⚔️ദേവാസുരൻ⚒️s2 ep3 [demon king dk] 2631

പാറുവിനേ ആണ് ആ കാഴ്ച കൂടുതൽ അത്ഭുതപ്പെടുത്തിയത്……
താൻ കണ്ട ഇന്ദ്രൻ ഇങ്ങനെ ആയിരുന്നില്ല……
ആ ഇന്ദ്രൻ വളരെ ശക്തനാണ്….
ധൈര്യശാലിയാണ്…..
കൊടുത്ത വാക്കിനു വില കൽപ്പിക്കുന്നവൻ ആണ്….
പക്ഷെ ഇപ്പോൾ അവൾക്ക് മുന്നിൽ കിടക്കുന്നവൻ വേറെ ആരോ ആയിരുന്നു…..
ഇനി കുടിക്കില്ല എന്നും  വലിക്കില്ല എന്നും അവർക്ക് ഇന്ദ്രൻ കൊടുത്ത വാക്കാണ്…..
അതും അവനിന്ന് ഉപേക്ഷിച്ചിരിക്കുന്നു……
ഒരു പൊട്ടികരച്ചിലോടു കൂടെയാണ് ഇന്ദു അവനെ ഓടിപ്പോയി കെട്ടിപിടിച്ചത്…..
അവന്റെ ശരീരത്തിൽ നിന്ന് വന്ന വിയർപ്പിന്റെയും മദ്യത്തിന്റെയും സിഗരറ്റിന്റെയും അതി കഠിനമായ ദുർഗന്ധം ഒന്നും അവൾ ശ്രദ്ധിച്ചിരുന്നില്ല…..
കാരണം ഇപ്പോൾ അവൾ കാണുന്നതും അനുഭവിക്കുന്നതും അവൾ ഒരിക്കലും ചിന്തിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ ആയിരുന്നു……
‘” എന്താ ഏട്ടാ ഇത്………
എന്തിനാ ഇങ്ങനെ ഒക്കെ…….'””
അവളുടെ ചങ്ക് പൊട്ടിയുള്ള കരച്ചിലിന്റെ കൂടെ ഇടറിയ സ്വരത്തിൽ ഇന്ദു അവനോട് ചോദിച്ചു….
എന്നാൽ ഇന്ദ്രൻ അതൊന്നും കെട്ടിരുന്നില്ല…… അവനിൽ ചെറു ഞെരുക്കം മാത്രമേ ഉണ്ടായിരുന്നള്ളൂ…..
മദ്യം അവന്റെ സ്വബോധ മനസ്സിനെ പൂർണ്ണമായും നിദ്രയിൽ ആഴ്ന്നിറങ്ങാൻ സഹായിച്ചിരുന്നു….
ഇതിനിടയിൽ പാറുവും അവൾക്കൊപ്പം ഇരുന്ന് ഇന്ദ്രനെ നോക്കി കരയുവാൻ തുടങ്ങി….. തന്റെ സഹോദരന്റെ ഈ അവസ്ഥയെ കണ്ട്…..
പെട്ടെന്നാണ് ഇന്ദുവിന്റെ കണ്ണിൽ അത് തെളിഞ്ഞത്…..
ആ മുറിയുടെ ചുമരിൽ തൂങ്ങി കിടക്കുന്ന ഒരു വലിയ ചിത്രം…..
അതൊരു പെയിന്റിംഗ് ചിത്രം തന്നെ ആയിരുന്നു……
ഇരുട്ടിന്റെ ചെറു നിഴൽ കാരണം അവർക്കാ ചിത്രം വ്യക്തമായില്ല…..
എന്നാൽ അതൊരു പെണ്ണിന്റെ ചിത്രം തന്നെ ആയിരുന്നു…..
അവളുടെ ചിരിക്കുമ്പോൾ കാണുന്ന പാൽ പല്ലുകൾ മാത്രം ആ ഇരുണ്ട വെളിച്ചത്തിൽ അവർ കണ്ടു…..
അത് വല്ലാതെ പരിചിതമായാണ് അവർക്ക് തോന്നിയത്…..
പെട്ടെന്ന് ആ ഫോട്ടോയിലും പൂർണ്ണമായ വെളിച്ചം പടർന്നു…..
അവിടെ ഉള്ള മറ്റൊരു ജനലിലെ കർട്ടൻ ലക്ഷ്മിയമ്മ വലിച്ചു മാറ്റിയതിന്റെ ഫലം ആയിരുന്നു അത്…..
കാരണം ആ അമ്മക്ക് അറിയാമായിരുന്നു ഇത് അവർ കാണേണ്ട ഒന്നാണെന്നു…….
ആ ഫോട്ടോ കണ്ടതും ഇന്ദുവും പാറുവും ആകെ ഞെട്ടി തരിച്ചു…..
അത് ഇന്ദുവിന്റെ ചിത്രം തന്നെ ആയിരുന്നു….
അവളുടെ ദേവ സൗന്ദര്യ രൂപം അതേ പടി കൊത്തി വച്ച ശില പോലെ കാണിക്കുന്ന ഒരു ഛായാ ചിത്രം……
ഇന്ദു എന്തെന്നില്ലാത്ത ഭാവത്തിൽ ആ അമ്മയെ നോക്കി….. അവരുടെ മുഖത്ത് ഒരു തരത്തിൽ ആനന്ദം തന്നെ ആയിരുന്നു…..
‘”” അമ്മേ……
ഇത്……….'””
ഇന്ദു ഇടറിയെ സ്വരത്താൽ അവരോട് ചോദിച്ചു…..
‘” അതേ മോളെ…..
നീ അവനെ വിട്ട് പോയെങ്കിൽ കൂടി എന്റെ കുട്ടിക്ക് അതിന് സാധിച്ചിട്ടില്ല…..
ഇത് വരെ ഒന്നിലും അവൻ തളർന്നു ഞാൻ കണ്ടിട്ടില്ല…….ആ അവന് ഈ ഗതി വരണമെങ്കിൽ നിന്നെ അവൻ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നത് കൊണ്ടാണ്….'””
ലക്ഷ്മിയമ്മ പറഞ്ഞു…..
ആ വാക്കുകൾ കേട്ടതും ഇന്ദുവിന്റെ സമനില തെറ്റുന്നത് പോലെ തോന്നി…..
വിഷമവും സങ്കടവും അടക്കുവാൻ കഴിയാതെ ഇന്ദു ഓടി പോയി ലക്ഷ്മിയമ്മയുടെ നെഞ്ചിലേക്ക് വീണു…..
‘” എ….. എന്നോട് പൊറുക്കണം അമ്മേ……
ഞ്… ഞാനാ……
ഞാനാ എല്ലാത്തിനും കാരണം……
ഒന്നും ആലോചിക്കാതെ എടുത്ത് ചാടി……
എല്ലാരേയും വേദനിപ്പിച്ചിട്ടേ ഉള്ളു ഞാൻ…..'””
ഇന്ദു പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു…..
ലക്ഷ്മിയമ്മ അതെല്ലാം കേട്ട് അവളുടെ തോളിൽ തട്ടി സമാധാനിപ്പിക്കയാണ് ചെയ്തത്…..
‘”പോട്ടെ മോളെ……
കഴിഞ്ഞത് കഴിഞ്ഞു……
എന്തൊക്കെ സംഭവിച്ചാലും വിധി നിങ്ങളെ ഇവടെ വരെ എത്തിച്ചുവല്ലോ……..'””
‘” അമ്മേ….. എനിക്ക്…….
എനിക്ക് ഏട്ടനോട് സംസാരിക്കണം……'””
ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞു….
‘”” സംസാരിക്കാ മോളെ….
പക്ഷെ ഇപ്പൊ എന്തായാലും അവൻ ഉണരില്ല….
ഇപ്പൊ അവൻ ഉറങ്ങിക്കോട്ടെ…..'””
ലക്ഷ്മിയമ്മ അവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു…. അതിനവൾ സമ്മതം രൂപേണ തലയാട്ടുക മാത്രമേ ചെയ്തിരുന്നള്ളൂ…..
അവർ മൂവരും ചേർന്ന് താഴെ കിടക്കുന്ന ഇന്ദ്രനെ പിടിച്ച് അവിടെ ഉള്ള അവന്റെ ബെഡിൽ കിടത്തി…..
അവർക്ക് അവന്റെ അടുത്ത് നിന്നും മാറുവാൻ ആഗ്രഹം ഇല്ലായിരുന്നു…..
പക്ഷെ ലക്ഷ്മിയമ്മ അവരെ നിർബന്ധിച്ച് താഴേക്ക് കൊണ്ടുപോയി……
ലക്ഷ്മിയമ്മ അവരെ നേരെ അവിടെ ഉള്ള ഡയിനിങ് ടേബിളിൽ കൊണ്ടിരുത്തി…..

259 Comments

  1. ❤️❤️❤️❤️❤️

  2. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. ഒന്ന് ശ്രമിച്ചു നോക്ക് ❤

    2. Ini ivide ano full idunne???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ?

  3. എന്റെ പൊന്നു DK bro ഇങ്ങനെയൊന്നും കൊണ്ടു നിർത്തല്ലേ….. ഇനി ഇതിനു വേണ്ടി കാത്തിരിക്കുന്ന കാര്യമോർക്കുമ്പോൾ?????? ബാക്കി അറിയാനുള്ള കൊതി കൊണ്ടു ചോദിക്കുവാ അടുത്ത part നാളെ ഇടാൻ പറ്റുമോ??? (പറ്റില്ലെന്ന് പറയരുത് plzz)

    1. Bro ee week le varum ene thashathe comment le indalo…

      1. Apalll varummm

  4. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോടാ.?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Yss

      1. ❤️❤️❤️

  5. athey aa rudhrante karyam onn vyakthamakkamayirunnu …. nthellamoo samshayam ulavakkunnu. mumb avaleoppam avaneyum theerthenna paranje??

    1. nxt partin kadichamarthi nikkuvan vayikkan

      orupadishtappettupoyi
      orupadu karanjupoyi
      adhyamayitt katha vayich

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അവന്റെ രഹസ്യം s3 യിൽ പറയാം ❤

  6. നാളെ കാണുമോ അടുത്ത ഭാഗം?

    1. ??? ഇല്ലെടോ… ഇനി ഒരു 3000 words കൂടെ എഴുതാൻ ഉണ്ട്…. ഉടൻ തരാ

      1. Ok ok ?

  7. ഡിയർ ബ്രോ
    ലോക്ക് ഡൌൺ ആണ് വെറുതെ വീട്ടിൽ tv കണ്ടും വായിച്ചും ഇരിക്കുകയാണ്. ദയവായി പെട്ടന്നു പബ്ലിഷ് ചെയ്യുമോ.

    1. ഹാ… ഉടനെ തരാൻ ശ്രമിക്കാം

  8. അഘോരാധിപതി

    Dk bro next part ennu varum

  9. തുമ്പി ?

    Eda mone literally am crying kopp romamokke enittingane salite adikkya ashante munnil ejjathy twist ada expectatinteyokke ella talesum pottichondulla aa oru twistundalloda… Enteda ninne sammayikkanam. Todekkam mothal oru plot kitty eyuthathe ath organize cheith evdeyokke enthokke nirthanam evdeyokke nthokke eyuthanam enthokke karyangal maraikkanam enthokke karyangal kanikkanam fuck mahn.. eyuthan polm pattunnilla.. atraikk excitement shit. Uyyo neritt kand teran pattullallo virtual hugs and kisses mwuthe…. Eda mone Dope level??

    1. തുമ്പി ?

      Avde oru line njan shradhicharn ketto..

      അൽപ്പം മുന്നോട്ട് പോയതും വീണ്ടും അവന്റെ കാലുകൾ നിശ്ചലമായി…..
      അവനിൽ എന്തെല്ലാമോ മാറ്റങ്ങൾ വരുകയായിരുന്നു ആ സമയം……
      രുദ്രൻ ഒന്നും മനസ്സിലാകാത്തത് പോലെ തന്റെ നെഞ്ചിലേക്ക് കൈ വച്ചു നോക്കി……
      അവന് അടങ്ങാത്ത ആശ്ചര്യമാണ് വന്നത്…..
      അതിൽ നിന്നും ചെറിയ രീതിയിൽ ഹൃദയ താളം കേൾക്കുന്നു……
      എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല……
      അത് വീണ്ടും താളം നിലച്ച് നിശ്ചലമായി അവസാനിച്ചു…..

      Ninne ayond viswasikkan pattulla ni venel konnit kuzhimadathinn poki kond verm??.

      Kore doubts und pashe ella kuruppukalum nerathe choichwkkunnond talkathek njan onnum preyunnilla.. next part erangatte ?

      1. ?? ആശാനേ….
        നിങ്ങൾ പറഞ്ഞ പോലെ എല്ലാം പ്ലാൻ ചെയ്താണ് എഴുതിയത്…

        പിന്നേ ആ മെൻഷൻ ചെയ്ത കാര്യം ഭാവിയിൽ explain ചെയ്യാം ? സ്നേഹം ടാ മുത്തേ ❤

  10. Dai…
    Njn ninte S1 climaxil vayichit commnt ittinum.. But kaanunilla…
    Time kittumbol onn poyi vayichek tto ?

    1. ഹ്മ്മ് അറിയിച്ചേക്കാം…

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാൻ നോക്കാ…. ചിലപ്പോ മോഡറേഷൻ ആവും….?

      1. സെറ്റ് ആക്കിട്ടുണ്ട്….

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤

  11. EKANA ?FARIDUN ?

    NANNAYITTUND… ITHUPOLE ULLA EZHUTH ADIPOLIYA???

  12. Anthayaalum nannayi nammale vachu oraal muthaledukkan sramikkunnath anuvadichu kodukkaruthu bro….. Avidunnayalum thankalude kathakal vayichaal mathi ?????

  13. EKANA ?FARIDUN ?

    ADIPOLI PART SOOPER… ?? KATHIRIKKUNNU ADUTHA PARTINAYI….

  14. JUSTIN KURISINKAL

    ADIPOLI PART SOOPER… ??

  15. Time eduthu eshuthi nala pollapan (lengthum tto) aaki thanal mathi korech page kondonum onum akanilane??..

    1. ലെഗ്ത്ത് കൂട്ടാൻ നോക്കാ ???

  16. Thor, Odin, Atlanta, Hela, Khalisi, Rai Han or Aquaman, Devasuran or Thor Ella charactersineyum Nalla retiyil present cheythittund. Very good Effort. Waiting for next part and very happy ending.

  17. Next part enn varum?

  18. ?സിംഹരാജൻ

    Dk❤️?,
    അടുത്ത പാർട്ട്‌ നാളെ എന്നല്ലേ പറഞ്ഞത് …..?….?
    ❤️?❤️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??? എപ്പോ

  19. DK nighal vere level antta… Waitting for nxt part?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤?

Comments are closed.