✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ [??????? ????????] 304

✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️

Author :??????? ????????

[ Previous Part ]

 

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് സിത്താര, പുറത്ത്, നിൽക്കുന്ന സിദ്ധുവിനെ തനിച്ചാക്കി കൊണ്ട്, ജനലരികിൽ നിന്നും സ്വീകരണമുറിയിലേക്ക് പോയി.

 

വന്ന പാടെ സ്വീകരണമുറിയിലെ സോഫയിലിരുന്ന്, തന്റെ മകളുടെ, ജനലിലൂടെ പുറത്തേക്ക് നോക്കിയുള്ള ആത്മഗതം പറച്ചിലും, കരച്ചിലും കണ്ടു കൊണ്ടിരിക്കുകയായിരുന്നു, റാം.

 

“അച്ഛാ… അച്ഛനിന്നു കോളേജിൽ പോയോ ??? എന്തായി അവിടെത്തെ കാര്യം ??? സിദ്ധുവിന് ഇന്ന് തന്നെ അഡ്മിഷൻ എടുക്കാൻ പറ്റോ…??? “

 

മുഖത്ത് സന്തോഷം വരുത്തി കൊണ്ട് അച്ഛനടുതേക്ക് നടന്നു വന്ന സിതാര ചോദിച്ചു.

 

“ആഹ് മോളെ ഇന്ന് ശെരിയാകുമെന്ന് തന്നെ തോന്നുന്നു… രാവിലെ ചെന്നപ്പോൾ നിന്റെ കോളേജിലെ അധികൃതർ എല്ലാം സമ്മതിച്ചു… ഇനി ഇവനെയും കൊണ്ട് അങ്ങോട്ട്‌ ചെന്നാൽ മാത്രം മതി…”

 

അവൾ അച്ഛന്റെ മറുപടി കേട്ട് ഞെട്ടി.

 

“ ങ്ങേ….അച്ഛാ അത് വേണോ… ഇവനെ എന്റെ കോളേജിൽ തന്നെ ചേർക്കണോ… അത് പ്രശ്നമാകില്ലേ… “

 

സിതാര ആശങ്ക പ്രകടിപ്പിച്ചു…

 

“അതിനെന്താ…??? നിന്റെ അനിയന് എന്ത് പ്രശ്നം വരാൻ… അവൻ പഠിക്കാനല്ലേ കോളേജിൽ പോകുന്നത്… ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കൂട്ടുകാരോടൊത്തു കറങ്ങി നടക്കാനും, സമരം വിളിക്കാനും പിന്നെ തല്ലുകൂടാനൊന്നുമല്ലല്ലോ… പിന്നെന്താ “….

 

“അതല്ലച്ഛാ… അവനു, അവന്റെ രോഗാവസ്ഥ വെച്ച്, കോളേജിൽ പഠിക്കാൻ പറ്റോ… അതും ഞാൻ പഠിക്കുന്ന കോളേജിൽ… ഇതു വരെ അവൻ പഠിച്ചതെല്ലാം ബോർഡിങ്ങിലും, മറ്റു അദ്ധ്യാപകരുടെയും മേൽനോട്ടത്തിലുമായിരുന്നല്ലോ… അപ്പോൾ ഇനിയും അങ്ങേനെ പോരെ…”

14 Comments

  1. ആരാ ഈ മിത്ര……

    1. Wait & See ?

  2. ✨️❤️ ശാലിനിസിദ്ധാർത്ഥം പാർട്ട്‌ 3❤️✨️
    update :

    ഈ ആഴ്ച മുതൽ ഇനിയുള്ള ഒന്നര മാസം വരെ തിരക്ക് നിറഞ്ഞതായതിനാൽ… കഥയുടെ അടുത്ത ഭാഗം, ഡിസംബർ പകുതി കഴിഞ്ഞു മാത്രമേ ഇടുവാൻ സാധിക്കുകയുള്ളു.
    കഥയുടെ ആദ്യ രണ്ടുഭാഗങ്ങൾക്കും നൽകിയ പിന്തുണയ്ക്ക് പ്രിയ വായനക്കാർക്ക് നന്ദി.❤️?

    കഥയുടെ രണ്ട് പാർട്ടുകളിലും, വായനക്കാർക്ക് വന്ന
    കൺഫ്യൂഷനുകൾ പൂർണമായും ഒഴിവാക്കി കൊണ്ട്, കൂടുതൽ പേജുകളുമായി കഥയുടെ അടുത്ത ഭാഗം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സൈറ്റിൽ ഇടുന്നതായിരിക്കും…❤️✨️
    സ്നേഹത്തോടെ,❤️

  3. Bro,
    nannairunnu.
    pinne kadha trackelekku varan kathrikunnu.

  4. കർണ്ണൻ (സൂര്യപുത്രൻ )

    വളരെ നന്നായിട്ടുണ്ട് bro page kutuka

    1. താങ്ക്യൂ ?❤️

  5. വായിച്ചിട്ട് പറയാം❤️✌?

    1. Ok ?

    2. ഈ ഭാഗം വായിച്ചപ്പോൾ കഴിഞ്ഞ പ്രാവിശ്യത്തേക്കാൾ doubts കൂടുകയാ ചെയ്തത്,അടുത്ത ഭാഗത്തെങ്കിലും suspense കൂട്ടാതെ കഥ ഒന്നു track il ആക്കിതന്നാൽ നല്ലതായിരിക്കും ???
      Waiting for next part❤️

      1. Thank you dude ❤️
        തീർച്ചയായും.. എല്ലാം ശരിയാകും.. എനിക്കും തോന്നി.. ഇത് അങ്ങനെ വിട്ടാൽ പറ്റില്ലെന്ന്.. അടുത്ത തവണ എല്ലാം ക്ലിയറാകും.. With more pages ❤️

        1. Good luck ????

        2. അപ്പോൾ അടുത്ത പാർട്ടിൽ ഒരുമിച്ച് വായിക്കാം. എനിക്ക് suspense ഇഷ്ടല്ല??

          1. ശെരിയെന്നാ… സസ്പെൻസ് കൂട്ടുന്നില്ല… അടുത്ത പാർട്ടിൽ എല്ലാം വ്യക്തമാകും… ?

Comments are closed.