ഹോസ്റ്റൽ – 4 31

പെട്ടെന്നുണ്ടായ ഒരു അലര്‍ച്ച ഏവരെയും നടുക്കം കൊളളിച്ചു…

അത് ഹോസ്റ്റലിലെ കരിങ്കല്‍ഭിത്തിയില്‍ തട്ടി പ്രതിധ്വനിച്ചു..

എസ്.ഐ ദിനേശ് ബാബുവും മഫ്തിയിലുളള പോലീസുകാരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയെത്തി…

വൈദ്യുതി വിളക്കുകള്‍ വീണ്ടും പ്രകാശിച്ചു..

എല്ലാവരും ഭയത്തോടെ പരസ്പരം നോക്കി…

എവിടെ നിന്നാണ് അലര്‍ച്ച കേട്ടത്…?

മേട്രന്‍ പരിഭ്രാന്തയായി അവര്‍ക്കിടയില്‍ ഓടി നടന്നു എല്ലാവരും അവരവരുടെ മുറിയിലേക്ക് കയറി വാതിലടച്ച് തഴുതിടാന്‍ നിര്‍ദ്ദേശം നല്‍കി…

ഗുരുതരമായ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഹോസ്റ്റലില്‍ നടക്കുന്നുണ്ടെന്ന്
ഏറെക്കുറെ വിദ്യാര്‍ത്ഥിനികളും മനസ്സിലാക്കി കഴിഞ്ഞു.. അത് മനസ്സിലാക്കി തന്നെ എല്ലാവരും ധൃതിയില്‍ മുറികളില്‍ കയറി വാതിലുകള്‍ അടച്ച് തഴുതിട്ടു..

‘ആരാണ് അലറി വിളിച്ചത്…?’
ആര്‍ക്കും അതിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല..

കറണ്ട് പോയപ്പോള്‍ ആരെങ്കിലും പേടിച്ച് നിലവിളിച്ചതാകാം എന്ന നിഗമനത്തില്‍ മേട്രനും എസ്.ഐ ദിനേശ് ബാബു പോലീസുകാരും പിന്‍തിരിയുമ്പോള്‍ നാലാം നമ്പര്‍ മുറിയിലെ ധന്യ വര്‍ഗ്ഗീസ് കിതച്ച് കൊണ്ട് ഓടിയെത്തി..

‘നിങ്ങളോട് പറഞ്ഞതല്ലേ രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന്…’
മേട്രന്‍ ധന്യയെ ശാസിച്ചു…

`മാ…ഡം.. എന്‍റെ കൂടെയുളള സൂസന്‍ തോമസിനെ കാണുന്നില്ല…’ ഒരു ഇടിത്തീ പോലെ ധന്യയുടെ വാക്കുകള്‍ എസ്.ഐ ദിനേശ് ബാബുവിന്‍റെയും മേട്രന്‍റെയും കാതുകളില്‍ വന്ന് പ്രതിധ്വനിച്ചു..

എസ്.ഐ ദിനേശ് ബാബു സമയം കളയാതെ ഹോസ്റ്റലിന്‍റെ തെക്കേ ഭാഗത്തേക്കുളള മുറി ലക്ഷ്യമാക്കി ഓടി…
വാതില്‍ അതിശക്തമായി ചവിട്ടിയും ഇടിച്ചും തുറക്കാന്‍ നോക്കി…