ഹോപ്
Author : ദേവദേവൻ
ഹോപ് അല്ല കോപ്പ് ‘
അടക്കാനാകാത്ത അരിശം മൂലം പറഞ്ഞു പോയതാണ് ആ വാക്ക്.
‘പ്രതീക്ഷ’ ആ വാക്കിനു എന്റെ ജീവിതത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ?
ജീവിതത്തിൽ അരുതാത്തത് എന്ത് സംഭവിച്ചാലും ഒരു പ്രതീക്ഷ ഉണ്ട് ഇന്നല്ലെങ്കിൽ നാളെ എല്ലാം ശെരിയാവും.
പക്ഷെ എവിടെ?
ഞാൻ ജനിച്ചപ്പോൾ മുതൽ എന്റെ പ്രതീക്ഷകളും ഒപ്പം ഉണ്ടായിരുന്നു.
ഏതെങ്കിലും കടയിൽ അമ്മയോടൊപ്പം പോകുമ്പോൾ അവിടെയിരിക്കുന്ന മിട്ടായി ഒരെണ്ണമെങ്കിലും അമ്മ വാങ്ങി തരും എന്ന പ്രതീക്ഷ.
പരീക്ഷയ്ക്ക് ഒന്നാം സ്ഥാനം നേടി പാസ്സാവും എന്ന പ്രതീക്ഷ.
സ്നേഹിക്കുന്ന പെണ്ണ് തിരിച്ചു ഇഷ്ടമാണെന്ന് പറയും എന്ന പ്രതീക്ഷ.
ഇങ്ങനെ പോകുന്നു എന്റെ പ്രതീക്ഷകളുടെ നീണ്ട നിര.
ജീവിതത്തിൽ ഉടനീളം പരാജയങ്ങൾ. വിധിയെന്ന രണ്ടക്ഷരം കൊണ്ട് എന്റെ അവസ്ഥയെ പലരും പറഞ്ഞൊതുക്കി.
എന്റെ കഴിവുകേടെന്ന് പലരും പുച്ഛിച്ചു തള്ളി. അപ്പോഴും വിടാതെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു എന്റെ പ്രതീക്ഷ.
എല്ലാം മാറുന്ന ഒരു ദിവസം വരും.
സങ്കടങ്ങൾ പറഞ്ഞുകൊണ്ട് അമ്മയുടെ മടിയിൽ തലചായ്ക്കുമ്പോൾ അമ്മ പറഞ്ഞു തരുന്ന വാക്കണത്. ചിലപ്പോൾ ആ വാക്കുകളിൽ എന്റെ നൊമ്പരങ്ങൾ അലിഞ്ഞില്ലാതാകുമായിരിക്കാം.
പിന്നെ കുറച്ചു നേരത്തേക്ക് എന്റെ മനസ്സ് ശാന്തമാണ് തിരയില്ലാത്ത കടൽ പോലെ.
എഞ്ചിനീയറിംഗ് പാസ്സായപ്പോൾ ഓർത്തില്ല നാട് മുഴുവൻ എഞ്ചിനിയർമാരായിരിക്കുമെന്ന്.
‘ഓഫീസിൽ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു.’
പണ്ട് അത് കേൾക്കുമ്പോൾ കൗതുകമായിരുന്നു.
അങ്ങനെയൊക്കെ സംഭവിക്കോ?
നന്നായിട്ടുണ്ട് ദേവാ…… ജീവിതത്തിന്റെ ഒരംശം എവിടൊക്കെയോ നിഴലിച്ചപോലെ………… ❤❤???????????പിന്നേം ആവർത്തനം വന്നൂലെ…….
ഒന്നും പറയണ്ട സഹോ.എന്തുകൊണ്ടാണ് ഇങ്ങനെ ആവുന്നതെന്ന് അറിയാൻ പറ്റുന്നില്ല.
നല്ല അഭിപ്രായത്തിനു ഒരുപാട് സ്നേഹം ❤️❤️❤️
machaane story kiduvaanu …poiichu….story mubate pole aavarthichu vannallo…
പറഞ്ഞിട്ട് കാര്യമില്ല സഹോ
❤️❤️❤️
വീണ്ടും പണി കിട്ടിയോ ???
കഥ ഒരു രക്ഷയുമില്ല. പൊളി ബ്രോ ❤❤❤❤
എനിക്കറിയാം നാളെ ഒരുനാൾ ഞാനും അസ്‌തമിക്കും. പക്ഷെ ഈ ഉദിച്ചു നിൽക്കുന്ന സമയം ഞാൻ കത്തി ജ്വലിക്കുക തന്നെ ചെയ്യും. എന്നാലാകും വിധം മറ്റുള്ളവരിൽ ഞാൻ പ്രകാശം പരത്തും.”
?????????❤❤❤❤
അറിയില്ല സഹോ.
എന്താ ഇങ്ങനെ സംഭവിക്കുന്നതെന്ന്. എന്റെ കഥകൾ മാത്രം ഇങ്ങനെ ?
ഒരുപാട് സ്നേഹം സഹോ നല്ല അഭിപ്രായത്തിനു ❤️❤️❤️
❤
ഇതിപ്പോ എപ്പോ കഥ ഇട്ടാലും ഇത് തന്നെയാണല്ലോ അവസ്ഥ.
മാറ്റാൻ വേണ്ടി മെയിൽ അയക്കുന്നും ഉണ്ട്.
എനിക്ക് മാത്രമാണോ ഈ പ്രശ്നം.
🙂
❤️