✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ [??????? ????????] 304

ഭാമയുമായുള്ള യുദ്ധത്തിൽ പരിക്ഷീണനായ റാം ചന്ദ്രൻ, കുളിയെല്ലാം കഴിഞ്ഞ്, ഒരു വൈറ്റ് ടീഷർട്ടും ഒരു ബ്ലാക്ക് ട്രാക്ക്സ്യൂട്ടും ധരിച്ചു , മുറിയിലെ കണ്ണാടിയിൽ നോക്കി മുടി ചീകുകയായിരുന്നു.

ഭാമയുടെയും താരയുടെയും വാക്കുകൾ അയാളുടെ മനസ്സിൽ പൊന്തി വന്നതിനോടൊപ്പം, റാം മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്റെ മകനുണ്ടായ അപകടവും, അവന്റെ ദയനീയമായ അവസ്ഥയുമെല്ലാം അയാളുടെ മനസ്സിലേക്ക് തിരികെ വന്നു.

“എന്റെ ഈ കൈകൾ കൊണ്ടാണ്, എന്റെ മോനെ ഒരു മേജർ സർജറിയിലൂടെ അവന്റെ ജീവൻ രക്ഷിച്ചത്. അന്ന് ആ ഓപ്പറേഷൻ കഴിഞ്ഞ് അവനെ മറ്റൊരു മുറിയിലേക്ക് മാറ്റിയപ്പോൾ ഭാമയും, താരയും അവനെ കാണാൻ കാണുവാൻ ചെന്നു.
അവരെ രണ്ടുപേരെയും നോക്കി അവൻ പുഞ്ചിരിച്ചു. അവന്റെയമ്മ അവനെ പേരെടുത്തു വിളിച്ചു. തിരികെ അവൻ അവരോട്, “നിങ്ങളാരാ മനസിലായില്ല ??? “ എന്ന് ചോദിച്ചു.

ആ ചോദ്യം കേട്ട് ഞങ്ങളെല്ലാവരും ഞെട്ടിതരിച്ചു പോയിരുന്നു…. അന്ന് അവന്റെ വാക്കുകളെ വിശ്വസിക്കാന്നാകാതെ പൊട്ടികരഞ്ഞു കൊണ്ട്, ഭാമ മുറിയിൽ നിന്ന് ഓടിപ്പോയതും, സിതാര എന്നെ കെട്ടിപിടിച്ചു കരഞ്ഞതുമെല്ലാം ഇന്നലെ കഴിഞത് പോലെ എനിക്ക് തോന്നുന്നു.

പിനീട് നടത്തിയ ഡയഗ്നോസിലാണ്, സിദ്ധാർഥിനെ വളരെ ക്രിട്ടിക്കൽ സ്റ്റേജിലുള്ള ‘Amnesia’ ബാധിച്ചിരിക്കുന്നു എന്ന് മനസിലായത്.

അന്ന് മുതൽ ഇന്ന് വരെ ഞങ്ങളവനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു. എന്നാൽ ഇന്ന് അവന് കോളേജിൽ ചേരണമെന്ന വാശിയും പരിഭവവും ആവേശവും ഒക്കെ കാണുമ്പോൾ തനിക്കത് സഹിക്കാൻ കഴിയുനില്ല. അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന് തന്നെ എനിക്ക് തോന്നാറുണ്ട്.”

“എന്നാലും എനിക്കത് കഴിയില്ല.. ഭാമയും, സിതാരയും പറഞ്ഞതാണ് ശരി. അച്ചൂട്ടന്റെ കാര്യത്തിൽ ഞാനല്ല, എന്റെ ഭാര്യ തന്നെയാണ് തിരുമാനമെടുക്കേണ്ടത്. ഇപ്പോഴും പഴയ അവസ്ഥയിലായിട്ടില്ല അവൻ… “

പെട്ടന്ന് മേശയിലിരുന്ന, റാമിന്റെ ഫോൺ, ബെല്ലടിച്ചു…
അയാൾ ഫോണെടുത്തു നോക്കി…

‘ അഗ്നിമിത്ര കാളിങ് ‘

ഫോണിലേക്ക് നോക്കിയ റാമിന്റെ കണ്ണുകൾ വിടർന്നു.
“ ഓ വൗ മിത്രമോൾ ആണല്ലോ ….! “ അയാൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആ ഫോൺ കാൾ അറ്റൻഡ് ചെയ്തു….

തുടരും…

 

 

14 Comments

  1. ആരാ ഈ മിത്ര……

    1. Wait & See ?

  2. ✨️❤️ ശാലിനിസിദ്ധാർത്ഥം പാർട്ട്‌ 3❤️✨️
    update :

    ഈ ആഴ്ച മുതൽ ഇനിയുള്ള ഒന്നര മാസം വരെ തിരക്ക് നിറഞ്ഞതായതിനാൽ… കഥയുടെ അടുത്ത ഭാഗം, ഡിസംബർ പകുതി കഴിഞ്ഞു മാത്രമേ ഇടുവാൻ സാധിക്കുകയുള്ളു.
    കഥയുടെ ആദ്യ രണ്ടുഭാഗങ്ങൾക്കും നൽകിയ പിന്തുണയ്ക്ക് പ്രിയ വായനക്കാർക്ക് നന്ദി.❤️?

    കഥയുടെ രണ്ട് പാർട്ടുകളിലും, വായനക്കാർക്ക് വന്ന
    കൺഫ്യൂഷനുകൾ പൂർണമായും ഒഴിവാക്കി കൊണ്ട്, കൂടുതൽ പേജുകളുമായി കഥയുടെ അടുത്ത ഭാഗം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സൈറ്റിൽ ഇടുന്നതായിരിക്കും…❤️✨️
    സ്നേഹത്തോടെ,❤️

  3. Bro,
    nannairunnu.
    pinne kadha trackelekku varan kathrikunnu.

  4. കർണ്ണൻ (സൂര്യപുത്രൻ )

    വളരെ നന്നായിട്ടുണ്ട് bro page kutuka

    1. താങ്ക്യൂ ?❤️

  5. വായിച്ചിട്ട് പറയാം❤️✌?

    1. Ok ?

    2. ഈ ഭാഗം വായിച്ചപ്പോൾ കഴിഞ്ഞ പ്രാവിശ്യത്തേക്കാൾ doubts കൂടുകയാ ചെയ്തത്,അടുത്ത ഭാഗത്തെങ്കിലും suspense കൂട്ടാതെ കഥ ഒന്നു track il ആക്കിതന്നാൽ നല്ലതായിരിക്കും ???
      Waiting for next part❤️

      1. Thank you dude ❤️
        തീർച്ചയായും.. എല്ലാം ശരിയാകും.. എനിക്കും തോന്നി.. ഇത് അങ്ങനെ വിട്ടാൽ പറ്റില്ലെന്ന്.. അടുത്ത തവണ എല്ലാം ക്ലിയറാകും.. With more pages ❤️

        1. Good luck ????

        2. അപ്പോൾ അടുത്ത പാർട്ടിൽ ഒരുമിച്ച് വായിക്കാം. എനിക്ക് suspense ഇഷ്ടല്ല??

          1. ശെരിയെന്നാ… സസ്പെൻസ് കൂട്ടുന്നില്ല… അടുത്ത പാർട്ടിൽ എല്ലാം വ്യക്തമാകും… ?

Comments are closed.