്നെ അവനു നിന്നോടൊരു താല്പര്യമില്ലത്തതല്ലേ…

 

അസ്‌ലമ്മിന് കാർത്തിക്കിനെ എത്ര നാളായി…അറിയാം.. അവന്റെ ചോദ്യത്തിന് ഒരു മറുചോദ്യമായിരുന്നു സ്വാതിയിൽനിന്നെത്തിയത്….

 

മൂന്ന് ഒട്ടും ആലോചിക്കാതെ അസ്‌ലം അതുപറയുമ്പോൾ…

 

സ്വാതിയിൽ ഒരു പുച്ഛച്ചിരി ഉയർന്നു…

 

എനിക്കവനെ പതിനഞ്ചുവർഷമായി അറിയാം…. ഒരുപക്ഷെ ആ ആക്‌സിഡന്റ് കാർത്തിയുടെ ഓർമകൾ കാർന്നുതിന്നില്ലായിരുനെങ്കിൽ അവൻ ഇന്നും എന്റൊപ്പം കണ്ടേനെ…അതുപ്പറയുമ്പോ അവളിൽ നിരാശയും വാശിയും കലർന്നൊരു ഭാവമായിരുന്നു…

 

നിങ്ങൾ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല…എന്തേലും പറയാനുണ്ടേൽ തെളിച്ചു പറ…

 

ശെരിയാണ് ഞാൻ പറയാതെ അസ്‌ലം എങ്ങനെ അറിയാനാ …ഞാൻ പറയാം എല്ലാം പറയാം…

 

*********

ഉച്ചക്ക് ഒരുമണിയോടെ മീറ്റിങ് അവസാനിച്ചിറങ്ങിയതും…

 

കാർത്തിക്ക് താൻ ഫുഡ്‌ കൊണ്ടുവന്നിട്ടുണ്ടോ…???

 

ഇല്ലാ സാർ…

 

കാർത്തിക്ക് താൻ എന്നെ സാർ എന്ന് വിളിക്കണ്ട…ശ്രീയെന്ന് വിളിച്ചോ അതാണ് എനിക്കിഷ്ടം ഡൂ യു ഗെറ്റ് മി…

 

ശെരി ശ്രീ…

 

ഗുഡ് ബോയ്…വാ നമ്മുക്ക് ക്യാന്റീനിൽ പോയി കഴിക്കാം…

 

ക്യു നിന്ന് ടോക്കൺ വാങ്ങി…കൗണ്ടറിൽ കൊടുത്ത് ഫുഡ്‌ വാങ്ങി ഇരിക്കാനായി സഥലം നോക്കിത്തും, ഒരു ടേബിളിൽ മാത്രമേ ഒരാൾ മാത്രമായി ഉള്ളു ബാക്കിയൊക്കെ അൾമോസ്റ്റ് ഫുൾ ആയിരുന്നു….

 

ഞാൻ ആരെയും നോക്കാതെ അവിടെ ചെന്നിരുന്നു…

 

ശ്രീ ഫുഡ്‌ വാങ്ങി തിരിഞ്ഞതും കാർത്തിക്കിനെ കാണാനില്ല, അവിടെയാകമാനം അവന്റെ കണ്ണുകൾ പരതിയതും കാർത്തിയെ കണ്ടു എന്നാൽ അവനിരിക്കുന്ന ആരുടെ കൂടെയാണ് എന്നു കണ്ടതും അവനാകെ ഷോക്കായിപോയി…

 

ഹലോ മെർലിൻ തനിക്ക് ഓപ്പോസിറ്റിരുന്ന് ഫുഡ്‌ കഴിക്കുന്നവളേ

അവൻ വിളിച്ചു…

 

കഴിച്ചുകൊണ്ടിരുന്നവൾ ഒന്ന് തലയുയർത്തിയതും…കാർത്തിക്കിനെകണ്ടു എന്തോ പറയാൻ വന്നത് അവൾ നിർത്തിയിട്ട് അവനെ നോക്കി…ന്നിട്ട് ഒന്ന് ചുറ്റും നോക്കി അവരെ തന്നെ നോക്കിയിരുന്നവരൊക്കെ.. ആ നിമിഷം അവരിൽ നിന്ന് കണ്ണുകൾ വേറെങ്ങോ പറിച്ചു നട്ടു…

 

മെർലിൻ എപ്പോഴും തന്റെ സഹപ്രവർത്തകരിൽ നിന്നും ചെറിയൊരു അകലം പാലിച്ചിരുന്നു.. ഇന്നാ അദൃശ്യയ മതിൽ ഒരു നവാഗതാനുമ്മുന്നിൽ തകർന്നു വീണ ഷോക്കിലായിരുന്നു അവർ…

 

എന്നാൽ ഈ ദൃശ്യം രണ്ടുപേർക്കുമാത്രം സഹിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു….

 

അതിന്റെ പ്രതിഭലനമ്മെന്നോണം അവന്റെ ഫോണിലേക്കുടനൊരു മെസ്സേജുവന്നു…

 

Come to garage at 5 O’ clock….

 

ഫോൺ നോക്കി തിരികെ വെച്ചുകൊണ്ട് കാർത്തിക്ക് വീണ്ടും കഴിച്ചു തുടങ്ങി…

 

അന്ന് കാര്യമായി ജോലിയൊന്നുമവനില്ലായിരുന്നു…ശ്രീ അവരുടെ ഡിപ്പാർട്മെന്റിലുള്ളവരെ പരിചയപെടുത്തിയും മീറ്റിംങ്ങിൽ പറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്തും അതിനുള്ള പരിഹാരങ്ങൾ നോക്കിയും സമയം നീങ്ങി…

******

അഞ്ചുമണിക്ക് ഗരാഷിൽ കാർത്തിക്കുനേരെ മിനി കൂപ്പർ അലറിയടുത്ത്‌ ബ്രേക്കിട്ടുനിന്നു…കാർത്തി വേഗം ഡോർ തുറന്ന് അകത്തേക്കുകയറി സീറ്റ്‌ ബെൽറ്റ്‌ ഇട്ടതും മിനിയൊരു വെടിയുണ്ട കണക്കെ പുറത്തേക്ക് തെറിച്ചു…

 

മിനി മെയിൻ റോഡിൽ എത്തിയതും തന്റെയുള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം ഹെല തന്റെ കാലിലേക്ക് ആവാഹിച്ചതും നിമിഷനേരം കൊണ്ട് സ്പീഡോമീറ്ററിൽ നൂറെന്ന അക്കത്തിനപ്പുറം സൂചി കടന്നിരുന്നു…

 

ഹെല താൻ ന്താ കാണിക്കുന്നേ…???

 

ആർ യു മ്യാട്..???

 

സ്റ്റോപ്പ്‌ ദി കാർ…ഹെലൻ…

 

കാർത്തിയുടെ വാക്കുകളൊന്നും അവളുടെ ചെവിയിൽ വിഴുന്നുണ്ടായിരുന്നില്ല….

 

എന്നാൽ ഇതേ സമയം കാർത്തിയുടെ ക്ഷമയുടെ അതിർവരമ്പുകൾ മുറിഞ്ഞിരുന്നു….

 

നിർത്തടി വണ്ടി…പടക്കം പൊട്ടുന്നോച്ചയിൽ അവന്റെ വായിൽ നിന്നാശബ്ദം വന്നതും സ്വപ്നത്തിൽ

നിന്ന് ഞെട്ടിയുണർന്നത് പോലെ ഹെലൻ ബ്രേക്കിൽ കാലമർത്തി…ഒരലറി കരച്ചിലോടെ മിനി സഡൻ ബ്രേക്കിട്ട് നിന്നു…

 

ഒരു നിമിഷം അവന്റെ മിന്നിമറഞ്ഞ ഭാവം അവൾ അത് അന്ന് പാർക്കിൽ വെച്ചു കണ്ടതുപോലെയായിരുന്നു…

 

കാർ നിന്നതും കാർത്തി സീറ്റ്‌ ബെൽറ്റുരി വെളിയിലേക്കിറങ്ങി…

 

കാറിൽ നിന്ന് കാർത്തിയിറങ്ങിയതും ഹെല…ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ ഇരുന്നുപോയി…പിന്നെ എന്തോ ആലോചിച്ചുറപ്പിച്ച് മുഖത്തൊരു കുസൃതി ചിരിവരുത്തി കൊണ്ട്…ഡോർ തുറന്നിറങ്ങി…

 

കാർത്തി കയ്യ് കെട്ടി കാറിന്റെ ബൊണറ്റിൽ ചാരി എങ്ങോട്ടോ മിഴിനട്ടുനിൽപ്പര്ന്നു..

 

ഓ നിങ്ങളിങ്ങനെ ദേഷ്യം കാണിച്ചാലൊന്നും ന്റെ മനസ്സിൽ വീണാ കരടുപോവില്ല…സത്യം പറഞ്ഞോ…ആരാ അവൾ…ആ മെർലിൻ …???

നിങ്ങളും അവളും തമ്മിൽ എന്താ ബന്ധം…???…എനിക്കിപ്പോ അറിയണം…

 

തുടരും…

എന്റെതാട്ടുള്ള കുറച്ചു ബിസിനസ്‌ ഐഡിയസ് ആണ് എഴുതിയത് ഫുൾ മണ്ടത്തരം ആയിരിക്കും… വീണ്ടും ക്ഷമ ചോദിക്കുന്നു… ന്തേലും രണ്ടുവരി റിവ്യൂ എഴുതണേ…

 

34 Comments

  1. 乙丹ㄚモ刀 爪丹乙口口刀

    കഥ പോസ്റ്റ്‌ ചെയ്താൽ ഇനിയെങ്കിലും ഒരു msg ഇട്, ഇങ്ങോട്ട് ഇപ്പൊ അതികം വരാരെ ഇല്ല.

    ഈ ഭാഗം എനിക്ക് ആവറേജ് ആയെ തോന്നിയുള്ളു, പറയത്തക്ക സംഭവങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാകാം. പിന്നെ ട്രാക്കിൽ കയറിയപ്പോളേക്കും തീർന്നും പോയി..

    ഒരുപാട് ഗ്യാപ് വന്നത് കൊണ്ട് തന്നെ കഴിഞ്ഞ പാർട്ട്‌ ഓക്കേ മറന്നു തുടങ്ങി, അത് കൊണ്ട് ഇനി ഇത് ആവർത്തിക്കരുത്.?

    ഹെൽത് ഓക്കേ ആയോ, ഇപ്പൊ എങ്ങനെ ഉണ്ട്, ഫുൾ ഓക്കേ ആയെങ്കിൽ മാത്രം ബാക്കി എഴുതി തുടങ്ങിയ മതി, വെറുതെ റിസ്ക് എടുക്കേണ്ട.

    സ്നേഹത്തോടെ
    ZAYED ?

    1. Ellam nammukk udane pariharam undakkam…. Eee masam oru part koode undavum… Masathil randu part vech idum….

      ???

  2. സൂപ്പർ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

  3. ????????????????????????????????????????????❣️????????????????????????????????????????????????????????❤️?????????????????????????????????????????????????? ഇതെയുള്ളു തരാൻ

    1. ❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍? ente kayyilum ithe ullu

  4. Bro

    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    സർജറി ഒക്കെ കഴിഞ്ഞതല്ലേ ഇപ്പോൾ എങ്ങനുണ്ട്.

    പെയിൻ ഉണ്ടേൽ rest എടുക്ക് എല്ലാം ok ആയിട്ട് എഴുതിയാൽ മതി.❤

    Bro യുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാകും
    എന്നാലും പറയാം
    (ഈ പാർട്ടിൽ ആവശ്യത്തിന് അക്ഷര തെറ്റുകൾ ഉണ്ട് (just leave it )?)

    ഇപ്പോൾ ഇതിൽ എത്ര ഫ്ലാഷ് ബാക്ക് ഉണ്ട് ആരൊക്കെ ആരോടൊക്കെ ഫ്ലാഷ് ബാക്ക് പറയും ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

    സ്നേഹത്തോടെ MI ❤️❤️❤️

    1. ഒരുപാട് ഫ്ലാഷ്ബാക്ക് ഒന്നുല്ല, രണ്ടെണ്ണം അതൊക്കെ ഉടനെ വരും…. Pain und athu nokkiyirunna onnum nadakkilla… Njan cheruthayitt ezhuthi thudangi 500 words ayittund… Athuporallo ividekk…ishtayathil santhosham

      ???

  5. കഥ കുറച്ച് വായിച്ചു കഴിഞ്ഞപ്പോൾ ആണ് ഏതാണ് കഥ എന്ന് മനസിലായത്…. അടുത്തപാർട്ട് വരാൻ ഒരുപാട് താമസിക്കരുത് ആ ടച്ച് വിട്ട്പോകും… ♥️♥️♥️♥️♥️♥️♥️♥️♥️

  6. No problem bro കഥ super ആയി പോവുന്നുണ്ട് കുറച്ച് കൂടി lenght കൂട്ടി ഇടാൻ ശ്രമികുക. കൂടെ പെട്ടന്നും അതിന് കാരണം കഥ മറന്നു പോയാലോ എന്നത് കൊണ്ട

  7. നന്നായിട്ടുണ്ട് ബ്രോ

    1. താങ്ക്സ് ബ്രോ ?

    2. നന്നായിട്ടുണ്ട്?

  8. ?

  9. kallakkiyittund Virus bro

    1. താങ്ക്സ് ബ്രോ ?

  10. ഈ ഭാഗവും നന്നായിട്ടുണ്ട്….. കുറച്ച് കൂടെ പേജ് കൂട്ടിയാൽ സന്തോഷം

    1. നന്നായിട്ട് ഉണ്ട് പിന്നെ ഗ്യാപ് ഇട്ടാൽ ആകെ കൺഫ്യൂഷൻ ആകും

      1. ഗ്യാപ് ഇടുന്നതല്ല വന്നുപോവുന്നതാ… ???

    2. ശ്രെമിക്കാം…. അനു അതല്ലേ പറയാൻ പറ്റു…

  11. ഞാൻ കരുതി നിറുത്തി പോയി എന്ന്. വീണ്ടും വന്നതിൽ സന്തോഷം. ഇൗ ഭാഗവും നന്നായിരുന്നു.അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.വൈകാതെ തരുമെന്ന്
    പ്രതീക്ഷിക്കുന്നു

    1. നിർത്തി പോയിട്ടില്ല, എഴുതിയത് കംപ്ലീറ്റ് ആക്കും.. അടുത്ത ഭാഗം എഴുതികൊണ്ടിരിക്കാ…. ???

  12. Bro next part eppam aann
    Katta waiting
    Kadha super ann ttoh

    1. പെട്ടന്ന് തരാൻ നോക്കാം ???

  13. Late ayi vannapol kurachu valiya part expect cheythu..kadha nalla reedhiyil pokunnund.. surgery kazhinju recover ayi vijarikunnu..take enough rest..❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ ???

  14. ????????

  15. Kollam adutha part pettennu ezhuthuka

    1. ശ്രെമിക്കാം ബ്രോ… ???

Comments are closed.