” മ്മ്.. ഇനിം ഉണ്ടോ ഇതുപോലത്തെ ആചാരങ്ങൾ ”
” ആ കൊറേ ഇണ്ട്.. കല്യാണം കഴിയട്ടെ.. ഞാനെല്ലാം നടത്താം ”
” അയ്യ.. ഇളി നോക്ക്.. വാ കുരിപ്പേ ”
അവൻ അവളുടെ കയ്യും പിടിച്ച് റോഡ് ക്രോസ്സ് ചെയ്ത് തട്ട്കടയിലേക്ക് നടന്നു…
അവിടെ അവരെക്കൂടാതെ കുറച്ച് ലോറി ഡ്രൈവർമാരും ഉണ്ടായിരുന്നു…
” ചേട്ടാ കഴിക്കാൻ എന്താ ഉള്ളേ ”
അവൾ അതിനുള്ളിലേക്ക് എത്തിനോക്കിക്കൊണ്ട് ചോദിച്ചു…
” എടീ.. ചായാന്ന് പറഞ്ഞിട്ട്? ”
” കഴിച്ചിട്ട് പോവാടാ.. ഈ മണമൊക്കെ മൂക്കിലടിച്ച് കേറുമ്പോ എങ്ങനാടാ വിട്ടിട്ട് പോവുന്നെ ”
” എന്തോന്നടി… മിനുട്ട് വെച്ചിട്ടാണല്ലോ ഓരോന്ന് ഉദിക്കുന്നെ ”
” നീയങ്ങനെ കളിയാക്കുവൊന്നും വേണ്ട.. ഹുമ്മ്… ചേട്ടാ ചോദിച്ചത് കേട്ടില്ലേ.. എന്താ ഉള്ളേന്ന് ”
” ദോശ, ചപ്പാത്തി, പൂരി, ബ്രെഡ് ഓംലറ്റ് ”
അയാൾ അയാളുടെ ലിസ്റ്റ് പൊട്ടിക്കാൻ തുടങ്ങി..
” ദോശ മതി.. കൂട്ടാൻ എന്താ ഉള്ളേ ”
” കൂട്ടാൻ ചിക്കൻ ഫ്രൈ , ബീഫ് കറി , ചിക്കൻ കറി, മുട്ടക്കറി, ബാജി,ചട്ണി,ചമ്മന്തി ”
” എനിക്ക് രണ്ട് ദോശ, ചിക്കൻ കറി, ഒരു ഓംലറ്റ്.. നിനക്ക് എന്താ വേണ്ടേന്ന് വെച്ചാ പറ ”
അവൾക്ക് വേണ്ടത് പറഞ്ഞ ശേഷം അവനോട് ചോദിച്ചു…
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️