ഹോപ്‌ [ദേവദേവൻ] 90

അമ്മയെ കെട്ടിപ്പിടിച്ചു ആ നെഞ്ചിൽ വീണു കരഞ്ഞു ഞാൻ.

എന്തൊക്കെയോ അടക്കി വെച്ചതെല്ലാം കരഞ്ഞു തീർത്തു.

“എന്തുപറ്റി എന്റെ കുഞ്ഞിന്?”

എന്നെ അടർത്തി മാറ്റി എന്റെ മുഖത്തേക്ക് നോക്കി അമ്മ ചോദിച്ചു.

ആണാണെങ്കിലും കരഞ്ഞു പോയതിന് ലജ്ജ തോന്നി അന്നേരം. പക്ഷെ എന്റെ അമ്മയല്ലേ. വേറെ ആരോടാണ് ഞാൻ കരഞ്ഞു തീർക്കേണ്ടത്.

“ഒന്നുമില്ലമ്മേ “

മുഖത്ത് നോക്കി അത് പറയാൻ ധൈര്യം പോരായിരുന്നു. എനിക്കറിയാം അമ്മമനസ്സാണ്  കള്ളത്തരം പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കില്ല.

“എടാ ഞാനേ നിന്റെ അമ്മയാണ്.”

ഒരു ഓർമ്മപ്പെടുത്തൽ. അതിന്റെ ആവശ്യം ഉണ്ടായിരുന്നോ. ഞാൻ പറഞ്ഞ നുണയ്ക്ക് ചിലപ്പോൾ ആവശ്യം ആയിരിക്കാം.

“ജോലി കിട്ടിയില്ല.”

ഞാൻ പറഞ്ഞു.

“അതിന് നീ ഇങ്ങനെ ഇരുന്ന് കരഞ്ഞാൽ ജോലി കിട്ടോ? “

ആ ശബ്ദത്തിൽ ഞാൻ ഒരു നിമിഷം അച്ഛനെ കണ്ടു. അദ്ദേഹം കുറച്ചുനാൾ മാത്രമാണ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്. അച്ഛന്റെ ചിത കത്തിയെരിയുമ്പോൾ അമ്മ ഞങ്ങളെ ചേർത്ത് പിടിച്ചിരുന്നു. ഇന്ന് ഈ നിമിഷം വരെയും ആ തണലിലാണ് ഞങ്ങൾ. അഭിമാനമാണ് എന്റെ അമ്മ എനിക്ക്.

“എത്രനാൾ ഇങ്ങനെ ഓരോ ഓഫിസിലും കയറി ഇറങ്ങും അമ്മേ? മടുത്തു തുടങ്ങി എനിക്ക്. വേറെ ഏതെങ്കിലും ജോലിക്ക് പോയാലോ? ഇന്ന് തന്നെ അവിടുത്തെ മാനേജർ… അവനൊക്കെ പുച്ഛമാണ് എന്നോടൊക്കെ. അവനു അറിയില്ലത്രേ ഞങ്ങളുടെ കോളേജിന്റെ കാര്യം. ഇങ്ങനൊരു സെര്ടിഫിക്കറ്റ് എവിടുന്ന് കിട്ടി എന്നാണ് അവൻ എന്നോട് ചോദിച്ചത്. അവസാനം ഒന്നും രണ്ടും പറഞ്ഞു വഴക്കായി. എല്ലാം കൂടി കീറി കളഞ്ഞ് എവിടെയെങ്കിലും പോകാനാണ് തോന്നുന്നത്.”

ആരോടൊക്കെയോ ഉള്ള ദേഷ്യത്തിൽ പല്ലിറുമ്മിക്കൊണ്ട് ഞാൻ പറഞ്ഞു.

“എടാ മോനേ ഒരു കാര്യം. അമ്മ ഒരു കഥ പറയട്ടെ.”

അമ്മ എന്നെ നോക്കി.
ഞാൻ ഇമവെട്ടാതെ അമ്മയെതന്നെ നോക്കി ഇരിപ്പാണ്.

“നിന്റെ അച്ഛനും ഞാനും ഇതിലപ്പുറം കരഞ്ഞിട്ടുണ്ട്. എല്ലാം നഷ്ടപ്പെടുത്തി മുഖത്തോട് മുഖം നോക്കി ഇരുന്നിട്ടുണ്ട്. പണ്ട് ഒരു മഴവെള്ളപ്പാച്ചിലിൽ വീടും എല്ലാം നഷ്ടപ്പെട്ടു മക്കളെ എങ്ങനെ വളർത്തും എന്നറിയാതെ ഒന്ന് ഇരുട്ടി വെളുപ്പിക്കാൻ കഷ്ടപ്പെട്ടു. അന്ന് ഒരു കാര്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. നല്ലൊരു നാളേയ്ക്കുള്ള പ്രതീക്ഷ. അതിൽ നിന്നും കെട്ടിപ്പടുത്തതാണ് നമ്മുടെ ജീവിതം. ഇന്ന് അത്ര വലിയ നിലയിൽ അല്ലെങ്കിലും നമ്മൾ ജീവിച്ചു പോകുന്നില്ലേ? സന്തോഷം ഇല്ലേ നമുക്ക്. അത് ഒരു വിശ്വാസത്തിന്റെ പ്രതിഫലം ആണ്. ഞാൻ നിന്റെ അച്ഛനെ വിശ്വസിച്ചു അദ്ദേഹം എന്നെയും “

ഒരു ദീർഘനിശ്വാസത്തോടെയാണ് അമ്മ അത് പറഞ്ഞു നിർത്തിയത്.

ഒരു നിമിഷം അച്ഛന്റെ ഓർമ്മകൾ അമ്മയുടെ വാക്കുകളിൽ നിറഞ്ഞതിലാവാം. മിഴിക്കോണിൽ കണ്ണുനീർ നിറഞ്ഞു നിന്നിരുന്നു.

Updated: April 11, 2021 — 10:31 pm

10 Comments

  1. ചെമ്പരത്തി

    നന്നായിട്ടുണ്ട് ദേവാ…… ജീവിതത്തിന്റെ ഒരംശം എവിടൊക്കെയോ നിഴലിച്ചപോലെ………… ❤❤???????????പിന്നേം ആവർത്തനം വന്നൂലെ…….

    1. ദേവദേവൻ

      ഒന്നും പറയണ്ട സഹോ.എന്തുകൊണ്ടാണ് ഇങ്ങനെ ആവുന്നതെന്ന് അറിയാൻ പറ്റുന്നില്ല.
      നല്ല അഭിപ്രായത്തിനു ഒരുപാട് സ്നേഹം ❤️❤️❤️

  2. machaane story kiduvaanu …poiichu….story mubate pole aavarthichu vannallo…

    1. ദേവദേവൻ

      പറഞ്ഞിട്ട് കാര്യമില്ല സഹോ
      ❤️❤️❤️

  3. മന്നാഡിയാർ

    വീണ്ടും പണി കിട്ടിയോ ???
    കഥ ഒരു രക്ഷയുമില്ല. പൊളി ബ്രോ ❤❤❤❤
    എനിക്കറിയാം നാളെ ഒരുനാൾ ഞാനും അസ്‌തമിക്കും. പക്ഷെ ഈ ഉദിച്ചു നിൽക്കുന്ന സമയം ഞാൻ കത്തി ജ്വലിക്കുക തന്നെ ചെയ്യും. എന്നാലാകും വിധം മറ്റുള്ളവരിൽ ഞാൻ പ്രകാശം പരത്തും.”
    ?????????❤❤❤❤

    1. ദേവദേവൻ

      അറിയില്ല സഹോ.

      എന്താ ഇങ്ങനെ സംഭവിക്കുന്നതെന്ന്. എന്റെ കഥകൾ മാത്രം ഇങ്ങനെ ?
      ഒരുപാട് സ്നേഹം സഹോ നല്ല അഭിപ്രായത്തിനു ❤️❤️❤️

  4. നിധീഷ്

  5. ദേവദേവൻ

    ഇതിപ്പോ എപ്പോ കഥ ഇട്ടാലും ഇത് തന്നെയാണല്ലോ അവസ്ഥ.
    മാറ്റാൻ വേണ്ടി മെയിൽ അയക്കുന്നും ഉണ്ട്‌.
    എനിക്ക് മാത്രമാണോ ഈ പ്രശ്നം.

  6. ❤️

Comments are closed.