✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ [??????? ????????] 302

പെട്ടന്ന് തന്റെ അരക്കെട്ടിൽ ഒരു കൈ വന്ന് ചുറ്റി പിടിക്കുന്നതും, താൻ പിന്നോട്ട് വലിച്ചെടുക്കപ്പെടുന്നതും അവൾ അറിഞ്ഞു…

റാം, പുറകിൽ നിന്ന് അവളെ തന്റെ ശരീരത്തിലേക്ക് വലിച്ചടുപ്പിച്ചു.. എന്നിട്ട് അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ പിൻകഴുത്തിൽ ഒരു മുത്തം നൽകി.

 

“ഹോ വിട് മനുഷ്യാ…. ശേ ഇതെന്തോന്ന് !

പ്രായം എത്രയാണെന്നാ വിചാരം…??? വയസായില്ലേ നിങ്ങൾക്ക്…”

 

റാമിന്റെ പിടി വിടീക്കാൻ അവൾ കുതറി പക്ഷേ ഉരുക്കിന്റെ കരുത്തുള്ള ആ കൈകളെ ജയിക്കാൻ അവൾക്കായില്ല.

അവൾ ആ കൈകളൊരുക്കിയ പ്രണയവലയത്തിൽ കുടുങ്ങി നിന്നു.

അവളൊന്നു പിന്നോട്ട് ചാഞ്ഞു. എന്നിട്ട് തന്റെ വലത് കരം കൊണ്ട് അവന്റെ മുഖം തന്നോടടുപ്പിച്ചു എന്നിട്ട് കാതിൽ മന്ത്രിച്ചു :

 

“എന്റെ രാമൂ… നീ ഇപ്പോഴും തോന്നൂറുകളിലെ ആ പഴയ കോളേജ് കുമാരൻ ആണോ… എനിക്കപ്പോഴും വിശ്വസിക്കാൻ പറ്റുനില്ല കേട്ടോ… ഇതിന് മാത്രമുള്ള ഉർജ്ജവും ആവേശവും എവിടുന്ന് കിട്ടുന്നെടാ നിനക്ക്. എന്താ രഹസ്യമാണോ …”

ആഹാ നിനക്കതിന്റെ സീക്രെട്ട് അറിയണോ… ഇങ്ങു വാ ഞാൻ പറഞ്ഞു തരാം…”

റാം, സത്യഭാമയെ തന്റെ ബന്ധനത്തിൽനിന്ന് മോചിപ്പിച്ചു. പെട്ടന്ന് തന്നിൽനിന്ന് വിട്ടു മാറിയ അവളെ തന്റെ നേർക്കവൻ പിടിച്ചു നിർത്തി. തന്റെ ബലിഷ്ടമായ കൈകൾകൊണ്ട് അവളുടെ മുഖമവൻ വാരിയെടുത്തു , മൂർദ്ധാവിൽ മൃദുലമായി ചുംബിച്ചു.

റാം സത്യഭാമയുടെ നാണം തിളങ്ങുന്ന, താമരയിതൾ പോലെയുള്ള കണ്ണുകളിലേക്ക് പ്രണയപൂർവം നോക്കി നിന്നു. അവൻ മെല്ലെ അവളോട്‌ മന്ത്രിച്ചു…

 

“ഇപ്പോൾ മനസ്സിലായോ… നീയാണ് ഭാമേ എന്റെ ഉർജ്ജവും ആവേശവും.. നീയില്ലെങ്കിൽ ഞാൻ അപൂർണനാണ്..”

 

“ഓ ഉവ്വ്…ഉവ്വ് ഒരു ഊർജവും ആവേശവും കൊണ്ട് വന്നേക്കുന്നു…. ഞാൻ വീട്ടിൽ ഇല്ലാത്ത സമയത്തു നിങ്ങൾ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നതെന്നു എനിക്ക് അറിയാം കേട്ടോ…”

വളരെ പെട്ടന്ന് തന്നെ അവളുടെ മുഖഭാവം മാറി. അവൾ മുഖം വെട്ടിച്ചു കൊണ്ടു പറഞ്ഞു.

 

“ഏഹ്…! അതിന് ഞാൻ എന്തൊക്കെയാ നീയില്ലാത്ത ഈ സമയത്ത് ചെയ്യുന്നത്…??? ഒന്ന് പറയാമോ പ്രിയതമേ.”

ഭാമയുടെ വാക്കുകൾ കേട്ട് ചമ്മിപോയ റാം, അവളുടെ മുഖത്ത് നുള്ളിക്കൊണ്ട് ചോദിച്ചു.

 

“ഹ്മ്മ്..! ഞാൻ അതൊക്കെ പറഞ്ഞാൽ കൂടി പോകും.. അതോണ്ട് പറയുന്നില്ല.”

സത്യഭാമ ദേഷ്യഭാവത്തിൽ തന്നെയായിരുന്നു.

 

റാം ചന്ദ്രൻ അൽപ്പമങ്ങു മാറി നിന്നു സത്യഭാമയെ ആകെപ്പാടെ ഒന്ന് നോക്കി.

 

വയസ്സ് നാൽപ്പത് കഴിഞ്ഞുവെങ്കിലും ഇപ്പോഴും അവളെ കണ്ടാൽ മുപ്പത് വയസ്സ് കഴിഞ്ഞുവെന്നേ തോന്നിക്കുകയുള്ളു.

രണ്ട് പിള്ളേരെ പെറ്റിട്ടും അവളുടെ മേനിക്ക് യാതൊരു ഇടർച്ചയും സംഭവിച്ചിട്ടില്ലെന്ന് അയാൾ ഓർത്തു..

ഇപ്പോഴും അവൾ ഒരു അസ്പര കന്യക തന്നെയെന്ന് റാം കരുതി

എന്താ മനുഷ്യാ നിങ്ങൾ എന്നെ ആദ്യമായിട്ടാണോ കാണുന്നേ… മുൻപേങ്ങും കണ്ടിട്ടില്ലാത്ത വിധമാണല്ലോ നോക്കുന്നത്…”

റാം തന്നെ നോക്കുന്നത് കണ്ട് സത്യഭാമ ചോദിച്ചു.

 

“ഓ ഒന്നുമില്ല ഇതു പോലെയുള്ള ഒരു കിടു ഐറ്റംസ് ഈ ഭൂമിയിൽ ഇല്ലല്ലോ എന്ന് ഓർക്കുമ്പോഴാ ഒരു സങ്കടം…ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു പൊളി പൊളിച്ചേനെ…” റാം, അവളുടെ ടെമ്പർ കൂട്ടാനായി ഒരു കമന്റടിച്ചു.

 

“ദേ ഈ ചിരവയെടുത്ത് ഞാൻ തലയ്ക്കടിക്കും പറഞ്ഞേക്കാം. ഒരു റൊമാന്റിക് ഡോക്ടർ വന്നേക്കുന്നു.

14 Comments

  1. ആരാ ഈ മിത്ര……

    1. Wait & See ?

  2. ✨️❤️ ശാലിനിസിദ്ധാർത്ഥം പാർട്ട്‌ 3❤️✨️
    update :

    ഈ ആഴ്ച മുതൽ ഇനിയുള്ള ഒന്നര മാസം വരെ തിരക്ക് നിറഞ്ഞതായതിനാൽ… കഥയുടെ അടുത്ത ഭാഗം, ഡിസംബർ പകുതി കഴിഞ്ഞു മാത്രമേ ഇടുവാൻ സാധിക്കുകയുള്ളു.
    കഥയുടെ ആദ്യ രണ്ടുഭാഗങ്ങൾക്കും നൽകിയ പിന്തുണയ്ക്ക് പ്രിയ വായനക്കാർക്ക് നന്ദി.❤️?

    കഥയുടെ രണ്ട് പാർട്ടുകളിലും, വായനക്കാർക്ക് വന്ന
    കൺഫ്യൂഷനുകൾ പൂർണമായും ഒഴിവാക്കി കൊണ്ട്, കൂടുതൽ പേജുകളുമായി കഥയുടെ അടുത്ത ഭാഗം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സൈറ്റിൽ ഇടുന്നതായിരിക്കും…❤️✨️
    സ്നേഹത്തോടെ,❤️

  3. Bro,
    nannairunnu.
    pinne kadha trackelekku varan kathrikunnu.

  4. കർണ്ണൻ (സൂര്യപുത്രൻ )

    വളരെ നന്നായിട്ടുണ്ട് bro page kutuka

    1. താങ്ക്യൂ ?❤️

  5. വായിച്ചിട്ട് പറയാം❤️✌?

    1. Ok ?

    2. ഈ ഭാഗം വായിച്ചപ്പോൾ കഴിഞ്ഞ പ്രാവിശ്യത്തേക്കാൾ doubts കൂടുകയാ ചെയ്തത്,അടുത്ത ഭാഗത്തെങ്കിലും suspense കൂട്ടാതെ കഥ ഒന്നു track il ആക്കിതന്നാൽ നല്ലതായിരിക്കും ???
      Waiting for next part❤️

      1. Thank you dude ❤️
        തീർച്ചയായും.. എല്ലാം ശരിയാകും.. എനിക്കും തോന്നി.. ഇത് അങ്ങനെ വിട്ടാൽ പറ്റില്ലെന്ന്.. അടുത്ത തവണ എല്ലാം ക്ലിയറാകും.. With more pages ❤️

        1. Good luck ????

        2. അപ്പോൾ അടുത്ത പാർട്ടിൽ ഒരുമിച്ച് വായിക്കാം. എനിക്ക് suspense ഇഷ്ടല്ല??

          1. ശെരിയെന്നാ… സസ്പെൻസ് കൂട്ടുന്നില്ല… അടുത്ത പാർട്ടിൽ എല്ലാം വ്യക്തമാകും… ?

Comments are closed.