✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ [??????? ????????] 302

ഭാഗവാനേ…! ഇങ്ങേർക്കും കുട്ടികൾക്കുമുള്ള ബ്രേക്ഫാസ്റ് ഉണ്ടാക്കി കൊണ്ടിരുന്ന എന്നെ നീ മിനക്കെടുത്തിയല്ലോ. ഇപ്പോൾ സമയം എത്രയാന് വല്ല ബോധോം ഉണ്ടോ മനുഷ്യാ…??? അല്ല അതെങ്ങനെയാ ബോധം ഉണ്ടാകുന്നത്. നിങ്ങക്ക് കാമം കേറി കഴിഞ്ഞാൽ സ്ഥലകാല ബോധം ഒന്നുമില്ലോ…. ഭാമ സ്ലാബിലിരുന്ന ചിരവയെടുത്ത് ഓങ്ങികൊണ്ട് പറഞ്ഞു .

 

“അയ്യോ ഭദ്രകാളി… അടിയനോട് മാപ്പാക്കണം. ഞാൻ കാലുപിടിക്കാം…”

റാം പേടിച്ചു തൊഴുതു കൊണ്ട് അപേക്ഷിച്ചു.

 

“ഹി ഹി അങ്ങനെ വഴിക്ക് വാ.. “ അവൾ ചിരിച്ച് കൊണ്ട് ചിരവ തൽസ്ഥാനത്ത് വെച്ചു. എന്നിട്ട് ഭർത്താവിനോട് ചോദിച്ചു…” മോന്റെ അഡ്മിഷൻ കാര്യം എന്തായി… എവിടെയാ അവനെ ചേർക്കുന്നത്… “

 

“എടീ അവനെ നമ്മുടെ മോൾ പഠിക്കുന്ന കോളേജിൽ തന്നെ ചേർത്താലോ…??? അതാകുമ്പോൾ അവനു അവന്റെ നിരാശയും, പരിഭവവും ഒക്കെ മാറുമല്ലോ. കൂടാതെ താരമോൾക്ക് അവനെ കെയർ ചെയ്യാമല്ലോ. നല്ലതല്ലേ…??? എന്താ നിന്റെ അഭിപ്രായം ???

 

“ഏട്ടാ അത് വേണോ ??? അവൻ ഇത്രയും കാലം ബോർഡിങ്ങിലും ഒക്കെ അല്ലേ പഠിച്ചത്. അവിടെ അത്രയും സുരക്ഷിതത്വം ഉണ്ടായിരുന്നു. എന്നാൽ ഒരു റെഗുലർ കോളേജിൽ ചേർത്താൽ പ്രശ്നമാകില്ലേ, ഏട്ടാ ???”

അവളുടെ കണ്ണുകളിൽ ആശങ്കയുടെ നിഴലടിച്ചു.

ഭാമേ നീയെന്താ പറയുന്നത്…??? അവൻ വളർന്നത് നീ അറിയുന്നില്ലേ. അവൻ കുഞ്ഞു പയ്യൻ ഒന്നുമല്ല. അവൻ പ്രായപൂർത്തിയായ ഒരു വ്യക്തിയാണ്. ഒരു പുരുഷനാണവൻ. അപ്പോൾ അതിന്റെതായ സ്വാതന്ത്ര്യമവന് നമ്മൾ കൊടുക്കണം…”

 

“സ്വാതന്ത്ര്യമോ ! നമ്മൾ അവനു സകല സ്വാതന്ത്ര്യവും കൊടുത്തല്ലേ രാമുവേട്ടാ, വളർത്തിയത്. എന്നിട്ട് മൂന്നു വർഷങ്ങൾക്ക് മുൻപ് നമ്മുടെ മോന് സംഭവിച്ച അപകടം, നമ്മളവന് നൽകിയ സ്വാതന്ത്ര്യത്തിന്റെ ഫലമായിരുന്നില്ലേ…”

 

“ അന്ന് എന്റെ കുഞ്ഞ് അനുഭവിച്ച വേദനയും നിസ്സഹായതയുമൊന്നും എനിക്ക് മറക്കാൻ പറ്റില്ലയേട്ടാ. അന്ന്

അച്ചൂട്ടന്റെ ഗതിയോർത്തു ഞാൻ കരയാത്ത ദിനങ്ങളില്ല, അവൻ പഴയത് പോലെയായി കാണാൻ ആഗ്രഹിച്ച്, ഈശ്വരന്മാർക്ക് എത്ര വഴിപാടുകൾ നേർന്നു എന്നറിയോ ഏട്ടന്…???

അവൾ സങ്കടം സഹിക്കാൻ കഴിയാതെ വിതുമ്പി കരഞ്ഞു.

 

“പിന്നെ നിങ്ങളവനെ ആ കോളേജിൽ ചേർക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഞാനത് സമ്മതിക്കില്ല… എനിക്ക് സാധ്യമല്ല എന്റെ മോനെ വീണ്ടും ദുരന്തത്തിലേക്ക് തള്ളി വിടാൻ.” ഭാമ കരച്ചിലടക്കി, രൂക്ഷമായി റാമിനെ നോക്കി പറഞ്ഞു.

 

എടീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്… പ്ലീസ്.. അവന് ഒരു കുഴപ്പവും വരില്ല…

 

“എനിക്കൊന്നും കേൾക്കണ്ടാ…. ഇവിടെ ഉയർന്ന നിലവാരമുള്ള ബോർഡിങ്‌ കോളേജുകളുണ്ട്. ഞാൻ സിദ്ധുവിനെ ചേർത്തോളാം അവിടെ . ഇനി ഇതിനെ കുറിച്ച് നമ്മൾ ചർച്ചചെയ്യാൻ ഇടവരരുത്.

 

മ്മ്… പോയി ഡ്രസ്സ്‌ ഒക്കെ മാറി ഫ്രഷ് ആയിട്ട് വാ. ഞാൻ ബ്രേക്ഫാസ്റ് എടുത്തു വെയ്ക്കാം നിങ്ങൾ ചെല്ല്.

 

സത്യഭാമയുടെ ആജ്ഞയ്ക്ക് മുന്നിൽ റാം മുട്ടുമടക്കി.

സിതാരയുടെ റൂമിൽ :

 

സിതാര, സിദ്ധുവിന്റെ അഡ്മിഷനെ കുറിച്ചുള്ള ടെൻഷൻ കേറി വിഷമിച്ചു, വളരെയധികം ചിന്തമാഗ്നയായി ഇരിക്കുകയായിരുന്നു.

14 Comments

  1. ആരാ ഈ മിത്ര……

    1. Wait & See ?

  2. ✨️❤️ ശാലിനിസിദ്ധാർത്ഥം പാർട്ട്‌ 3❤️✨️
    update :

    ഈ ആഴ്ച മുതൽ ഇനിയുള്ള ഒന്നര മാസം വരെ തിരക്ക് നിറഞ്ഞതായതിനാൽ… കഥയുടെ അടുത്ത ഭാഗം, ഡിസംബർ പകുതി കഴിഞ്ഞു മാത്രമേ ഇടുവാൻ സാധിക്കുകയുള്ളു.
    കഥയുടെ ആദ്യ രണ്ടുഭാഗങ്ങൾക്കും നൽകിയ പിന്തുണയ്ക്ക് പ്രിയ വായനക്കാർക്ക് നന്ദി.❤️?

    കഥയുടെ രണ്ട് പാർട്ടുകളിലും, വായനക്കാർക്ക് വന്ന
    കൺഫ്യൂഷനുകൾ പൂർണമായും ഒഴിവാക്കി കൊണ്ട്, കൂടുതൽ പേജുകളുമായി കഥയുടെ അടുത്ത ഭാഗം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സൈറ്റിൽ ഇടുന്നതായിരിക്കും…❤️✨️
    സ്നേഹത്തോടെ,❤️

  3. Bro,
    nannairunnu.
    pinne kadha trackelekku varan kathrikunnu.

  4. കർണ്ണൻ (സൂര്യപുത്രൻ )

    വളരെ നന്നായിട്ടുണ്ട് bro page kutuka

    1. താങ്ക്യൂ ?❤️

  5. വായിച്ചിട്ട് പറയാം❤️✌?

    1. Ok ?

    2. ഈ ഭാഗം വായിച്ചപ്പോൾ കഴിഞ്ഞ പ്രാവിശ്യത്തേക്കാൾ doubts കൂടുകയാ ചെയ്തത്,അടുത്ത ഭാഗത്തെങ്കിലും suspense കൂട്ടാതെ കഥ ഒന്നു track il ആക്കിതന്നാൽ നല്ലതായിരിക്കും ???
      Waiting for next part❤️

      1. Thank you dude ❤️
        തീർച്ചയായും.. എല്ലാം ശരിയാകും.. എനിക്കും തോന്നി.. ഇത് അങ്ങനെ വിട്ടാൽ പറ്റില്ലെന്ന്.. അടുത്ത തവണ എല്ലാം ക്ലിയറാകും.. With more pages ❤️

        1. Good luck ????

        2. അപ്പോൾ അടുത്ത പാർട്ടിൽ ഒരുമിച്ച് വായിക്കാം. എനിക്ക് suspense ഇഷ്ടല്ല??

          1. ശെരിയെന്നാ… സസ്പെൻസ് കൂട്ടുന്നില്ല… അടുത്ത പാർട്ടിൽ എല്ലാം വ്യക്തമാകും… ?

Comments are closed.