ഹോസ്റ്റൽ – 4 31

എസ്.ഐ ദിനേശ് ബാബുവിന്‍റെ മനസ്സിലെ ഭാരം ഏറെക്കുറെ അലിഞ്ഞത് നിമിഷനേരം കൊണ്ടാണ്…
നാളെ എത്തുമെന്ന് അറിയിച്ചിരുന്ന ഫാദര്‍ ജോണ്‍പോള്‍ ഇവിടെ ഇത്ര പെട്ടെന്ന് എങ്ങനെ എത്തപ്പെട്ടുവെന്ന് എസ്.ഐ ദിനേശ് ബാബു അതിശയിച്ചു..

എസ്.ഐ ദിനേശ് ബാബുവിന്‍റെ മനസ്സ് വായിച്ചിട്ടെന്ന പോലെ ഫാദര്‍ ജോണ്‍പോള്‍ പറഞ്ഞു:
‘ഡോമനിക് അച്ചന്‍റെ ഫോണ്‍ കോളിന് ശേഷം മനസ്സില്‍ എന്തൊക്കെയോ അസ്വസ്ഥതകള്‍… സിക്സത് സെന്‍സ് പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നത്
കേട്ടിട്ടില്ലേ… ചിലപ്പോള്‍ അങ്ങനെയാണ്… സംഭവിക്കാന്‍ പോകുന്നത് ചില സമയങ്ങളില്‍ നമ്മളുടെ ഉപബോധമനസ്സ് മുന്‍കൂട്ടി കണ്ട് മുന്നറിയിപ്പ്
നല്‍കും… ആ മുന്നറിയിപ്പാണ് എന്നെ ഇവിടെ എത്തിച്ചത്…’

എസ്.ഐ ദിനേശ് ബാബു അതിശയത്തോടെയും അതിലേറെ ആശ്വാസത്തോടെയും ഫാദര്‍ ജോണ്‍പോളിനെ നോക്കി…

‘ഇത് എന്‍റെ ശിഷ്യന്‍മാരാണ്..’ കൂടെ വന്ന രണ്ട് പേരെ എസ്.ഐ ദിനേശ് ബാബുവിന് ഫാദര്‍ പരിചയപ്പെടുത്തി..

ഹോസ്റ്റലില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നത് പെട്ടെന്നായിരുന്നു…

`ഇനി സമയം പാഴാക്കാനില്ല…’ ഫാദര്‍ ജോണ്‍പോള്‍ മന്ത്രിച്ചു…

ദ്രുതഗതിയില്‍ ഫാദര്‍ ജോണ്‍പോളും ശിഷ്യന്‍മാരും എസ്.ഐ ദിനേശ് ബാബുവും ഹോസ്റ്റല്‍ കവാടത്തിലേക്ക് കടന്നു..

ശക്തമായ കാറ്റ് അവരുടെ വരവിനെ തടയാന്‍ നോക്കി…

എന്നാല്‍ ഫാദര്‍ ജോണ്‍പോള്‍ കൈകളില്‍ കരുതിയ വിശുദ്ധമായ കുരിശിന് ആ ശക്തിയെ ആവാഹിക്കുവാന്‍ കഴിവുളളതായിരുന്നു…

ഒപ്പം കയ്യിലുണ്ടായ ബാഗില്‍ നിന്നും പുണ്യ ജലമെടുത്ത് ഫാദര്‍ ഹോസ്റ്റല്‍ കവാടത്തിലെ പടികളില്‍ കുടഞ്ഞു…

അകത്ത് നിന്ന് കേട്ട ഭീകരമായ അലര്‍ച്ചയില്‍ ഹോസ്റ്റല്‍ കിടുങ്ങി വിറച്ചു…

എവിടെയൊക്കെയോ ജന്നല്‍ ചില്ലകള്‍ പൊട്ടിച്ചിതറുന്നു..

ഭിത്തികളില്‍ ഭയാനകമായ ശബ്ദത്തോടെ വിളളലുകള്‍ വീഴുന്നു..

ഇത് കണ്ട് ഭയന്ന വിദ്യാര്‍ത്ഥിനികളുടെ നിലവിളികള്‍..

മേട്രന്‍ ആനിയ്ക്ക് ചുറ്റും ഭയന്ന് വിറച്ച് നിമ്മിയും രാഖിയും ഒപ്പം ധന്യാ വര്‍ഗ്ഗീസുമുണ്ടായിരുന്നു..

ഫാദര്‍ ജോണ്‍പോള്‍ ഹോളി ബൈബിള്‍ കൈകളിലെടുത്തു…