നിസ്സാരക്കാരനല്ല…’
ഫാദര്‍ താക്കോല്‍ കൈമാറുന്ന വേളയില്‍ മിന്നല്‍പ്പിണരുകള്‍ ശക്തമായ തീഗോളമായി അവര്‍ക്കിടയിലേക്ക് പുളഞ്ഞ് കയറി..
ഫാദറും എസ്. ഐയും ഇരുവശത്തേക്ക് തെറിച്ച് വീണു..
നിലത്ത് കിടന്ന് കൊണ്ട് തന്നെ എസ്.ഐ ദിനേശ് ബാബു ഇഴഞ്ഞ് കൈകളില്‍ നിന്ന് തെറിച്ച് പോയ താക്കോല്‍ കൈക്കലാക്കി…
ഫാദര്‍ ബദ്ധപ്പെട്ട് എഴുന്നേറ്റു…
‘സൂക്ഷിക്കണം..’
ഫാദര്‍ ജോസഫ് വീണ്ടും മുന്നറിയിപ്പ് നല്‍കി…
കുത്തിയൊലിച്ച് പെയ്യുന്ന മഴയെ ഭേദിച്ച് ജീപ്പ് ഹോസ്റ്റല്‍ ലക്ഷ്യമാക്കി പാഞ്ഞു..
ഹോസ്റ്റലിലേക്ക് ജീപ്പ് പ്രവേശിച്ചതും ഒരു കറുത്ത കാര്‍ ജീപ്പിന് പിറകിലായി സഡണ്‍ ബ്രേക്കിട്ട് നിന്നു…
എസ്.ഐ ദിനേശ് ബാബു ജീപ്പില്‍ നിന്നും ചാടിയിറങ്ങി..
ശക്തമായ പേമാരിയില്‍ അയാള്‍ നിമിഷനേരം കൊണ്ട് നനഞ്ഞ് കുതിര്‍ന്നിരുന്നു..
പിറകില്‍ കാല്‍പ്പതന ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞ് നോക്കി…
കുട ചൂടി ലോഹ വസ്ത്രധാരികളായ മൂന്ന് പേര്‍ തനിക്കടുത്തേക്ക് നടന്ന് അടുക്കുന്നത് പിറകില്‍ സഡന്‍ ബ്രേക്കിട്ട് നിന്ന കാറിന്‍റെ ഹെഡ്ലൈറ്റ്
വെളിച്ചത്തില്‍ എസ്.ഐ ദിനേശ് ബാബു കണ്ടു…
മുന്നില്‍ വന്ന ആളിന്‍റെ മുഖം അല്‍പ്പം വ്യക്തമായി….
ക്ലീന്‍ ഷേവ്… നീണ്ട നാസിക…
നല്ല ഉയരവും അതിന് തക്ക വണ്ണവുമുളള ആരോഗ്യദൃഢഗാത്രന്‍..
അദ്ദേഹം കൈകള്‍ നീട്ടി പറഞ്ഞു:
‘ഞാന്‍ ഫാദര്‍ ജോണ്‍പോള്‍… ഫാദര്‍ ഡോമനിക് ബാക്കി വിവരങ്ങള്‍ പറഞ്ഞിട്ടുണ്ടാകുമല്ലോ…’