✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ [??????? ????????] 302

സിതാരയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

 

“അയ്യേ.. നീയെന്താ മോളേ ഇങ്ങനെ… നേരത്തെയും നീ കരയുന്നത് ഞാൻ കണ്ടതാണല്ലോ…”

റാം തന്റെ പാന്റ്സിന്റെ പോക്കറ്റിലിരുന്ന കർചീഫുകൊണ്ട് സിതാരയുടെ മുഖത്തെ കണ്ണുനീര് ഒപ്പിയെടുത്തു… എന്നിട്ട് അവളോട് പറഞ്ഞു…

“ താര മോളെ, നീ അവനെ കുറിച്ച് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല… പിന്നെ അവനെ ബാധിച്ചിരിക്കുന്നത് രോഗമല്ല…. ഒരു തരം ശാരീരികവും മാനസികവുമായ ഒരു അവസ്ഥയാണ് അവനുള്ളത്…’അത് തനിയെ മാറിക്കോളും’ എന്ന്, അന്ന് അവനുള്ള ട്രീറ്റ്മെന്റ് തുടങ്ങിയപ്പോൾ അച്ഛന്റെ സഹപ്രവർത്തകനായ ഡോക്ടറങ്കിൾ പറഞ്ഞത് മോളോർക്കുന്നുണ്ടോ… മാത്രമല്ല,”

അയാൾ ഒന്ന് നിർത്തി. എന്നിട്ട് പറഞ്ഞു…

 

“അവൻ എത്രയും കാലമെന്നു വെച്ചാ ഇങ്ങനെ ജീവിതം തള്ളി നീക്കുന്നത്…”

 

“പക്ഷേ അച്ഛാ… അവന് ആ കോളേജിൽ പഠിക്കാൻ സാധിക്കുമോ ??? അച്ഛനറിയാമല്ലോ, കോളേജിൽ പൊതുവേ കാണുന്ന സാധാരണ അന്തരീക്ഷമല്ല അവിടെ…”

ബാക്കി പറയാൻ വന്ന വാക്കുകൾ പെട്ടന്നവൾ വിഴുങ്ങിക്കളഞ്ഞു. എന്നിട്ട് റാമിന്റെ മുഖത്തേക്കവൾ നോക്കി.

 

“അവിടെന്താ പ്രശ്നം…??? റാഗിങ്ങ് വല്ലതുമുണ്ടോ മോളെ… അങ്ങനെ വല്ലതുമുണ്ടെങ്കിൽ നമ്മുക്കവനെ അവിടെനിന്നും മാറ്റാം… “

 

“ഒന്നൂല്ലച്ഛാ… എനിക്ക് ഓർമപിശക് പറ്റിയതാ സോറി. ഞാൻ അവിടെ ബിടെക്കിന് ചേരുന്ന സമയത്ത്, റാഗിങ്ങ് ഒക്കെ ഉണ്ടായിരുന്നു.. ഇപ്പോൾ അതൊന്നുമില്ല. സിദ്ധുവിനെ എന്റെ കോളേജിൽ തന്നെ ചേർക്കാം… അതാകുമ്പോൾ എന്റെ കൺവെട്ടത്ത് തന്നെ അവൻ ഉണ്ടാകുമെല്ലോ…”

 

“ആഹ് അത് തന്നെയാ ഞാനും ഉദ്ദേശിച്ചിരുന്നത്… അതാകുമ്പോൾ നിനക്ക് ഇവനെയും കൂട്ടി കോളേജിൽ പോകാമെല്ലോ… നല്ല കാര്യമല്ലേ അത്.

 

അത് വേണോ അച്ഛാ അവൻ ബസ് കേറി പോയാൽ പോരെ… അവൾ ആ വിഷയത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു.

അത് പറഞ്ഞപ്പോൾ നിന്റെ മുഖത്തൊരു വാട്ടം. എന്താ ഞാനും നിന്റെ അമ്മയും അറിയാത്ത എന്തെങ്കിലും ചുറ്റിക്കളി ഉണ്ടോ… ഉണ്ടെങ്കിൽ അതെങ്ങ് മുളയിലേ നുള്ളിക്കോ.”

പെട്ടന്ന് റാമിന്റെ മുഖഭാവം മാറി.

“ എന്നാൽ ശ..രി… ശെരി അച്ഛാ.. ഞാൻ പോകുന്നു.. എപ്പോഴാ ഇറങ്ങേണ്ടേ ??? അമ്മയോട് പറയട്ടെ ഇക്കാര്യം ???

 

തന്റെ കള്ളി വെളിച്ചത്തായതു കണ്ട് അവൾ വിഷയം മാറ്റി.

“ശെരി നീ പൊക്കോ… ഇപ്പോൾ എത്രയായി സമയം ??? ഓ ഒൻപതേമുക്കാലായല്ലോ … ഒരു പതിനൊന്നു മണിക്ക് നമ്മൾക്കിറങ്ങണം. അതായത് കോളേജിൽ പോകാൻ ഞാനും സിദ്ധുവും മാത്രം മതി. നീയും അമ്മയും വീട്ടിലിരുന്നോ… പിന്നേയ് ഇക്കാര്യം അമ്മയോട് നീ പറയണ്ട… ഞാൻ പറഞ്ഞോളാം കേട്ടോ.

“മ്മ് ശെരി അച്ഛാ… ഞാൻ പോകുന്നു..”

 

അവൾ റാമിന് മറുപടി നൽകിയിട്ട് സ്വീകരണ മുറിക്കടുത്തുള്ള സ്റ്റൈയർകേസിലൂടെ മുകൾ നിലയിലെ അവളുടെ റൂമിലേക്ക് പോയി.

“ ഭഗവതി ദേവീ… ഇനി എന്തൊക്കെയാണാവോ സംഭവിക്കാൻ പോകുന്നത് ! അനിയനെ അവിടെ ചേർത്താൽ അവന്റെ കാര്യം കഷ്ടമാകുമല്ലോ… എന്താ ഇപ്പോൾ ചെയ്യുക “

അവൾ തന്റെ മുറിയുടെ ഒരു കോണിലുള്ള ചുവരിൽ പതിപ്പിച്ചിരുന്ന ദേവീ ചിത്രത്തെ നോക്കി പ്രാർത്ഥിച്ചു. എന്നിട്ട് അവൾ റൂമിലെ ബെഡിൽ ചാഞ്ഞു കിടന്നു, കുറച്ച് നേരം ചിന്താമഗ്നയായി എന്തോ ആലോചിച്ചു കൊണ്ട് അവളിരുന്നു.

 

പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ, അവൾ എഴുന്നേറ്റു, ടേബിളിലിരുന്ന മൊബൈൽ ഫോണെടുത്തു… എന്നിട്ട് അവൾ തന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ നിന്നു ഒരു നമ്പർ ഡയൽ ചെയ്തു…

അടുക്കളയിൽ…

 

തന്റെ ഭർത്താവിനും മക്കൾക്കുമുള്ള ബ്രേക്ഫാസ്റ് തയ്യാറാക്കുകയിരുന്നു സത്യഭാമ. റാമും സിതാരയും തമ്മിൽ എന്തോ ചൂടുപിടിച്ച ചർച്ച നടത്തുന്നത്, സിദ്ധാർഥിന്റെ അഡ്മിഷനെ പറ്റിയാണെന്നു അവൾ മനസിലാക്കി. കുറച്ച് കഴിഞ്ഞ് സിതാര മുകളിലേക്ക് പടി കേറി പോകുന്നതിന്റെ ശബ്ദം അവൾ കേട്ടു.

“എന്നാലും ഇങ്ങേര് എന്താണാവോ മോന്റെ കാര്യത്തിൽ തീരുമാനിച്ചു വെച്ചേക്കുന്നത്… എന്തായാലും അവിടെത്തന്നെ നിൽക്കില്ല അങ്ങോർ. ഇങ്ങോട്ട് തന്നെ കേറി വരും.. മനുഷ്യനെ മിനക്കെടുത്താനായിട്ട് …”

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുകയായിരുന്ന സത്യഭാമ , തന്നോടുതന്നെ പറഞ്ഞു.

 

“എന്താടി മോളെ.. നീ പറയുന്നത്. ഞാൻ നിന്നെ മിനെകെടുത്താനായിട്ടാണോ ഇങ്ങോട്ട് വരുന്നത്… കഷ്ടമുണ്ട് കേട്ടോ…”

14 Comments

  1. ആരാ ഈ മിത്ര……

    1. Wait & See ?

  2. ✨️❤️ ശാലിനിസിദ്ധാർത്ഥം പാർട്ട്‌ 3❤️✨️
    update :

    ഈ ആഴ്ച മുതൽ ഇനിയുള്ള ഒന്നര മാസം വരെ തിരക്ക് നിറഞ്ഞതായതിനാൽ… കഥയുടെ അടുത്ത ഭാഗം, ഡിസംബർ പകുതി കഴിഞ്ഞു മാത്രമേ ഇടുവാൻ സാധിക്കുകയുള്ളു.
    കഥയുടെ ആദ്യ രണ്ടുഭാഗങ്ങൾക്കും നൽകിയ പിന്തുണയ്ക്ക് പ്രിയ വായനക്കാർക്ക് നന്ദി.❤️?

    കഥയുടെ രണ്ട് പാർട്ടുകളിലും, വായനക്കാർക്ക് വന്ന
    കൺഫ്യൂഷനുകൾ പൂർണമായും ഒഴിവാക്കി കൊണ്ട്, കൂടുതൽ പേജുകളുമായി കഥയുടെ അടുത്ത ഭാഗം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സൈറ്റിൽ ഇടുന്നതായിരിക്കും…❤️✨️
    സ്നേഹത്തോടെ,❤️

  3. Bro,
    nannairunnu.
    pinne kadha trackelekku varan kathrikunnu.

  4. കർണ്ണൻ (സൂര്യപുത്രൻ )

    വളരെ നന്നായിട്ടുണ്ട് bro page kutuka

    1. താങ്ക്യൂ ?❤️

  5. വായിച്ചിട്ട് പറയാം❤️✌?

    1. Ok ?

    2. ഈ ഭാഗം വായിച്ചപ്പോൾ കഴിഞ്ഞ പ്രാവിശ്യത്തേക്കാൾ doubts കൂടുകയാ ചെയ്തത്,അടുത്ത ഭാഗത്തെങ്കിലും suspense കൂട്ടാതെ കഥ ഒന്നു track il ആക്കിതന്നാൽ നല്ലതായിരിക്കും ???
      Waiting for next part❤️

      1. Thank you dude ❤️
        തീർച്ചയായും.. എല്ലാം ശരിയാകും.. എനിക്കും തോന്നി.. ഇത് അങ്ങനെ വിട്ടാൽ പറ്റില്ലെന്ന്.. അടുത്ത തവണ എല്ലാം ക്ലിയറാകും.. With more pages ❤️

        1. Good luck ????

        2. അപ്പോൾ അടുത്ത പാർട്ടിൽ ഒരുമിച്ച് വായിക്കാം. എനിക്ക് suspense ഇഷ്ടല്ല??

          1. ശെരിയെന്നാ… സസ്പെൻസ് കൂട്ടുന്നില്ല… അടുത്ത പാർട്ടിൽ എല്ലാം വ്യക്തമാകും… ?

Comments are closed.