“ഇനി അച്ഛൻ തീരുമാനിച്ചത് പോലെ തന്നെ നടക്കുമോ എന്തോ. അമ്മ അതിനെ എതിർത്താൽ മതിയായിരുന്നു.
ശ്യാമിനെ വിളിച്ചു ഇക്കാര്യം പറയാം. അവൻ എന്തെങ്കിലും വഴി കാണാതിരിക്കില്ല.”
സിതാര ഫോണെടുത്ത് ശ്യാമിന്റെ നമ്പർ ഡയൽ ചെയ്തു. എന്നാൽ ഫോൺ വിളിച്ചപ്പോൾ അവൾക്ക് കിട്ടിയ മറുപടി, ‘കാൾ പരിധിക്ക് പുറത്താണ് ‘ എന്നായിരുന്നു.
“ശേ ഈ മരത്തലയൻ എവിടെ പോയികിടക്കുന്നു… കാമുകൻ ആണ് പോലും കാമുകൻ !. വിളിച്ചാൽ ഫോൺ എടുക്കത്തുമില്ല തെണ്ടി….” സിതാരയ്ക്ക് കലിവന്നു.
പെട്ടനായിരുന്നു അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നത്.
“ങും ദാണ്ടെ വരുന്നു മോന്റെ കാൾ. ഇവനെ ഞാൻ…!”
അവൾ വേഗം തന്നെ ആ കാൾ എടുത്തു.
“എടാ പട്ടി… തെണ്ടി… ചെറ്റേ… എന്താടാ വിളിച്ചാൽ ഫോൺ എടുക്കാത്തത് ??? ഞാനിവിടെ തീ തിന്നോണ്ടിരിക്കുവാ അറിയോ…!” അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“കഴിഞ്ഞോ… എല്ലാം ???” അപ്പുറത്ത് ശ്യാമിന്റെ സ്വരം കേട്ടു.
“മ്മ് കഴിഞ്ഞടാ കഴിഞ്ഞ്… നിയെന്താ ഫോൺ എടുക്കാത്തേ…??? “
“എടീ ഇവിടെ അനിയത്തിക്ക് ഇന്ന് കോളേജിൽ അഡ്മിഷൻ എടുക്കാൻ പോണമെന്നു അമ്മ പറഞ്ഞു. അച്ഛന് ഹോസ്പിറ്റലിൽ പോകേണ്ടത് കൊണ്ട് ഞാൻ അവളേം കൊണ്ട് ഇന്ന് കോളേജിൽ പോകേണ്ടി വരും. അതിനുള്ള തിരക്കിലായിരുന്നു. അവിടെ എന്താ വിശേഷം ???
നീ തീ തിന്നോണ്ടിരിക്കുവാണെന്ന് പറഞ്ഞല്ലോ. എന്താ എന്തേലും പ്രശ്നമുണ്ടോ ??? “
“ഓ അതേടാ ഇവിടെ പ്രശ്നങ്ങളേയുള്ളു. നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം. ഇന്ന് രാവിലെ….. “
അവൾ രാവിലെ മുതൽ നടന്ന കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു.
ഓ അപ്പോൾ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് അല്ലേ. നീ ഒരു കാര്യം ചെയ്യ്, നിന്റെ അമ്മയെ കൺവിൻസ് ചെയ്ത് നോക്ക്.
അമ്മ പറയുന്നതാണ്, വീട്ടിലെ അവസാനവാക്ക് എന്നല്ലേ നീ പറയാറ്… പിന്നെ സിദ്ധു.. അവനെ എങ്ങനേലും അടക്കി നിർത്താമല്ലോ നിനക്ക്… എന്താ ശരിയല്ലേ…??? “
“താങ്ക്സ് ദേവൂട്ടാ.. ഒരു ചക്കരയുമ്മ ഞാനങ്ങു തരട്ടെ. ??? “ സിതാരയുടെ മനസൊന്നു തണുത്തു.
“ഹാ അത് ചോദിക്കാനുണ്ടോടി.. വേഗം അതിങ്ങു താ “
“എവിടെ വേണം…??? “
“ എവിടെ ആണേലും നീ തരുമോ…???
“തരും..! “
“എന്നാൽ എന്റെ ചുണ്ടിൽ തന്നെ താ..” ശ്യാം ചിരിയടക്കി കൊണ്ട് പറഞ്ഞു.
“അയ്യേ വൃത്തികെട്ടവൻ. പോടാ പന്ന.. ഇനി ഞാൻ ചക്കരയുമ്മയെന്നല്ല ഒന്നും നിനക്ക് തരില്ല. ചോദിക്കേം വേണ്ട. എനിക്ക് പിണക്കമാണ് നിന്നോട്. എന്നാലും എന്നോട് നീ അങ്ങനെ ചോദിച്ചില്ലേ…”
ആരാ ഈ മിത്ര……
Wait & See ?
✨️❤️ ശാലിനിസിദ്ധാർത്ഥം പാർട്ട് 3❤️✨️
update :
ഈ ആഴ്ച മുതൽ ഇനിയുള്ള ഒന്നര മാസം വരെ തിരക്ക് നിറഞ്ഞതായതിനാൽ… കഥയുടെ അടുത്ത ഭാഗം, ഡിസംബർ പകുതി കഴിഞ്ഞു മാത്രമേ ഇടുവാൻ സാധിക്കുകയുള്ളു.
കഥയുടെ ആദ്യ രണ്ടുഭാഗങ്ങൾക്കും നൽകിയ പിന്തുണയ്ക്ക് പ്രിയ വായനക്കാർക്ക് നന്ദി.❤️?
കഥയുടെ രണ്ട് പാർട്ടുകളിലും, വായനക്കാർക്ക് വന്ന
കൺഫ്യൂഷനുകൾ പൂർണമായും ഒഴിവാക്കി കൊണ്ട്, കൂടുതൽ പേജുകളുമായി കഥയുടെ അടുത്ത ഭാഗം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സൈറ്റിൽ ഇടുന്നതായിരിക്കും…❤️✨️
സ്നേഹത്തോടെ,❤️
Bro,
nannairunnu.
pinne kadha trackelekku varan kathrikunnu.
വളരെ നന്നായിട്ടുണ്ട് bro page kutuka
താങ്ക്യൂ ?❤️
????
വായിച്ചിട്ട് പറയാം❤️✌?
Ok ?
ഈ ഭാഗം വായിച്ചപ്പോൾ കഴിഞ്ഞ പ്രാവിശ്യത്തേക്കാൾ doubts കൂടുകയാ ചെയ്തത്,അടുത്ത ഭാഗത്തെങ്കിലും suspense കൂട്ടാതെ കഥ ഒന്നു track il ആക്കിതന്നാൽ നല്ലതായിരിക്കും ???
Waiting for next part❤️
Thank you dude ❤️
തീർച്ചയായും.. എല്ലാം ശരിയാകും.. എനിക്കും തോന്നി.. ഇത് അങ്ങനെ വിട്ടാൽ പറ്റില്ലെന്ന്.. അടുത്ത തവണ എല്ലാം ക്ലിയറാകും.. With more pages ❤️
Good luck ????
അപ്പോൾ അടുത്ത പാർട്ടിൽ ഒരുമിച്ച് വായിക്കാം. എനിക്ക് suspense ഇഷ്ടല്ല??
ശെരിയെന്നാ… സസ്പെൻസ് കൂട്ടുന്നില്ല… അടുത്ത പാർട്ടിൽ എല്ലാം വ്യക്തമാകും… ?