ഹോസ്റ്റൽ – 4 31

ശിഷ്യന്‍മാര്‍ കുന്തിരിക്കം പുകച്ച് തുടങ്ങിയിരുന്നു..

ഫാദര്‍ ജോണ്‍പോളും ശിഷ്യന്‍മാരും ഹോളിബൈബിളിലെ ഒരോ വാചകങ്ങളും ഉറക്കെ ചൊല്ലി തുടങ്ങി..

ഹോസ്റ്റലിന്‍റെ അന്തഃരീക്ഷം പ്രാര്‍ത്ഥനാനിര്‍ഭരമായി..

പുണ്യജലത്താലും കുന്തിരിക്ക പുകയാലും ഹോസ്റ്റലിന്‍റെ ഓരോ ഭാഗവും കറുത്തശക്തിയുടെ പിടിയില്‍ നിന്നും വേര്‍പ്പെട്ട് തുടങ്ങി…

ഒടുവില്‍ അവര്‍ ഹോസ്റ്റലിലെ തെക്കേ ഭാഗത്തുളള മുറിയ്ക്ക് മുന്നില്‍ എത്തിച്ചേര്‍ന്നു…

എസ്.ഐ ദിനേശ് ബാബുവിന്‍റെ കൈകളില്‍ കറുത്ത ശക്തിയെ പ്രതിരോധിക്കാന്‍ ഒരു ചെറിയ ഇരുമ്പ് കുരിശ് ഫാദര്‍ ജോണ്‍പോള്‍ നല്‍കി…

വാതിലിന് മുന്നില്‍ പുണ്യ വെളളം തളിച്ചു…

‘ആ താക്കോല്‍ എവിടെ…?’
ഫാദര്‍ ജോണ്‍പോളിന്‍റെ കൈകളിലേക്ക് എസ്.ഐ ദിനേശ് ബാബു മുറിയുടെ താക്കോല്‍ കൈമാറി..

താഴിന്‍റെ ദ്വാരത്തിലേക്ക് താക്കോല്‍ പ്രവേശിച്ച സമയം മുറിയ്ക്ക് അകത്ത് നിന്നും ഭീകരമായ അലര്‍ച്ചയും അവ്യക്തമായ വാചകങ്ങളും ഉയര്‍ന്നു കേട്ടു…

താഴ് തുറക്കാന്‍ അല്പം പ്രയാസപ്പെടേണ്ടി വന്നു…

അന്തഃരീക്ഷം നിശ്ശബ്ദമായി…

ഭയാനകമായ നിശ്ശബ്ദത..

വാതലിന്‍റെ ഓടാമ്പലെടുത്ത് ഫാദര്‍ കതകിന്‍ മേല്‍ ബലത്തില്‍ അകത്തേക്ക് തളളി..

ശബ്ദത്തോടെ വാതില്‍ തുറന്നു…

ചീഞ്ഞ മാംസത്തിന്‍റെ ദുര്‍ഗന്ധം പുറത്തേക്ക് പരന്നു…

അകത്തേക്ക് കയറാന്‍ ശ്രമിച്ച ഫാദര്‍ ജോണ്‍പോളിന് മുന്നില്‍ വാതില്‍ ശക്തമായി അടഞ്ഞ് തുറന്നത് അപ്രതീക്ഷിതമായിരുന്നു..

ആ ശക്തിയില്‍ ഫാദര്‍ ജോണ്‍പോള്‍ പിന്നോക്കം മറിഞ്ഞു…

പിറകില്‍ നിന്ന ശിഷ്യന്‍മാരും എസ്.ഐ ദിനേശ് ബാബുവും ചേര്‍ന്ന് ഫാദര്‍ ജോണ്‍പോളിനെ താങ്ങി…

കതക് തുടര്‍ച്ചയായി അടഞ്ഞ് തുറന്ന് ശബ്ദമുണ്ടാക്കി…