സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയിരുന്നു..
മരണപ്പെട്ട ബെറ്റിയുടെയും ഷെറിന്‍റെയും മാതാപിതാക്കള്‍ എല്ലാം തകര്‍ന്ന അവസ്ഥയിലായിരുന്നു..
മേട്രന്‍ ആനിയുടെ മനസ്സില്‍ നിന്നും ദിവസങ്ങളായി മനസ്സില്‍ നിറഞ്ഞു നിന്ന ഭാരവും ഭീതിയും അലിഞ്ഞില്ലാതായി..
ഫാദര്‍ ജോണ്‍പോള്‍ തെക്കേ ഭാഗത്തുളള മുറിയുടെ വാതില്‍ വലിയ താഴിട്ട് ഭദ്രമായി പൂട്ടി ഛിദ്രശക്തികളെ പ്രതിരോധിക്കുന്ന കുരിശുമാല ചുവപ്പ്
നാടകൊണ്ട് ബന്ധിച്ചു..
താക്കോല്‍ അവിടെ എത്തിയ സെന്‍റ് സെബാസ്റ്റ്യന്‍ പളളി വികാരിയായ ഫാദര്‍ ജോസഫ് ബെനഡിക്ടിന് കൈമാറി..
കിഴക്കേ ചക്രവാളത്തില്‍ പുലരാന്‍ വെമ്പി സൂര്യന്‍ തലയുയര്‍ത്തി തുടങ്ങിയിരുന്നു…
(ഹണി ശിവരാജന്‍)