ഹോസ്റ്റൽ – 4 31

അതിഭയങ്കരമായ കാറ്റ് ഹോസ്റ്റല്‍ പരിസരമാകെ ചുഴറ്റിയടിച്ചു…

കതക് ചവുട്ടി തുറക്കാന്‍ പരാജയപ്പെട്ട എസ്.ഐ ദിനേശ് ബാബു പെട്ടെന്ന് പിന്തിരിഞ്ഞ് തന്‍റെ പോലീസ് ജീപ്പിന് നേര്‍ക്ക് ഓടി…

ആടിയുലയുന്ന വൃക്ഷച്ചില്ലകളിലൊന്ന് തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ എസ്.ഐ ദിനേശ് ബാബുവിന്‍റെ മാര്‍ഗം തടസ്സപ്പെടുത്തുന്ന രീതിയില്‍ മുന്നില്‍ വന്ന് വീണു..
ഭയന്ന് പിന്തിരിയാതെ എസ്.ഐ ദിനേശ് ബാബു മുന്നോട്ട് പാഞ്ഞു..

ജീപ്പിനുളളില്‍ കടന്ന എസ്.ഐ ദിനേശ് ബാബു വേഗം ജീപ്പ് മുന്നോട്ടെടുക്കാന്‍ ഡ്രൈവറിന് നിര്‍ദ്ദേശം നല്‍കി..

സെന്‍റ് സെബാസ്റ്റ്യന്‍സ് പളളി ലക്ഷ്യമാക്കി ജീപ്പ് പാഞ്ഞു..

കാറ്റിന് അകമ്പടിയോടെ ശക്തമായ മഴയും ഇടിമിന്നലും വന്നെത്തി…

റിച്ചാര്‍ഡിന്‍റെ ആത്മാവിന് ശക്തിയേറിയെന്ന് എസ്.ഐ ദിനേശ് ബാബുവിന് തോന്നി..

വാതില്‍ക്കല്‍ ശക്തമായ തട്ടല്‍ കേട്ട് ഫാദര്‍ ജോസഫ് ബെനഡിക്ട് കതക് തുറന്നു.. മുന്നില്‍ കപ്യാര്‍ മത്തായി നില്‍ക്കുന്നു…

`അച്ചനെ കാണാന്‍ എസ്.ഐ സാര്‍ വന്നിട്ടുണ്ട്…’ മത്തായി അറിയിച്ചത് കേട്ട് ഫാദര്‍ പെട്ടെന്ന് സന്ദര്‍ശക ഹാളിലേക്ക് നടന്നു..

രാത്രിയില്‍ എസ്.ഐ ദിനേശ് ബാബു തന്നെ കാണാന്‍ വന്നത് ഹോസ്റ്റലില്‍ എന്തൊക്കെയോ അനിഷ്ട സംഭവം നടന്നതിലാകാമെന്ന് ഫാദറിന് ഊഹിക്കാന്‍ കഴിഞ്ഞു…

ഹോസ്റ്റലില്‍ നടന്ന സംഭവങ്ങള്‍ എല്ലാം എസ്.ഐ ദിനേശ് ബാബു ചുരുങ്ങിയ വാക്കുകളില്‍ ഫാദറിനോട് വിവരിച്ച് കേള്‍പ്പിച്ചു…

‘ഫാദര്‍ എനിയ്ക്ക് ആ താക്കോല്‍ അടിയന്തിരമായി വേണം.. കാണാതായ ആ പെണ്‍കുട്ടി ആ മുറിക്കുളളിലുണ്ടാകും.. അവളുടെ ജീവന്‍ അപകടത്തിലാണ്…’
എസ്.ഐ ദിനേശ് ബാബുവിന്‍റെ വാക്കുകള്‍ കേട്ട് ഒരു നിമിഷം പോലും പാഴാക്കാതെ ഫാദര്‍ ധൃതിയില്‍ അകത്തേക്ക് നടന്നു..
ശക്തമായ കാറ്റില്‍ ജന്നല്‍പ്പാളികള്‍ ഭയാനകമായ ശബ്ദത്തോടെ തുറന്ന് അടയുന്നു..

ഫാദര്‍ മുറിയുടെ താക്കോലുമായി മടങ്ങി വന്നു..

‘സൂക്ഷിക്കണം.. പ്രകൃതിയെ വരെ മാറ്റിമറിയ്ക്കാന്‍ കഴിയുന്ന ശക്തി