✨❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ [??????? ????????] 302

“അയ്യോ ഭവതി പിണങ്ങല്ലേ… ഞാൻ ചോദിക്കില്ല പോരെ.. “

“ ഹ്മ്മ് ശെരി ശെരി… സമ്മതിച്ചു ഞാൻ പിണങ്ങില്ല.. “

“എന്നാ എനിക്കുള്ളത് ഇപ്പോൾ താ…” ശ്യാം നിർബന്ധം പിടിച്ചു.

“അയ്യടാ അങ്ങനെ ഇപ്പോൾ തരാൻ പറ്റില്ല ഒരാഴ്ച കഴിഞ്ഞ് കോളേജ് തുറക്കുമ്പോ തരാം…”

“നാശം ! ഞാനൊന്ന് മൂഡായി വരുവായിരുന്നു അത് നീ കളഞ്ഞു…” ശ്യാം പരിഭവിച്ചു.

 

“അധികം മൂഡാവണ്ട.. കേട്ടോ മോനെ…ആയാൽ ശെരിയാവില്ല… ഹി ഹി”

അതും പറഞ്ഞവൾ പൊട്ടിച്ചിരിച്ചു…

 

“ഹി ഹി ശെരി എന്നാൽ ആവുന്നില്ല…”

ശ്യാമും അവളോടൊപ്പം ചിരിയിൽ പങ്കുചേർന്നു.

അങ്ങനെ അവരിരുവരും അവരുടേതായ ലോകത്ത് മുഴുകി.

അവസാനം….

എടാ ശ്യാമേ എനിക്ക് ഒരു കാര്യമോർത്ത് ഇപ്പോഴും പേടിയുണ്ട് അത് കൊണ്ടാണ് ഞാൻ നിന്നെ വിളിച്ചത്…” അവൾ വീണ്ടും ഗൗരവത്തിലായി.

 

“എന്ത് കാര്യമാണ് താരാ ??? “ ശ്യാം ശ്രദ്ധയോടെ നിന്നു.

 

അയാൾ കോളേജിലേക്ക് വീണ്ടും വരുമോ എന്നാണ് എന്റെ പേടി… വന്നാൽ കോളേജ് വീണ്ടും ഒരു നരകതുല്യമായ സ്ഥലമായി മാറും..

നീ ആരുടെ കാര്യമാണ് പറഞ്ഞു വരുന്നത്… ആര് വരുന്നുവെന്നാ പറയുന്നത് ???”

ശ്യാമിന് സംശയമായി.

“എടാ അങ്ങേര്, ആ ദുഷ്ടൻ ഗൺമാൻ സിംഗ് വന്നാലോ…???

 

“ആര് ??? എന്ത് ! എന്റെ ഈശ്വരാ…. ആ ‘ഗുണനായക് മനോഹർ സിംഗോ’ ???

അവളുടെ മറുപടി കേട്ട് ശ്യാമിന്റെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി.

 

“അതേടാ … അങ്ങേരുടെ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് കോളേജിലേക്ക് തിരികെ വരുന്നു എന്ന് ഇന്നലെ എന്നോട്, നമ്മുടെ ക്ലാസ്സിലെ ജൊഹാൻ പറഞ്ഞു.

ഇനി അവൻ വെറുതെ, പേടിപ്പിക്കാൻ പറഞ്ഞതാണോ എന്ന് അറിയില്ല…”

 

“എടീ, ജോ അങ്ങനെ വെറുതെ പറയില്ല. അവന് കൃത്യമായ ഇൻഫർമേഷൻ എവിടെന്നോ കിട്ടിയിട്ടുണ്ടാവും. ഞാൻ അവനെ വിളിച്ചു നോക്കട്ടെ. നീ ഫോൺ വെച്ചോ. കാര്യം ശരിയാണോ എന്ന് അറിഞ്ഞിട്ട് വിളിക്കാം.” ശ്യാമിന്റെ ലൈൻ കട്ടായി.

 

“എന്റെ ഭഗവതി.. ഞാൻ കേട്ടത് സത്യമാവല്ലേ…!”

അവൾ ഫോൺ ടേബിളിൽ വെച്ചിട്ട് റൂമിന്റെ ഡോർ തുറന്ന് താഴേക്ക് ഇറങ്ങി പോയി.

 

വീട്ടിലെ മാസ്റ്റർ ബെഡ്‌റൂമിൽ…

14 Comments

  1. ആരാ ഈ മിത്ര……

    1. Wait & See ?

  2. ✨❤️ ശാലിനിസിദ്ധാർത്ഥം പാർട്ട്‌ 3❤️✨
    update :

    ഈ ആഴ്ച മുതൽ ഇനിയുള്ള ഒന്നര മാസം വരെ തിരക്ക് നിറഞ്ഞതായതിനാൽ… കഥയുടെ അടുത്ത ഭാഗം, ഡിസംബർ പകുതി കഴിഞ്ഞു മാത്രമേ ഇടുവാൻ സാധിക്കുകയുള്ളു.
    കഥയുടെ ആദ്യ രണ്ടുഭാഗങ്ങൾക്കും നൽകിയ പിന്തുണയ്ക്ക് പ്രിയ വായനക്കാർക്ക് നന്ദി.❤️?

    കഥയുടെ രണ്ട് പാർട്ടുകളിലും, വായനക്കാർക്ക് വന്ന
    കൺഫ്യൂഷനുകൾ പൂർണമായും ഒഴിവാക്കി കൊണ്ട്, കൂടുതൽ പേജുകളുമായി കഥയുടെ അടുത്ത ഭാഗം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സൈറ്റിൽ ഇടുന്നതായിരിക്കും…❤️✨
    സ്നേഹത്തോടെ,❤️

  3. Bro,
    nannairunnu.
    pinne kadha trackelekku varan kathrikunnu.

  4. കർണ്ണൻ (സൂര്യപുത്രൻ )

    വളരെ നന്നായിട്ടുണ്ട് bro page kutuka

    1. താങ്ക്യൂ ?❤️

  5. വായിച്ചിട്ട് പറയാം❤️✌?

    1. Ok ?

    2. ഈ ഭാഗം വായിച്ചപ്പോൾ കഴിഞ്ഞ പ്രാവിശ്യത്തേക്കാൾ doubts കൂടുകയാ ചെയ്തത്,അടുത്ത ഭാഗത്തെങ്കിലും suspense കൂട്ടാതെ കഥ ഒന്നു track il ആക്കിതന്നാൽ നല്ലതായിരിക്കും ???
      Waiting for next part❤️

      1. Thank you dude ❤️
        തീർച്ചയായും.. എല്ലാം ശരിയാകും.. എനിക്കും തോന്നി.. ഇത് അങ്ങനെ വിട്ടാൽ പറ്റില്ലെന്ന്.. അടുത്ത തവണ എല്ലാം ക്ലിയറാകും.. With more pages ❤️

        1. Good luck ????

        2. അപ്പോൾ അടുത്ത പാർട്ടിൽ ഒരുമിച്ച് വായിക്കാം. എനിക്ക് suspense ഇഷ്ടല്ല??

          1. ശെരിയെന്നാ… സസ്പെൻസ് കൂട്ടുന്നില്ല… അടുത്ത പാർട്ടിൽ എല്ലാം വ്യക്തമാകും… ?

Comments are closed.